പി എം കിസാൻ സമ്മാൻ നിധി കർഷകർക്ക് 19000 കോടി രൂപയുടെ ആനുകൂല്യം Rs 19000 crore benefit for farmers under PM Kisan Samman Nidhi पीएम किसान सम्मान निधि के तहत किसानों को 19000 करोड़ रुपये का लाभ
Rs 19000 crore benefit for farmers under PM Kisan Samman Nidhi
പി.എം കിസാൻ സമ്മാൻ നിധി കർഷകർക്ക് 19,000 കോടി രൂപയുടെ ആനുകൂല്യം
Rs 19000 crore benefit for farmers under PM Kisan Samman Nidhi
पीएम किसान सम्मान निधि के तहत किसानों को 19000 करोड़ रुपये का लाभ
കർഷകർക്ക് 19,000 കോടി രൂപയുടെ ആനുകൂല്യം; പി.എം കിസാൻ 24-ാം ഗഡു വിതരണം ചെയ്ത് പ്രധാനമന്ത്രി; ബനസ്കാന്തയിൽ......
ഗാന്ധിനഗർ: കർഷകർക്കും അടിസ്ഥാന സൗകര്യ വികസനത്തിനും കരുത്തേകി വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പി.എം കിസാൻ സമ്മാൻ നിധിയുടെ 24-ാം ഗഡുവും പ്രധാനമന്ത്രി വിതരണം ചെയ്തു.
രാജ്യത്തെ ഒൻപത് കോടിയിലധികം കർഷകരുടെ അക്കൗണ്ടുകളിലേക്ക് ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) വഴി 19,000 കോടി രൂപയിലധികമാണ് കൈമാറിയത്..

കർഷകർക്കുള്ള ധനസഹായത്തിനൊപ്പം കൃഷി, മൃഗസംരക്ഷണം, ഗതാഗതം, സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിലെ പദ്ധതികൾക്കും തുടക്കമായി. ബനസ്കാന്തയിലെ ഭിൽഡിയിൽ 127 ഏക്കറിൽ സ്ഥാപിച്ച ഭാരത് ബോവൈൻ ബ്രീഡിംഗ് ആൻഡ് റിസർച്ച് സെന്റർ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു.
കന്നുകാലികളുടെ ജനിതകഗുണം മെച്ചപ്പെടുത്തുന്നതിനും പ്രജനന സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനും . കേന്ദ്രം സഹായകമാകും. കങ്ക്രേജ് ഇനത്തിൽപ്പെട്ട കന്നുകാലികൾക്കായി രാജ്യത്ത് സ്ഥാപിക്കുന്ന ഇത്തരത്തിലുള്ള ആദ്യ കേന്ദ്രമാണിത്..
ബനാസ് ഡയറിയുടെ നേതൃത്വത്തിൽ ഥറാദിലും രാധൻപൂരിലും രണ്ട് ബയോ-സിഎൻജി പ്ലാന്റുകൾക്കും തറക്കല്ലിട്ടു. പ്രതിദിനം യഥാക്രമം 75, 100 ടൺ കന്നുകാലി ചാണകം സംസ്കരിക്കാൻ ശേഷിയുള്ളവയാണ് പ്ലാന്റുകൾ. അഹമ്മദാബാദ് മെട്രോ രണ്ടാംഘട്ടം വിമാനത്താവളത്തിലേക്കും ഗിഫ്റ്റ് സിറ്റിയിലേക്കും നീട്ടുന്നതിനുള്ള പദ്ധതികൾക്കും തുടക്കമായി. അഹമ്മദാബാദ്-മെഹ്സാന റോഡ് നാലുവരിയിൽനിന്ന് എട്ടുവരിയാക്കുന്നതിനുള്ള പദ്ധതിയും ഇതിൽ ഉൾപ്പെടുന്നു.......

കൃഷി അടിസ്ഥാന സൗകര്യ നിധിക്ക് കീഴിൽ പൂർത്തിയാക്കിയ 521 പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ചു. ശീതീകരണ സംഭരണശാലകൾ, വെയർഹൗസുകൾ, സിലോകൾ, സംസ്കരണ കേന്ദ്രങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 12 ഹോർട്ടികൾച്ചർ ക്ലസ്റ്ററുകളുടെ പ്രവർത്തനങ്ങൾക്കും തുടക്കമായി. ഏകദേശം 1.46 ലക്ഷം ഹെക്ടറിൽ വ്യാപിക്കുന്ന പദ്ധതികൾ 1.3 ലക്ഷത്തിലധികം കർഷകർക്ക് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ. ഗുജറാത്തിൽ 4,030 ശിശുസൗഹൃദ അങ്കണവാടികൾക്ക് തറക്കല്ലിടുകയും പൂർത്തിയായ 361 കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
അഹമ്മദാബാദ്-വാരണാസി എക്സ്പ്രസ്, മെഹ്സാന-ബെച്ചരാജി-സബർമതി മെമു ട്രെയിൻ സർവീസുകൾക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു. ബനസ്കാന്തയിൽ മാത്രം 14,000 കോടി രൂപയിലധികം മൂല്യമുള്ള വികസനപദ്ധതികളാണ് സന്ദർശനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുള്ളത്...

Delighted India Projects