പ്രധാനമന്ത്രി മോദി മാക്രോണുമായി കൂടിക്കാഴ്ച നടത്തി
PMs Press Statement during the Joint Press Statement with the President of France
PM’s Press Statement during the Joint Press Statement with the President of France
പ്രധാനമന്ത്രി മോദി മാക്രോണുമായി കൂടിക്കാഴ്ച നടത്തി, ഫ്രാൻസുമായുള്ള പ്രത്യേക ആഗോള തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു
മഹാരാഷ്ട്രയിലെ ലോക് ഭവനിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം, ആഗോള അനിശ്ചിതത്വത്തിനിടയിൽ ഇന്ത്യ-ഫ്രാൻസ് ബന്ധത്തെ "പ്രത്യേക"വും ആഗോള സ്ഥിരതയ്ക്കുള്ള ശക്തിയുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഒരു പ്രത്യേക ആഗോള തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്താൻ തീരുമാനിച്ചതായി സംയുക്ത ആശയവിനിമയത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.
ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ അഭൂതപൂർവ്വമായ വേഗത കൈവരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായുള്ള സംയുക്ത പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇരട്ട നികുതി ഒഴിവാക്കുന്നതിലൂടെ നിക്ഷേപവും വ്യാപാരവും വർദ്ധിപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധം, ക്ലീൻ എനർജി, സ്പേസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കും.

ഇന്ത്യയുടെ സ്കെയിലും ഫ്രാൻസിന്റെ വൈദഗ്ധ്യവും ഒത്തുചേരുന്നത് ആഗോള സ്ഥിരതയ്ക്ക് ഗുണകരമാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. യുക്രെയ്ൻ, പശ്ചിമേഷ്യൻ വിഷയങ്ങളിൽ സമാധാന ശ്രമങ്ങൾക്ക് ഇന്ത്യ പിന്തുണ നൽകുമെന്നും ആഗോള സ്ഥാപനങ്ങളിൽ പരിഷ്കരണം ആവശ്യമാണെന്നും അദ്ദേഹം പ്രസ്താവനയിൽ ഓർമ്മിപ്പിച്ചു.
പ്രതിരോധ, ആണവ മേഖലകളിൽ സഹകരണം; നിർണായക തീരുമാനങ്ങളുമയി മോദി - മാക്രോൺ കൂടിക്കാഴ്ച

പ്രതിരോധ - ആണവ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കാൻ ഇന്ത്യയും ഫ്രാൻസും തമ്മിൽ ധാരണയായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രഞ്ച് പ്രസിഡൻ്റുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മോദിയുടെ പ്രതികരണം
ഹൈലൈറ്റ്:
- ഇന്ത്യയുടെ പ്രധന പങ്കാളിയാണ് ഫ്രാൻസ് എന്ന് പ്രധാനമന്ത്രി.
- പ്രതിരോധ - ആണവ രംഗങ്ങളിൽ സഹകരിച്ച് പ്രവർക്കും.

- ഭീകരവദത്തിനെതിരെ ഒരുമിച്ച് നിൽക്കുന്നവരാണ് ഇന്ത്യയും ഫ്രാൻസും.
- ന്യൂഡൽഹി: മെയ്ക്ക് ഇൻ ഇന്ത്യ - ആത്മനിർഭർ ഭാരത് സംരംഭങ്ങളിൽ ഇന്ത്യയുടെ പ്രധന പങ്കാളിയാണ് ഫ്രാൻസ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ ചർച്ചകൾക്ക് ശേഷമായിരുന്നു മോദിയുടെ പ്രതികരണം.
ഇന്ത്യൻ നാവികസേനയ്ക്കായി ഫ്രാൻസിൽ നിന്ന് 26 റാഫേൽ എം യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള നിർദ്ദേശത്തിന് ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അംഗീകാരം നൽകിയതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ പരാമർശം. അന്തർവാഹിനികൾ വാങ്ങുന്നതും മാക്രോൺ - മോദി കൂടിക്കാഴ്ചയിൽ ചർച്ചയായെന്നാണ് റിപ്പോർട്ട്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദർശനം. പ്രതിരോധ - ആണവ രംഗങ്ങളിൽ സഹകരിച്ച് പ്രവർത്തിക്കാൻ ഇന്ത്യയും ഫ്രാൻസും ധാരണയായി. ഡൽഹിയിലെ പുതിയ നാഷണൽ മ്യൂസിയവുമായി ഫ്രാൻസ് സഹകരിക്കും. പ്രതിരോധ മേഖലയിൽ ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ബന്ധം ആഴത്തിലുള്ള വിശ്വാസത്തിന്റെ പ്രതീകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
വികസിത രാജ്യമായി മാറാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയത്തിന് ഫ്രാൻസ് പങ്കാളിയാണ്. ഇന്ത്യൻ യുപിഐ പേയ്മെന്‍റ് സംവിധാനം ഇനി ഫ്രാൻസിലും ഉപയോഗിക്കാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൈബർ, ഡിജിറ്റൽ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനുള്ള സാധ്യത തിരിച്ചറിഞ്ഞതായും പ്രധാനമന്ത്രി പറഞ്ഞു.

ഫ്രാൻസിലെ ഇന്ത്യക്കാർക്കായി പുതുതായി ഏർപ്പെടുത്തിയ ദീർഘകാല വിസകളെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. ഇന്ത്യയിലേക്ക് ഫ്രഞ്ച് സർവകലാശാലകളെ ക്ഷണിച്ച മോദി ഇരു രാജ്യങ്ങളും തമ്മിലുള്ള വിദ്യാഭ്യാസപരവും സാംസ്കാരികവുമായ ബന്ധം ശക്തിപ്പെടുത്തുന്നതിന് സജ്ജമാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കി. വിസ, വിദ്യാഭ്യാസം, കൊവിഡ് പാൻഡെമിക്കിന്റെ ആഘാതം എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങൾ മോദിയും മാക്രോണും ചർച്ച ചെയ്തു.

ഇന്ത്യ - ഫ്രാൻസ് ബന്ധത്തിൻ്റെ അടിസ്ഥാനം പ്രതിരോധ മേഖലയിലെ സഹകരണമാണ്. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള അടിയുറച്ച പരസ്പര ബന്ധത്തിൻ്റെ പ്രതീകമാണിത്. ഭീകരവാദത്തിനെതിരെ എന്നും ഒരുമിച്ച് നിൽക്കുന്നവരാണ് ഇന്ത്യയും ഫ്രാൻസും. അതിർത്തി കടന്നുള്ള ഭീകരവാദം ഇല്ലായ്മ ചെയ്യുന്നതിന് ശക്തമായ നടപടികൾ ആവശ്യമാണെന്ന് ഞങ്ങൾ കരുതുന്നു. ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് ഇന്ത്യയുടെയും ഫ്രാൻസിൻ്റെയും നിലപാട്. സമാധാനം എക്കാലവും നിലനിർത്തുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്താൻ ഇന്ത്യ സന്നദ്ധമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.





Delighted India Projects