ഇന്‍ഡോനേഷ്യയില്‍ മോദിക്ക് രാജകീയ സ്വീകരണം Royal welcome for Modi in Indonesia
Royal welcome for Modi in Indonesia
ഇന്‍ഡോനേഷ്യയില്‍ മോദിക്ക് രാജകീയ സ്വീകരണം;
Royal welcome for Modi in Indonesia इंडोनेशिया में मोदी का शाही स्वागत
ബ്രഹ്‌മോസ് കരാര്‍ ചര്‍ച്ചയില്‍, പ്രതിരോധ-വ്യാപാര സഹകരണം ശക്തമാക്കാന്‍ ഉഭയകക്ഷി കൂടിക്കാഴ്ച
ജക്കാര്‍ത്ത: ഇന്‍ഡോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ മൂന്ന് രാജ്യങ്ങളിലേക്കുള്ള ആറു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്‍ഡോനേഷ്യയിലെത്തി സുരക്ഷ, പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ, ഇന്‍ഡോ-പസഫിക് മേഖലയിലെ സഹകരണം എന്നിവ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സന്ദര്‍ശനം. ജക്കാര്‍ത്തയില്‍ എത്തിയ പ്രധാനമന്ത്രി മോദിയെ ഇന്‍ഡോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ നേരിട്ട് വിമാനത്താവളത്തിലെത്തി സ്വീകരിച്ചു.

നാല് ഇന്‍ഡോനേഷ്യന്‍ മന്ത്രിമാരും സ്വീകരണച്ചടങ്ങില്‍ പങ്കെടുത്തു. പരമ്പരാഗത ആചാരപരമായ സ്വീകരണവും ഗാര്‍ഡ് ഓഫ് ഓണറും മോദിക്ക് ഒരുക്കിയിരുന്നു. ഇന്‍ഡോനേഷ്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചപ്പോള്‍ എഫ്-16, സുഖോയ്-30 യുദ്ധവിമാനങ്ങള്‍ പ്രധാനമന്ത്രിയുടെ.... വിമാനത്തിന് ആകാശ അകമ്പടിയൊരുക്കിയതും ശ്രദ്ധേയമായി. രാഷ്‌ട്രത്തലവന്മാര്‍ക്ക് മാത്രം നല്‍കുന്ന പ്രത്യേക നയതന്ത്ര ബഹുമതിയായാണ് ഈ എസ്‌കോര്‍ട്ടിനെ വിലയിരുത്തുന്നത്. ഇന്‍ഡോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്റോയുമായുള്ള ചര്‍ച്ചകളില്‍ ഇന്ത്യ-ഇന്‍ഡോനേഷ്യ സമഗ്ര തന്ത്രപര പങ്കാളിത്തത്തിന് പുതിയ കരുത്ത് പകരുന്ന തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

2018-ലാണ് ഇരു രാജ്യങ്ങളും ബന്ധം സമഗ്ര തന്ത്രപര പങ്കാളിത്തമായി ഉയര്‍ത്തിയത്. അതിനുശേഷമുള്ള പ്രധാനമന്ത്രി മോദിയുടെ ആദ്യ ഉഭയകക്ഷി സന്ദര്‍ശനമാണിത്. ചര്‍ച്ചകളില്‍ ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ കരാര്‍ നിര്‍ണായക വിഷയമാകും. കരാര്‍ അന്തിമഘട്ടത്തിലാണെന്ന് ഇന്ത്യയുടെ ഇന്‍ഡോനേഷ്യയിലെ അംബാസഡര്‍ സന്ദീപ് ചക്രവര്‍ത്തി നേരത്തെ വ്യക്തമാക്കിയിരുന്നു.

കൂടാതെ, ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം, സമുദ്രസുരക്ഷ, സാങ്കേതികവിദ്യ, സാമ്പത്തിക ബന്ധം എന്നിവയും ചര്‍ച്ചയാകും. ഇന്ത്യ-ഇന്‍ഡോനേഷ്യ വ്യാപാരം നിലവില്‍ 28.15 ബില്യണ്‍ ഡോളറിലെത്തിയിട്ടുണ്ട്. ലോകത്തിലെ നിക്കല്‍ ശേഖരത്തിന്റെ ഏകദേശം 21 ശതമാനവും ഇന്‍ഡോനേഷ്യയിലായതിനാല്‍, നിര്‍ണായക ധാതുക്കളുടെ മേഖലയില്‍ സഹകരണം ശക്തിപ്പെടുത്തുന്നതും ചര്‍ച്ചകളില്‍ പ്രധാന വിഷയമാകും. ഇന്‍ഡോനേഷ്യയുമായുള്ള സമഗ്ര തന്ത്രപര പങ്കാളിത്തം ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് ഗുണം ചെയ്തിട്ടുണ്ടെന്നും പ്രസിഡന്റ് പ്രബോവോയുമായുള്ള കൂടിക്കാഴ്ച വിവിധ മേഖലകളിലെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന ആത്മവിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

സന്ദര്‍ശനത്തിന്റെ ഭാഗമായി ഇരുനേതാക്കളും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുന്നതിനൊപ്പം, യോഗ്യകാര്‍ത്തയിലെ യുനെസ്‌കോ പൈതൃക പട്ടികയിലുള്ള പ്രംബനന്‍ ക്ഷേത്രസമുച്ചയവും സന്ദര്‍ശിക്കും. ഇന്ത്യയും ഇന്‍ഡോനേഷ്യയും തമ്മിലുള്ള ചരിത്രപരവും സാംസ്‌കാരികവുമായ ബന്ധത്തിന്റെ പ്രതീകമായാണ് ഈ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്......

ജക്കാര്‍ത്തയില്‍ എത്തിയ ശേഷം സാമൂഹിക മാധ്യമമായ എക്‌സില്‍ പങ്കുവെച്ച സന്ദേശത്തില്‍, വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ച പ്രസിഡന്റ് പ്രബോവോ സുബിയാന്റോയുടെ സ്‌നേഹപൂര്‍വമായ സ്വീകരണം തന്നെ സ്പര്‍ശിച്ചുവെന്ന് പ്രധാനമന്ത്രി മോദി കുറിച്ചു. ഇന്‍ഡോനേഷ്യ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസിന്റെ ക്ഷണപ്രകാരം മെല്‍ബണിലേക്കും തുടര്‍ന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സന്റെ ക്ഷണപ്രകാരം ഓക്ലന്‍ഡിലേക്കും യാത്രതിരിക്കും.

യാത്ര പുറപ്പെടുന്നതിന് മുമ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍, ഇന്‍ഡോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് സന്ദര്‍ശനങ്ങള്‍ ഇന്ത്യയുടെ ‘ആക്ട് ഈസ്റ്റ്’ നയം, ‘മഹാസാഗര്‍’ ദര്‍ശനം, സ്വതന്ത്രവും തുറന്നതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഇന്‍ഡോ- പസഫിക് മേഖലയോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത എന്നിവ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കിയിരുന്നു. മൂന്ന് രാജ്യങ്ങളുമായുള്ള തന്ത്രപരവും സാമ്പത്തികവും ജനങ്ങള്‍ തമ്മിലുള്ള ബന്ധവും കൂടുതല്‍ വിപുലീകരിക്കുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.













Delighted India Projects