ഇന്ത്യ ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിട്ടു
Prime Minister Narendra Modi and PM Christopher Luxon of New Zealand hold joint press meet at Hyderabad House in New Delhi
ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിട്ടു; ലക്ഷ്യം സാമ്പത്തിക രംഗത്തെ പുത്തന്‍ കുതിച്ചുചാട്ടം; 5,000 ഇന്ത്യക്കാര്‍ക്ക് ടെമ്പററി എംപ്ലോയ്മെന്റ് എന്‍ട്രി വിസയും
Prime Minister Narendra Modi and PM Christopher Luxon of New Zealand hold joint press meet at Hyderabad House in New Delhi
ന്യൂഡല്‍ഹി: ഭാരതവും ന്യൂസിലന്‍ഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതല്‍ ശക്തമാക്കുന്ന ചരിത്രപ്രധാനമായ സ്വതന്ത്ര വ്യാപാര കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍, ന്യൂസിലന്‍ഡ് വ്യാപാര മന്ത്രി ടോഡ് മക്ലേ എന്നിവരുടെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പിട്ടത്. അടുത്ത 15 വര്‍ഷത്തിനുള്ളില്‍ 20 ബില്യണ്‍ ഡോളറിന്റെ നിക്ഷേപവും ഉഭയകക്ഷി വ്യാപാരത്തില്‍ ഇരട്ടി വര്‍ധനവുമാണ് ഈ കരാറിലൂടെ ലക്ഷ്യമിടുന്നത്.

തുണിത്തരങ്ങള്‍, പ്ലാസ്റ്റിക്, ലെതര്‍, എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങി ഇന്ത്യയില്‍ നിന്നുള്ള എല്ലാ കയറ്റുമതികള്‍ക്കും ന്യൂസിലന്‍ഡില്‍ ഇനിമുതല്‍ ഇറക്കുമതി തീരുവ നല്‍കേണ്ടതില്ല. ആഗ്രയിലെ ലെതര്‍ വ്യവസായം ഉള്‍പ്പെടെയുള്ള മേഖലകള്‍ക്ക് ഇത് വലിയ ഗുണകരമാകും. ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കായി ‘ടെമ്പററി എംപ്ലോയ്മെന്റ് എന്‍ട്രി വിസ’ പാത തുറക്കും.
ഇതുവഴി 5,000 വൈദഗ്ധ്യമുള്ള ഇന്ത്യന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരേസമയം മൂന്ന് വര്‍ഷം വരെ ന്യൂസിലന്‍ഡില്‍ താമസിച്ച് ജോലി ചെയ്യാന്‍ സാധിക്കും. അടുത്ത 15 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 20 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് ന്യൂസിലന്‍ഡ് ഉറപ്പുനല്‍കി. ന്യൂസിലന്‍ഡില്‍ നിന്നുള്ള ആപ്പിള്‍, കിവിപ്പഴം, മാനുക തേന്‍ എന്നിവയ്‌ക്ക് ഇന്ത്യ നികുതി ഇളവ് നല്‍കും.
എന്നാല്‍ ഇത് നിശ്ചിത ക്വാട്ടകള്‍ക്കും ചുരുങ്ങിയ ഇറക്കുമതി വിലയ്‌ക്കും വിധേയമായിരിക്കും. ഇന്ത്യന്‍ വൈന്‍, സ്പിരിറ്റ് ഉല്‍പ്പന്നങ്ങള്‍ക്ക് ന്യൂസിലന്‍ഡില്‍ നികുതി ഇളവ് ലഭിക്കും. പകരമായി ന്യൂസിലന്‍ഡ് വൈനുകള്‍ക്ക് ഇന്ത്യയില്‍ നല്‍കി വരുന്ന നികുതി പത്ത് വര്‍ഷത്തിനുള്ളില്‍ ഘട്ടംഘട്ടമായി കുറയ്‌ക്കും.
ഇന്ത്യയിലെ ആഭ്യന്തര കര്‍ഷകരെയും വ്യവസായികളെയും സംരക്ഷിക്കുന്നതിനായി ചില സുപ്രധാന മേഖലകളെ കരാറില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പാല്‍, തൈര്, വെണ്ണ, ചീസ് എന്നിവയ്‌ക്ക് ഇളവില്ല സവാള, കടല, മക്കച്ചോളം, ബദാം എന്നിവ ഒഴിവാക്കി. പഞ്ചസാര, തേന്‍, സ്വര്‍ണം, ആഭരണങ്ങള്‍, ആയുധങ്ങള്‍ എന്നിവയ്‌ക്കും നികുതി ഇളവ് ബാധകമല്ല. 2010-ല്‍ ആരംഭിച്ച ചര്‍ച്ചകള്‍ 2015-ല്‍ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ 2025 മാര്‍ച്ചില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുകയും അതേ വര്‍ഷം ഡിസംബറില്‍ വിജയകരമായി പൂര്‍ത്തിയാക്കുകയുമായിരുന്നു......


Delighted India Projects