‘നിയമങ്ങള്‍ പാലിക്കുന്നവരല്ല രൂപപ്പെടുത്തുന്നവരാകണം ഗ്ലോബല്‍ സൗത്തിന് ആഹ്വാനവുമായി മോദി Modi calls on the Global South to be rule-makers rather than rule-followers मोदी ने ग्लोबल साउथ से नियम मानने के बजाय नियम बनाने वाला बनने का आह्वान किया

‘നിയമങ്ങള്‍ പാലിക്കുന്നവരല്ല രൂപപ്പെടുത്തുന്നവരാകണം  ഗ്ലോബല്‍ സൗത്തിന് ആഹ്വാനവുമായി മോദി  Modi calls on the Global South to be rule-makers rather than rule-followers  मोदी ने ग्लोबल साउथ से नियम मानने के बजाय नियम बनाने वाला बनने का आह्वान किया

‘നിയമങ്ങള്‍ പാലിക്കുന്നവരല്ല, രൂപപ്പെടുത്തുന്നവരാകണം’; ഗ്ലോബല്‍ സൗത്തിന് ആഹ്വാനവുമായി മോദി

 Modi calls on the Global South to be rule-makers rather than rule-followers  मोदी ने ग्लोबल साउथ से नियम मानने के बजाय नियम बनाने वाला बनने का आह्वान किया

ന്യൂഡല്‍ഹി: ആഗോള തീരുമാനങ്ങളിലെ ഗ്ലോബല്‍ സൗത്തിന്റെ പങ്കാളിത്തം കൂടുതല്‍ ശക്തമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്ലോബല്‍ സൗത്ത് ‘റൂള്‍-ടേക്കര്‍’ എന്ന നിലയില്‍ നിന്ന് ‘റൂള്‍-ഷേപ്പര്‍’ ആയി മാറണമെന്നും ആഗോള ഭരണസംവിധാനത്തില്‍ വികസ്വര രാജ്യങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും മോദി ആവശ്യപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ന്യൂഡല്‍ഹിയില്‍ നടന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയിലെ ‘ഇന്‍ക്ലൂസീവ് ഗ്ലോബല്‍.

ഗവേണന്‍സ് ആന്‍ഡ് സ്‌ട്രെങ്തനിങ് മള്‍ട്ടിലാറ്ററലിസം’ സെഷനിലായിരുന്നു മോദിയുടെ പരാമര്‍ശം ആഗോള പ്രതിസന്ധികളുടെ മുന്‍നിരയില്‍ നില്‍ക്കുന്ന ഗ്ലോബല്‍ സൗത്ത് തീരുമാനമെടുക്കുന്ന വേദികളില്‍ പിന്നിലാണെന്ന് മോദി ചൂണ്ടിക്കാട്ടി. നിലവിലെ ‘പ്രിവിലേജിന്റെ പിരമിഡ്’. ‘പങ്കാളിത്തത്തിന്റെ പ്ലാറ്റ്ഫോമായി’ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്നത്തെ ആഗോള യാഥാര്‍ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന തരത്തില്‍ ആഗോള ഭരണസംവിധാനങ്ങള്‍ മാറണമെന്നും യുഎന്‍ രക്ഷാസമിതി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ഗ്ലോബല്‍ സൗത്തിന് കൂടുതല്‍  പ്രാതിനിധ്യം നല്‍കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബ്രിക്സിലൂടെ ഗ്ലോബല്‍ സൗത്തിലെ യുവ നയതന്ത്രജ്ഞര്‍ക്കും നയരൂപകര്‍ത്താക്കള്‍ക്കും ചര്‍ച്ചാ വൈദഗ്ധ്യം, പ്രായോഗിക പരിശീലനം, നിയമപരമായ അറിവ് എന്നിവ നല്‍കാന്‍ കഴിയുമെന്നും മോദി പറഞ്ഞു. ഭാവിയെ രൂപപ്പെടുത്താനുള്ള അവകാശവും എല്ലാ രാജ്യങ്ങള്‍ക്കും ഒരുപോലെ  ഒരുപോലെ ലഭിക്കണമെന്നാണ് ഇന്ത്യയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. ‘ശബ്ദത്തില്‍ നിന്ന് സ്വാധീനത്തിലേക്ക്, പ്രത്യേക അവകാശത്തില്‍ നിന്ന് പങ്കാളിത്തത്തിലേക്ക്’ മാറണമെന്നും മോദി ആഹ്വാനം ചെയ്തു ആഗോള വ്യാപാരത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന കടല്‍യാത്രക്കാരുടെ സുരക്ഷയും മോദി ഉയര്‍ത്തിക്കാട്ടി.

പ്രതിസന്ധി ഘട്ടങ്ങളില്‍ കടല്‍യാത്രക്കാര്‍ക്ക് ആവശ്യമായ സഹായം ഉറപ്പാക്കുന്നതിനായി ‘സീഫാരേഴ്‌സ് എമര്‍ജന്‍സി സപ്പോര്‍ട്ട് നെറ്റ്വര്‍ക്ക്’ രൂപീകരിക്കണമെന്ന /അദ്ദേഹം നിര്‍ദേശിച്ചു. ബ്രിക്സ് നേതാക്കളുടെ ന്യൂഡല്‍ഹി പ്രഖ്യാപനം അംഗീകരിച്ചാണ് സെഷന്‍ സമാപിച്ചത്.

പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമാകുന്നതില്‍ പ്രഖ്യാപനം ആശങ്ക രേഖപ്പെടുത്തി. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുന്ന നടപടികള്‍ ഒഴിവാക്കണമെന്നും പരമാവധി സംയമനം പാലിക്കണമെന്നും ബ്രിക്സ് രാജ്യങ്ങള്‍ ആഹ്വാനം ചെയ്തു.......