ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ് Modi issues a strong warning at the SCO forum Terrorism cannot be a strategic tool
Modi issues a strong warning at the SCO forum Terrorism cannot be a strategic tool
‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്..
ബിഷ്‌കെക്: ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കിര്‍ഗിസ്ഥാനിലെ ബിഷ്‌കെക്കില്‍ നടക്കുന്ന 26-ാമത് ഷാങ്ഹായ് സഹകരണ സംഘടന (SCO) ഉച്ചകോടിയില്‍ ഭീകരവാദത്തിന്റെ മുഴുവന്‍ സംവിധാനവും തകര്‍ക്കണമെന്ന് മോദി ആഹ്വാനം ചെയ്തു. ഭീകരവാദത്തിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പിന് യാതൊരു സ്ഥാനവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. SCO നേതാക്കളുടെ റൗണ്ട് ടേബിള്‍ ചര്‍ച്ചയില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തിരുന്നു.
ഭീകരവാദത്തെ നയതന്ത്രത്തിന്റെ ഉപകരണമായി ഉപയോഗിക്കുകയും ഭീകരര്‍ക്ക് അഭയവും പിന്തുണയും നല്‍കുകയും ചെയ്യുന്ന രാജ്യങ്ങള്‍ക്ക് ശക്തമായ സന്ദേശം നല്‍കണം എന്നായിരുന്നു മോദിയുടെ നിലപാട്. ഭീകരവാദം ഒരു രാജ്യത്തിനും തന്ത്രപരമായ നേട്ടത്തിനുള്ള ഉപാധിയാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികളിലേക്കും പ്രധാനമന്ത്രി ശ്രദ്ധ ക്ഷണിച്ചു. പരസ്പരം കൂടുതല്‍ ബന്ധപ്പെട്ടുകിടക്കുന്ന ഇന്നത്തെ ലോകത്ത് സുരക്ഷയുടെ പരിധി കൂടുതല്‍ വിശാലമായിരിക്കുകയാണെന്ന് മോദി പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘര്‍ഷം ഒരു മേഖലയില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും അതിന്റെ പ്രത്യാഘാതങ്ങള്‍ ആഗോള ഊര്‍ജസുരക്ഷ, സമുദ്രവ്യാപാരം, വിതരണ ശൃംഖലകള്‍ എന്നിവയെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘര്‍ഷങ്ങളുടെയും യുദ്ധങ്ങളുടെയും പരിഹാരം യുദ്ധക്കളത്തിലല്ല, സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും ആയിരിക്കണമെന്ന ഇന്ത്യയുടെ നിലപാടും മോദി ആവര്‍ത്തിച്ചു.
Delighted India Projects