കേന്ദ്ര ബജറ്റ് 2025

കേന്ദ്ര ബജറ്റ് 2025

ന്യൂഡൽ​ഹി: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് 2025-26-ലൂടെ ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് രാജ്യം.

ആദായനികുതി ഇളവിനുള്ള പരിധി 12 ലക്ഷമായി വർദ്ധിപ്പിച്ചും ജീവൻരക്ഷാ മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയും  പിന്നാക്ക വിഭാ​ഗത്തിലുള്ള സ്ത്രീകൾക്ക് സംരംഭം തുടങ്ങാൻ വായ്പാ സഹായം അനുവദിച്ചും മധ്യവർ​ഗത്തെ ചേർത്തുപിടിക്കാൻ കേന്ദ്ര ബജറ്റിന് കഴിഞ്ഞിരുന്നു.

ബജറ്റിലെ പ്രഖ്യാപനങ്ങൾ പ്രകാരം രാജ്യത്ത്. /വില കുറയുന്നത് എന്തിനെല്ലാമാണെന്ന് നോക്കാം.. ഇവി ബാറ്ററി ഉത്പാദനത്തിനുള്ള 35 അഡീഷണൽ സാധനങ്ങളെയും മൊബൈൽ ഫോൺ ബാറ്ററി ഉത്പാദനത്തിനുള്ള 28 അഡീഷണൽ സാധനങ്ങളെയും നികുതിയിൽ നിന്ന് ഒഴിവാക്കിയതിനാൽ ഇലക്ട്രോണിക് വാഹനങ്ങൾക്കും, മൊബൈൽ ഫോണുകൾക്കും വില കുറയും. ലിഥിയം അയേൺ ബാറ്ററി സ്ക്രാപ്പ്, എൽഇഡി ഉത്പന്നങ്ങൾ, കൊബാൾട്ട് പൗഡർ, ഈയം, സിങ്ക് ഉത്പന്നങ്ങൾ, കപ്പൽ നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ, ബ്ലൂ ലെതർ, കരകൗശല ഉത്പന്നങ്ങൾ, 36 ഇനം ജീവൻരക്ഷാ മരുന്നുകൾ എന്നിവയ്‌ക്കും വില കുറയുമെന്നാണ് പ്രഖ്യാപനം ഇതുകൂടാതെ സുരിമിയുടെ വിലയും കുറയും. മത്സ്യ-മാംസാദികളെ പേസ്റ്റ് രൂപത്തിലാക്കുന്നതിനെയാണ് സുരിമി എന്ന് വിളിക്കുന്നത്. ഫ്രോസൺ ഫിഷ് പേസ്റ്റെന്നും ഇതിനെ വിളിക്കുന്നു. ഇവയ്‌ക്ക് ചുമത്തുന്ന കസ്റ്റംസ് ഡ്യൂട്ടി 30 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചിട്ടുണ്ട്

ന്യൂഡൽ​ഹി: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് 2025-26-ലൂടെ ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് രാജ്യം.

ആദായനികുതി ഇളവിനുള്ള പരിധി 12 ലക്ഷമായി വർദ്ധിപ്പിച്ചും ജീവൻരക്ഷാ മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയും  പിന്നാക്ക വിഭാ​ഗത്തിലുള്ള സ്ത്രീകൾക്ക് സംരംഭം തുടങ്ങാൻ വായ്പാ സഹായം അനുവദിച്ചും മധ്യവർ​ഗത്തെ ചേർത്തുപിടിക്കാൻ കേന്ദ്ര ബജറ്റിന് കഴിഞ്ഞിരുന്നു.

ബജറ്റിലെ പ്രഖ്യാപനങ്ങൾ പ്രകാരം രാജ്യത്ത്. /വില കുറയുന്നത് എന്തിനെല്ലാമാണെന്ന് നോക്കാം.. ഇവി ബാറ്ററി ഉത്പാദനത്തിനുള്ള 35 അഡീഷണൽ സാധനങ്ങളെയും മൊബൈൽ ഫോൺ ബാറ്ററി ഉത്പാദനത്തിനുള്ള 28 അഡീഷണൽ സാധനങ്ങളെയും നികുതിയിൽ നിന്ന് ഒഴിവാക്കിയതിനാൽ ഇലക്ട്രോണിക് വാഹനങ്ങൾക്കും, മൊബൈൽ ഫോണുകൾക്കും വില കുറയും. ലിഥിയം അയേൺ ബാറ്ററി സ്ക്രാപ്പ്, എൽഇഡി ഉത്പന്നങ്ങൾ, കൊബാൾട്ട് പൗഡർ, ഈയം, സിങ്ക് ഉത്പന്നങ്ങൾ, കപ്പൽ നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ, ബ്ലൂ ലെതർ, കരകൗശല ഉത്പന്നങ്ങൾ, 36 ഇനം ജീവൻരക്ഷാ മരുന്നുകൾ എന്നിവയ്‌ക്കും വില കുറയുമെന്നാണ് പ്രഖ്യാപനം ഇതുകൂടാതെ സുരിമിയുടെ വിലയും കുറയും. മത്സ്യ-മാംസാദികളെ പേസ്റ്റ് രൂപത്തിലാക്കുന്നതിനെയാണ് സുരിമി എന്ന് വിളിക്കുന്നത്. ഫ്രോസൺ ഫിഷ് പേസ്റ്റെന്നും ഇതിനെ വിളിക്കുന്നു. ഇവയ്‌ക്ക് ചുമത്തുന്ന കസ്റ്റംസ് ഡ്യൂട്ടി 30 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചിട്ടുണ്ട്.......

PMRF പദ്ധതി; Ph.D ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം; 10,000 പേർക്ക് സൗജന്യ ഫെല്ലോഷിപ്പുകൾ......



 ന്യൂഡൽഹി: 2018-19 കേന്ദ്ര ബജറ്റിൽ നിർമല സീതാരാമൻ പ്രഖ്യാപിച്ച പദ്ധതിയായിരുന്നു പ്രധാനമന്ത്രിയുടെ റിസർച്ച് ഫെല്ലോഷിപ്പ് സ്കീം (PMRF). പദ്ധതി പ്രകാരം 10,000 ഫെല്ലോഷിപ്പുകൾ അനുവദിക്കുമെന്നാണ് ധനമന്ത്രിയുടെ ഏറ്റവും പുതിയ പ്രഖ്യാപനം. അടുത്ത അഞ്ച് വർഷത്തിനകം രാജ്യത്ത് 10,000 ഫെല്ലോഷിപ്പുകൾ വിതരണം ചെയ്യുമെന്ന് ധനമന്ത്രി അറിയിച്ചു. Ph.D പ്രോ​ഗ്രാം ചെയ്യാൻ താത്പര്യപ്പെടുന്ന തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ  ആൻഡ് റിസർച്ച്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എന്നിവയിൽ നേരിട്ട് അഡ്മിഷൻ നൽകുന്ന പദ്ധതിയാണിത്. പ്രതിമാസം. 70,000 -80,000 രൂപ വരെ ഇവർക്ക് ഫെല്ലോഷിപ്പ് ലഭിക്കുന്നതാണ്. റിസർച്ച് ​ഗ്രാന്റായി പ്രതിവർഷം രണ്ട് ല​ക്ഷം രൂപയും നേടാൻ സാധിക്കും.......

ജനകീയ ബജറ്റ്; സമ്പാദ്യവും നിക്ഷേപവും വർദ്ധിപ്പിക്കും, വികസിത ഭാരതത്തിലേക്കുള്ള ചുവടുവയ്‌പ്പെന്ന് പ്രധാനമന്ത്രി......

 ന്യൂഡൽഹി: 2025-26 ലെ കേന്ദ്ര ബജറ്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബജറ്റിനെ ജനകീയ ബജറ്റെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി ഇത് നിക്ഷേപം വർദ്ധിപ്പിക്കുകയും രാജ്യത്തെ വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി  പറഞ്ഞു. ലോക്‌സഭയിൽ ധനമന്ത്രി നിർമ്മല സീതാരാമന്റെ ബജറ്റ് പ്രസംഗത്തിന് തൊട്ടുപിന്നാലെ സംസാരിച്ച മോദി, കേന്ദ്രമന്ത്രിയെയും സംഘത്തിന്റെയും ശ്രമങ്ങളെ അഭിനന്ദിച്ചു.......
 ബജറ്റ് സർക്കാർ വരുമാനത്തിൽ നിന്ന് വ്യക്തിഗത സമ്പാദ്യത്തിലേക്കും വികസനത്തിലെ പങ്കാളിത്തത്തിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. “സാധാരണയായി, സർക്കാർ ഖജനാവ് എങ്ങനെ നിറയ്‌ക്കുമെന്നതിലാണ് ബജറ്റിന്റെ ശ്രദ്ധ, എന്നാൽ ഈ ബജറ്റ് അതിന് വിപരീതമാണ്,” അദ്ദേഹം പറഞ്ഞു. സമ്പാദ്യം വർദ്ധിപ്പിക്കാനും സാമ്പത്തിക വളർച്ചയിൽ പൗരന്മാരെ പങ്കാളികളാക്കാനുമുള്ള സർക്കാരിന്റെ ലക്ഷ്യമാണ് ഈ നടപടികൾ വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു ആണവോർജത്തിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം സുപ്രധാനമായ ചുവടുവയ്പാണെന്ന് ബജറ്റിലെ പ്രഖ്യാപനങ്ങൾ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. ആണവോർജത്തിൽ സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുന്നത് ചരിത്രപരമാണെന്നും അദ്ദേഹം പറഞ്ഞു.  ഹോട്ടലുകൾ വിനോദസഞ്ചാരത്തെ ശക്തിപ്പെടുത്തുമെന്നും വലിയൊരു വിഭാഗത്തിന് തൊഴിൽ നൽകുന്ന ഹോസ്പിറ്റാലിറ്റി മേഖലയെ പിന്തുണയ്‌ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.......

 

കേന്ദ്രബജറ്റ്: കേരള ടൂറിസത്തിന് ഹാപ്പി സീസൺ...

 തിരുവനന്തപുരം ∙ കേന്ദ്രബജറ്റിൽ ഹോം സ്റ്റേകൾക്കു മുദ്ര വായ്പ പദ്ധതി പ്രഖ്യാപിച്ചതോടെ കേരളത്തിലെ   അനധികൃത  ഹോം സ്റ്റേകൾ അംഗീകാരം നേടാൻ നിർബന്ധിതമാകും. ഏഴായിരത്തോളം ഹോംസ്റ്റേകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ടെങ്കിലും ആയിരത്തിൽതാഴെ മാത്രമാണു ടൂറിസം വകുപ്പിന്റെ ക്ലാസിഫിക്കേഷൻ നേടിയിട്ടുള്ളത്. ടൂറിസം വകുപ്പിന്റെ ശുപാർശയുണ്ടെങ്കിലേ വായ്പ അനുവദിക്കൂ.   ഹോം സ്റ്റേകളുടെ എണ്ണം വർധിക്കുന്നതു ഗ്രാമീണ ടൂറിസത്തിനും ‘എക്സ്പീരിയൻസ്’ എണ്ണം വർധിക്കുന്നതു ഗ്രാമീണ ടൂറിസത്തിനും ‘എക്സ്പീരിയൻസ്’ ടൂറിസത്തിനും പ്രയോജനപ്രദമാകും....

കർഷകർക്കായി ധൻ ധാന്യ യോജന, ചെറുകിട സംരംഭകർക്ക് ക്രെഡിറ്റ് കാർഡുകൾ; ഇൻഷുറൻസ് മേഖലയിൽ 100% വിദേശ നിക്ഷേപം

കാര്‍ഷിക ഗ്രാമീണ മേഖലകളില്‍ കൂടുതല്‍ വായ്പ ഉറപ്പാക്കാനുള്ള നിര്‍ദ്ദേശങ്ങളാണ് എട്ടാമത് ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ മുന്നോട്ട് വെച്ചത്. 1. 7 കോടി കര്‍ഷകരെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി ധന്‍ ധാന്യ യോജന ധനമന്ത്രി പ്രഖ്യാപിച്ചു.ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി നൂറു ശതമാനമാക്കി.

ദില്ലി:കാര്‍ഷിക ഗ്രാമീണ മേഖലകളില്‍ കൂടുതല്‍ വായ്പ ഉറപ്പാക്കാനുള്ള നിര്‍ദ്ദേശങ്ങളാണ് എട്ടാമത് ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ മുന്നോട്ട് വെച്ചത്. 1. 7 കോടി കര്‍ഷകരെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി ധന്‍ ധാന്യ യോജന ധനമന്ത്രി പ്രഖ്യാപിച്ചു. ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി നൂറു ശതമാനമാക്കുകയും ചെയ്തു. 

ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥക്ക് കരുത്ത് പകരാന്‍ 10 മേഖലകള്‍ കേന്ദ്രീകരിച്ച് നിക്ഷേപം ഉറപ്പാക്കാനുള്ള നിര്‍ദ്ദേശമാണ് ധനമന്ത്രി മുന്നോട്ട് വെച്ചത്. വികസനത്തിലെ ആദ്യ എഞ്ചിന്‍ കാര്‍ഷിക രംഗമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി ധന്‍ ധാന്യ യോജന പ്രഖ്യാപിച്ചത്. കാര്‍ഷിക ഉത്പാദനവും സംഭരണവും വര്‍ധിപ്പിക്കുന്നതിനാകും മുന്‍ഗണന. കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം നല്‍കുന്ന ആറായിരം രൂപ ധനസഹായത്തില്‍ മാറ്റമില്ല. എന്നാല്‍, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള വായ്പ പരിധി മൂന്ന് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാക്കി   ഉയര്‍ത്തി. 

ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കുള്ള വായ്പ സഹായം ഉയര്‍ത്തും. ചെറുകിട സംരംഭങ്ങളെ സഹായിക്കാൻ അഞ്ച് ലക്ഷം രൂപ പരിധിയുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യും. 10 ലക്ഷം ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുമെന്നാണ് ധനമന്ത്രിയുടെ വാഗ്ദാനം. സ്ത്രീകള്‍ക്കും അടിസ്ഥാന വിഭാഗങ്ങളിലുള്ളവര്‍ക്കും വ്യവസായങ്ങള്‍ തുടങ്ങാന്‍ രണ്ട് ലക്ഷം രൂപയുടെ വായ്പ നല്‍കും. ആകെ അഞ്ച് ലക്ഷം പേര്‍ക്കായിരിക്കും ഇതിന്‍റെ പ്രയോജനം കിട്ടുക. 

കളിപ്പാട്ട നിര്‍മ്മാണത്തില്‍ ഇന്ത്യയെ ആഗോള ഹബ്ബായി മാറ്റും. നൈപുണ്യ വികസനത്തിന് അഞ്ച് മികവിന്‍റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഐഐടികളില്‍ ആറായിരം വിദ്യാര്‍ത്ഥികള്‍ക്ക് കൂടി പ്രവേശനം നല്‍കും. മെഡിക്കല്‍ കോളേജുകളില്‍ പതിനായിരം സീറ്റുകള്‍ കൂടി അടുത്ത കൊല്ലം അനുവദിക്കും. 

അഞ്ചു കൊല്ലത്തിനുള്ളില്‍ 75000 സീറ്റുകള്‍ കൂട്ടുകയാണ് ലക്ഷ്യം. ജില്ല ആശുപത്രികളില്‍ 200 ഡേ കെയര്‍ ക്യാന്‍സര്‍ സെന്‍ററുകള്‍ അടുത്ത വര്‍ഷം തുടങ്ങും. വിമാന യാത്രക്കാരുടെ എണ്ണം മൂന്ന് കോടി കൂടി വര്‍ധിപ്പിക്കാനുള്ള വികസന പദ്ധതികള്‍ നടപ്പാക്കും. ഒന്നര ലക്ഷം കോടി രൂപ  അടിസ്ഥാന സൗകര്യ വികസനത്തിന് പലിശ രഹിത വായ്പയായി നല്‍കും.  ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി ഏറെക്കാലമായി നിന്നിരുന്ന  74ല്‍ നിന്ന് 100 ശതമാനമായി ഉയര്‍ത്താനുള്ള സുപ്രധാന തീരുമാനവും ബജറ്റിലുണ്ട്. രാഷ്ട്രീയ എതിര്‍പ്പ് നിലനില്‍ക്കെയാണ് ഇന്‍ഷുറന്‍സ് പരിധി ഉയര്‍ത്തുന്നത്. 

കർഷകർക്കായി ധൻ ധാന്യ യോജന, ചെറുകിട സംരംഭകർക്ക് ക്രെഡിറ്റ് കാർഡുകൾ; ഇൻഷുറൻസ് മേഖലയിൽ 100% വിദേശ നിക്ഷേപം

കാര്‍ഷിക ഗ്രാമീണ മേഖലകളില്‍ കൂടുതല്‍ വായ്പ ഉറപ്പാക്കാനുള്ള നിര്‍ദ്ദേശങ്ങളാണ് എട്ടാമത് ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ മുന്നോട്ട് വെച്ചത്. 1. 7 കോടി കര്‍ഷകരെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി ധന്‍ ധാന്യ യോജന ധനമന്ത്രി പ്രഖ്യാപിച്ചു.ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി നൂറു ശതമാനമാക്കി.

ദില്ലി:കാര്‍ഷിക ഗ്രാമീണ മേഖലകളില്‍ കൂടുതല്‍ വായ്പ ഉറപ്പാക്കാനുള്ള നിര്‍ദ്ദേശങ്ങളാണ് എട്ടാമത് ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ മുന്നോട്ട് വെച്ചത്. 1. 7 കോടി കര്‍ഷകരെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി ധന്‍ ധാന്യ യോജന ധനമന്ത്രി പ്രഖ്യാപിച്ചു. ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി നൂറു ശതമാനമാക്കുകയും ചെയ്തുഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥക്ക് കരുത്ത് പകരാന്‍ 10 മേഖലകള്‍ കേന്ദ്രീകരിച്ച് നിക്ഷേപം ഉറപ്പാക്കാനുള്ള നിര്‍ദ്ദേശമാണ് ധനമന്ത്രി മുന്നോട്ട് വെച്ചത്. വികസനത്തിലെ ആദ്യ എഞ്ചിന്‍ കാര്‍ഷിക രംഗമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി ധന്‍ ധാന്യ യോജന പ്രഖ്യാപിച്ചത്. കാര്‍ഷിക ഉത്പാദനവും സംഭരണവും വര്‍ധിപ്പിക്കുന്നതിനാകും മുന്‍ഗണന. കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം നല്‍കുന്ന ആറായിരം രൂപ ധനസഹായത്തില്‍ മാറ്റമില്ല. എന്നാല്‍, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള വായ്പ പരിധി മൂന്ന് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാക്കി   ഉയര്‍ത്തി. 

ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കുള്ള വായ്പ സഹായം ഉയര്‍ത്തും. ചെറുകിട സംരംഭങ്ങളെ സഹായിക്കാൻ അഞ്ച് ലക്ഷം രൂപ പരിധിയുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യും. 10 ലക്ഷം ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുമെന്നാണ് ധനമന്ത്രിയുടെ വാഗ്ദാനം. സ്ത്രീകള്‍ക്കും അടിസ്ഥാന വിഭാഗങ്ങളിലുള്ളവര്‍ക്കും വ്യവസായങ്ങള്‍ തുടങ്ങാന്‍ രണ്ട് ലക്ഷം രൂപയുടെ വായ്പ നല്‍കും. ആകെ അഞ്ച് ലക്ഷം പേര്‍ക്കായിരിക്കും ഇതിന്‍റെ പ്രയോജനം കിട്ടുക. 

കളിപ്പാട്ട നിര്‍മ്മാണത്തില്‍ ഇന്ത്യയെ ആഗോള ഹബ്ബായി മാറ്റും. നൈപുണ്യ വികസനത്തിന് അഞ്ച് മികവിന്‍റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഐഐടികളില്‍ ആറായിരം വിദ്യാര്‍ത്ഥികള്‍ക്ക് കൂടി പ്രവേശനം നല്‍കും. മെഡിക്കല്‍ കോളേജുകളില്‍ പതിനായിരം സീറ്റുകള്‍ കൂടി അടുത്ത കൊല്ലം അനുവദിക്കും. 

അഞ്ചു കൊല്ലത്തിനുള്ളില്‍ 75000 സീറ്റുകള്‍ കൂട്ടുകയാണ് ലക്ഷ്യം. ജില്ല ആശുപത്രികളില്‍ 200 ഡേ കെയര്‍ ക്യാന്‍സര്‍ സെന്‍ററുകള്‍ അടുത്ത വര്‍ഷം തുടങ്ങും. വിമാന യാത്രക്കാരുടെ എണ്ണം മൂന്ന് കോടി കൂടി വര്‍ധിപ്പിക്കാനുള്ള വികസന പദ്ധതികള്‍ നടപ്പാക്കും. ഒന്നര ലക്ഷം കോടി രൂപ  അടിസ്ഥാന സൗകര്യ വികസനത്തിന് പലിശ രഹിത വായ്പയായി നല്‍കും.  ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി ഏറെക്കാലമായി നിന്നിരുന്ന  74ല്‍ നിന്ന് 100 ശതമാനമായി ഉയര്‍ത്താനുള്ള സുപ്രധാന തീരുമാനവും ബജറ്റിലുണ്ട്. രാഷ്ട്രീയ എതിര്‍പ്പ് നിലനില്‍ക്കെയാണ് ഇന്‍ഷുറന്‍സ് പരിധി ഉയര്‍ത്തുന്നത്. 

+12 ലക്ഷം വരെ നികുതി വേണ്ട, കേന്ദ്ര ബജറ്റിലെ ആദായ നികുതി ഇളവിൽ അറിയേണ്ടതെല്ലാം

പുതിയ ആദായ നികുതി സ്കീമുകളിലെ സ്ലാബുകളില്‍ കുറഞ്ഞത് എഴുപതിനായിരം രൂപ കിഴിവ് കിട്ടുന്ന തരത്തിലെ മാറ്റങ്ങളും ധനമന്ത്രി പ്രഖ്യാപിച്ചു.  

ദില്ലി : ഇടത്തരക്കാര്‍ക്ക് ആദായ നികുതിയില്‍ വന്‍ ഇളവുമായി 2025-2026 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റ്. 12 ലക്ഷം വരെ വരുമാനമുള്ളവരെ ആദായ നികുതി നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കി. പുതിയ ആദായ നികുതി സ്കീമുകളിലെ സ്ലാബുകളില്‍ കുറഞ്ഞത് 70,000 രൂപ കിഴിവ് കിട്ടുന്ന തരത്തിലെ മാറ്റങ്ങളും ധനമന്ത്രി പ്രഖ്യാപിച്ചു.  പ്രതീക്ഷക്കും അപ്പുറത്തുള്ള പ്രഖ്യാപനമാണ് ബജറ്റിലുണ്ടായത്. നികുതി ബാധ്യതയില്‍ നിന്ന് ഒഴിവാകാന്‍ നിലവിലുള്ള 7 ലക്ഷം വരുമാനമെന്ന പരിധി 10 ലക്ഷമായി ഉയര്‍ത്തുമെന്നായിരുന്നു പൊതുവെ ഉണ്ടായിരുന്ന സൂചന. എന്നാല്‍ ഇനി 12 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതി നല്‍കേണ്ടതില്ല. ശമ്പള വരുമാനമുള്ളവര്‍ക്കാണെങ്കില്‍ 75,000 രൂപയുടെ കൂടി കിഴിവ് കിട്ടും. അതായത് 12,75,000 വരുമാനമുള്ളവര്‍ക്ക് ആദായ നികുതി പൂജ്യമായിരിക്കും. പുതിയ നികുതി സ്കീം പ്രകാരമുളള സ്ലാബുകളില്‍ വലിയ വ്യത്യാസമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.  നിലവില്‍ 12 ലക്ഷം വരെ ശമ്പളമുള്ളവര്‍ക്ക് 70000 രൂപയാകും ലാഭമുണ്ടാകുക. 

18 ലക്ഷം വരെയുള്ളവര്‍ക്ക് 80,000 രൂപയും, 25 ലക്ഷം വരെയുള്ളവർക്ക് 1,10,000 വരെയും ലാഭിക്കാം. ടിഡിഎസ് പിടിക്കാനുള്ള മുതിര്‍ന്ന പൗരന്മാരുടെ വരുമാന പരിധി 50,000 നിന്ന് ഒരു ലക്ഷം രൂപയാക്കി. ഭവന വായ്പക്കാണെങ്കില്‍ നിലവിലുള്ള 2.4 ലക്ഷത്തില്‍ നിന്ന് 6 ലക്ഷമാക്കി ടിഡിഎസ് ഈടാക്കാതിരിക്കാനുള്ള പരിധി ഉയര്‍ത്തി. വാടകക്ക് നല്‍കാതെ സ്വന്തമായി ഉപയോഗിക്കുന്ന 2 വീടുകൾക്ക് ഒരുപാധിയുമില്ലാതെ പൂജ്യം വരുമാനമെന്ന് അവകാശപ്പെടാം. 

ഒരു ലക്ഷം കോടി രൂപയുടെ കുറവ് ഈ പ്രഖ്യാപനം വഴി ആദായ നികുതിയിലുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 36 ജീവന്‍ രക്ഷാമരുന്നുകള്‍ക്കുള്ള ഇറക്കുമുതി തീരുവയും എടുത്തു കളഞ്ഞു. മൊബൈല്‍ ഫോണുള്‍പ്പെടെ ഇന്ത്യയിലെ ഉത്പാദന രംഗത്തിന് വേണ്ട പല സാമഗ്രികളുടെയും നികുതി സര്‍ക്കാര്‍ കുറച്ചത് ആശ്വാസമായി.  

ആദായ നികുതിയിലെ പുതിയ പരിഷ്കാരത്തിലൂടെ മധ്യവർഗത്തിന്റെ കൈയിലേക്ക് കൂടുതൽ പണം എത്തിക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. മധ്യവർഗത്തിൻ്റെ കൈയിലേക്ക് കൂടുതൽ പണം എത്തുന്നതോടെ മാർക്കറ്റിലേക്ക് കൂടുതൽ പണം ഇറങ്ങുമെന്ന് സർക്കാർ കരുതുന്നു. മധ്യവർഗ്ഗം തിങ്ങിപ്പാർക്കുന്ന ദില്ലിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത് കൂടി മുന്നിൽ കണ്ടാണ് ഈ പ്രഖ്യാപനം എന്ന് വിലയിരുത്തുന്നവരുണ്ട്.

കർഷകർക്ക് കരുതൽ; 100 ജില്ലകള്‍ കേന്ദ്രീകരിച്ച് വികസനം, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പാ പരിധി 5 ലക്ഷമാക്കി

പിഎം ധൻധാന്യ പദ്ധതിക്കായി പ്രത്യേക ഫോക്കസ് കൊണ്ടുവരും. ബീഹാറിന് മഖാന ബോർഡ് കൊണ്ടുവരും. ഉത്പാദനം, മാർക്കറ്റിഗ് നടപടികളെ ത്വരിതപ്പെടുത്തും. മഖാന കർഷകരെ ശാക്തീകരിക്കുമെന്നും പരുത്തി കൃഷി പ്രോത്സാഹിപ്പിക്കുമെന്നും ബജറ്റിലുണ്ട്. 

ദില്ലി: കിസാൻ പദ്ധതികളിൽ വായ്പ പരിധി ഉയർത്തുമെന്ന ബജറ്റ് പ്രഖ്യാപനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്ന നിരവധി പദ്ധതികളാണ് മന്ത്രി ബജറ്റിൽ അവതരിപ്പിച്ചിട്ടുള്ളത്. 1.7 കോടി കർഷകർക്ക് പ്രയോജനപ്പെടുന്ന പദ്ധതി കൊണ്ടുവരുമെന്നും 100 ജില്ലകള്‍ കേന്ദ്രീകരിച്ച് കാര്‍ഷിക വികസനം നടപ്പിലാക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. മൂന്നാം മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്. 

പിഎം ധൻധാന്യ പദ്ധതിക്കായി പ്രത്യേക ഫോക്കസ് കൊണ്ടുവരും. ബീഹാറിന് മഖാന ബോർഡ് കൊണ്ടുവരും. ഉത്പാദനം, മാർക്കറ്റിഗ് നടപടികളെ ത്വരിതപ്പെടുത്തും. മഖാന കർഷകരെ ശാക്തീകരിക്കുമെന്നും പരുത്തി കൃഷി പ്രോത്സാഹിപ്പിക്കുമെന്നും ബജറ്റിലുണ്ട്. ടെക്സ്റ്റൈൽ സെക്ടറുമായി ബന്ധപ്പെടുത്തി പദ്ധതികൾ കൊണ്ടുവരുമെന്നും കാർഷിക മേഖല കുറവുള്ളിടത്ത് പ്രോത്സാഹനത്തിന് നിക്ഷേപം കൊണ്ടുവരുമെന്നും ബജറ്റിൽ പറയുന്നു. കിസാൻ പദ്ധതികളിൽ വായ്പ പരിധി ഉയർത്തും. ചെറുകിട ഇടത്തരം മേഖലകൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുമെന്നും കിസാൻ ക്രെഡിറ്റ് കാർഡിൻ്റെ പരിധി 3 ലക്ഷത്തിൽ നിന്ന് 5 ലക്ഷമാക്കി ഉയർത്തുമെന്നും ബജറ്റിൽ പ്രഖ്യാപിക്കുന്നു. സ്റ്റാർട്ട് അപ്പുകളിൽ നിക്ഷേപ പിന്തുണ ഉറപ്പിക്കും. പരുത്തി കൃഷിക്കായി ദേശീയ പദ്ധതി കൊണ്ടുവരുമെന്നും പഞ്ചവത്സര പദ്ധതി കൊണ്ടുവരുമെന്നും ബജറ്റിൽ പറയുന്നു. 

അതിനിടെ, ബജറ്റ് അവതരണം നടപടികൾ ബഹിഷ്കരിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. സ്പീക്കർ സഭയിലെത്തിയതിന് പിന്നാലെ കുംഭമേളയിലെ മരണവുമായി ബന്ധപ്പെട്ട്  പ്രതിപക്ഷം ബഹളം തുടങ്ങി. കുംഭമേള ഉയർത്തി പ്രതിഷേധിച്ച പ്രതിപക്ഷത്തോട് ബജറ്റിന് ശേഷം മറ്റ് വിഷയങ്ങ ൾ ചർച്ച ചെയ്യാമെന്ന് സ്പീക്കർ അറിയിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ധനമന്ത്രി നിർമ്മലാ സീതാരാമൻ ബജറ്റ് അവതരണം തുടങ്ങിയതിന് പിന്നാലെ പ്രതിപക്ഷം പ്രതിഷേധിച്ച് പാർലമെന്റ് ഇറങ്ങി പോയി. മധ്യവർഗത്തിൻ്റെ ശക്തി കൂട്ടുന്ന ബജറ്റെന്ന പ്രഖ്യാപനത്തോടെയാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. വികസിത ഭാരതത്തിലേക്കുള്ള യാത്രയെ ശാക്തീകരിക്കുന്ന ബജറ്റിൽ മധ്യവർഗത്തിനാണ് ഇത്തവണ കൂടുതൽ പ്രാതിനിധ്യം നൽകിയിരിക്കുന്നത്. ഒപ്പം യുവാക്കൾ, സ്ത്രീകൾ, കർഷകർ, തുടങ്ങിയവർക്കും പരിഗണന നൽകിയതായി ധനമന്ത്രി അറിയിച്ചു.