പ്രധാനമന്ത്രിയുടെ പിറന്നാൾ സമ്മാനം ജനങ്ങൾക്ക് സൗജന്യ ചികിത്സയുമായി ആയുഷ്മാൻ ഭവ
പ്രധാനമന്ത്രിയുടെ പിറന്നാൾ സമ്മാനം; ജനങ്ങൾക്ക് സൗജന്യ ചികിത്സയുമായി ആയുഷ്മാൻ ഭവ ക്യാമ്പയിൻ.
ന്യൂഡൽഹി: സെപ്റ്റംബർ 17-ന് ആരംഭിക്കുന്ന ‘സേവ പഖ്‌വാഡ’യോടനുബന്ധിച്ച് വിവിധ ആരോഗ്യ പരിപാടികളുമായി കേന്ദ്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17 മുതൽ ഓക്ടോബർ 2 വരെയാണ് പരിപാടികൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
ആരോഗ്യ-കുടുംബക്ഷേമ /മന്ത്രാലത്തിന്റെ ‘ ആയുഷ്മാൻ ഭവ’ ക്യാമ്പയിനിന്റെ കീഴിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 13-ന് രാഷ്‌ട്രപതി ദ്രൗപതി മുർമു പരിപാടികൾക്ക് വെർച്ച്വലായി തുടക്കം കുറിക്കും.സ്വച്ഛത അഭിയാൻ, അവയവദാനം, രക്തദാനം തുടങ്ങിയ ക്യാമ്പയിനുകളും ആരോഗ്യ പരിപാടി /പരിപാടിയിൽ നടത്തും. 15 ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പയിനിൽ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തുന്ന ‘ ആയുഷ്മാൻ മേള’, ‘ ആയുഷ്മാൻ സഭ’ എന്നിവയുൾപ്പെടെ നിരവധി ക്ഷേമ സംരംഭങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഏറ്റടെുത്ത് ജനങ്ങൾക്കായി നടപ്പിലാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മണ്ഡവ്യ പറഞ്ഞു
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ ഉന്നമനമാണ് ആയുഷ്മാൻ ഭവയിലൂടെ ലക്ഷ്യമിടുന്നത്. ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ ജനങ്ങൾക്ക് സൗജന്യ ചികിത്സയാണ് ഉറപ്പു നൽകിയിരിക്കുന്നത് ക്യാമ്പയിനിലൂടെ ആരോഗ്യത്തെക്കുറിച്ചുള്ള പൊതു അവബോധം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും ആയുഷ്മാൻ ഭാരത് കാർഡുകൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി ഓരോ ഗുണഭോക്താക്കളിലും എത്തിക്കാൻ ശ്രമിക്കുമെന്നും മാണ്ഡവ്യ പറഞ്ഞു