മെലോഡി മൂഡ് ഓണ്‍ മെലോനിക്ക് മെലഡി കൊടുത്ത് മോദി

Melody mood on Melani

മെലോഡി  മൂഡ് ഓണ്‍ മെലോനിക്ക്   മെലഡി  കൊടുത്ത് മോദി

മെലോഡി’ മൂഡ് ഓണ്‍! മെലോനിക്ക് ‘മെലഡി’ കൊടുത്ത് മോദി; ഇന്റര്‍നെറ്റില്‍ ചിരിപ്പൂരം പൊട്ടിച്ച് വീഡിയോ; വൈറല്‍ റോം: ആഗോള രാഷ്‌ട്രീയത്തിലും സോഷ്യല്‍ മീഡിയയിലും ഒരുപോലെ തരംഗമായ ഇന്ത്യ-ഇറ്റലി സൗഹൃദം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു.

ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇറ്റലിയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയും തമ്മിലുള്ള സൗഹൃദ നിമിഷങ്ങളാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറല്‍.

റോമിലെ ചരിത്രപ്രസിദ്ധമായ തെരുവുകളുടെ പശ്ചാത്തലത്തില്‍ ഇരു നേതാക്കളും ഒന്നിച്ചുനില്‍ക്കുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം 57 ലക്ഷത്തിലധികം (5.7 മില്യണ്‍) ലൈക്കുകളാണ് വാരിക്കൂട്ടിയത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയ ചാര്‍ത്തിനല്‍കിയ ‘മെലോഡി’ എന്ന പേരിനെ അന്വര്‍ത്ഥമാക്കുന്ന രസകരമായൊരു സംഭവവും ഇത്തവണ റോമില്‍ അരങ്ങേറി.

ഇറ്റാലിയന്‍ പ്രധാനമന്ത്രി മെലോനിക്ക്  ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പാക്കറ്റ് ‘മെലഡി’ മിഠായി സമ്മാനമായി നല്‍കുന്ന വീഡിയോ ബുധനാഴ്ച പുറത്തുവന്നതോടെയാണ് ആരാധകരുടെ ആവേശം ഇരട്ടിച്ചത്. മുന്‍പും തങ്ങളെക്കുറിച്ചുള്ള മീമുകളെയും ട്രോളുകളെയും ഏറെ രസകരമായി സ്വീകരിച്ചിട്ടുള്ള ഇരുവരും ഇത്തവണയും പതിവ് തെറ്റിച്ചില്ല. റോമില്‍ വിമാനമിറങ്ങിയ ഉടന്‍ തന്നെ പ്രധാനമന്ത്രി മെലോനിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് മോദി തന്റെ സന്ദര്‍ശന വിവരങ്ങള്‍ ലോകത്തെ അറിയിച്ചത്.

‘റോമില്‍ ഇറങ്ങിയ ഉടന്‍ തന്നെ പ്രധാനമന്ത്രി മെലോനിക്കൊപ്പം അത്താഴ വിരുന്നില്‍ പങ്കെടുക്കാനും അതിനുശേഷം ചരിത്രപ്രസിദ്ധമായ കൊളോസിയം സന്ദര്‍ശിക്കാനും അവസരം ലഭിച്ചു. വിവിധ ആഗോള വിഷയങ്ങളില്‍ ഞങ്ങള്‍ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു. ഇന്ത്യ-ഇറ്റലി സൗഹൃദം കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാന്‍ ഈ കൂടിക്കാഴ്ചയ്‌ക്ക് സാധിക്കട്ടെ,’ എന്ന് പ്രധാനമന്ത്രി മോദി എക്‌സില്‍ കുറിച്ചു. ചൊവ്വാഴ്ച റോമിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് മികച്ച സ്വീകരണമാണ് ഇറ്റലി ഒരുക്കിയത്

.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെ ജോര്‍ജിയ മെലോനി നേരിട്ടാണ് മോദിയെ സ്വാഗതം ചെയ്തത്. ‘റോമിലേക്ക് സ്വാഗതം, എന്റെ സുഹൃത്തേ!’ എന്നായിരുന്നു മെലോനിയുടെ ഊഷ്മളമായ പോസ്റ്റ്. മുമ്പ് 2025 നവംബറില്‍ നടന്ന ജി20 ഉച്ചകോടിയുടെ വേളയിലാണ് ഇരു നേതാക്കളും അവസാനമായി കൂടിക്കാഴ്ചയും  ഉഭയകക്ഷി ചര്‍ച്ചകളും നടത്തിയത്.

പുതിയ സന്ദര്‍ശനത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം കൂടുതല്‍ ശക്തമാകുമെന്നാണ് വിലയിരുത്തല്‍.