മഹാരാഷ്‌ട്രയിൽ 7600 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി

മഹാരാഷ്‌ട്രയിൽ 7600 കോടി രൂപയുടെ പദ്ധതികൾക്ക്  തുടക്കം കുറിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി

മഹാരാഷ്‌ട്രയിൽ 7600 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കമിടാനൊരുങ്ങി പ്രധാനമന്ത്രി; അംബേദ്കർ അന്താരാഷ്‌ട്ര വിമാനത്താവളവും ഷിർദ്ദി വിമാനത്താവളവും നവീകരിക്കും  ന്യൂഡൽഹി :

മഹാരാഷ്‌ട്രയിൽ 7600 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. വീഡിയോ കോൺഫറൻസ് വഴിയാകും വിവിധ വികസന പദ്ധതികൾക്ക് തുടക്കമിടുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നാഗ്പൂരിലെ ബാബാസാഹെബ് അംബേദ്കർ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്കും ഇന്ന്  തറക്കല്ലിടൽ നിർവഹിക്കും. ഏകദേശം 7000 കോടിയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്.

വ്യോമയാന മേഖലയ്‌ക്ക് ഉത്തേജനം പകരുന്നതിന് പുറമെ, ടൂറിസം, ആരോഗ്യം, ലോജിസ്റ്റിക്‌സ്  തുടങ്ങീ ഒന്നിലധികം മേഖലകളുടെ വളർച്ചയ്‌ക്കും, നാഗ്പൂർ-വിദിഷ മേഖലകൾക്ക് പ്രയോജനം ചെയ്യുന്നതുമാകും വിമാനത്താവള നവീകരണമെന്ന് അധികൃതർ വ്യക്തമാക്കി. ഷിർദ്ദി  വിമാനത്താവളത്തിൽ 645 കോടി മുതൽമുടക്കിൽ നിർമിക്കുന്ന പുതിയ ഇന്റഗ്രേറ്റഡ് ടെർമിനൽ കെട്ടിടത്തിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും

. ഷിർദ്ദിയിലെത്തുന്ന ആത്മീയ സഞ്ചാരികൾക്ക് ഏറ്റവും മികച്ച സൗകര്യങ്ങളാകും ഇവിടെ ഒരുക്കുന്നത് മുംബൈ, നാസിക്, ജൽന, അമരാവതി, ഗഡ്ചിരോളി, ബുൽധാന, വാഷിം, ഭണ്ഡാര, ഹിംഗോളി, അംബർനാഥ് എന്നിവിടങ്ങളിലായി 10 സർക്കാർ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനത്തിന് പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും. ആരോഗ്യസംവിധാനങ്ങൾ എല്ലാവർക്കും ഉറപ്പാക്കുക എന്ന  ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണ് നീക്കം.

മുംബൈയിൽ പുതിയതായി ആരംഭിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കിൽസിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു. ടാറ്റ എജ്യുക്കേഷൻ ആൻഡ് ഡെവലപ്മെന്റ് ട്രസ്റ്റും കേന്ദ്രസർക്കാരും യോജിച്ച  പൊതു സ്വകാര്യ പങ്കാളിത്ത രീതിയിലാണ് ഇത് സ്ഥാപിച്ചത്.

മെക്കാട്രോണിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ അനലിറ്റിക്സ്, ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകുക എന്നതാണ് ഐഐഎസ് വഴി ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ  വിദ്യാ സമീക്ഷാ കേന്ദ്രവും പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും.......