വികസിത ഭാരതം ഉടന്‍ സാദ്ധ്യമാകും ബഡ്ജറ്റ് 2024

വികസിത ഭാരതം ഉടന്‍ സാദ്ധ്യമാകും  ബഡ്ജറ്റ് 2024

ന്യൂഡൽഹി: രാജ്യത്തിന്റെ വളർച്ചയുടെ വർത്തമാനകാലത്തെ കുറിച്ച് നിരവധി പ്രതീക്ഷകളും ഭാവിയെ കുറിച്ച് ഉയർന്ന ആത്മവിശ്വാസവുമുണ്ടെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ.

രാജ്യത്തിന് നിരവധി അഭിലാഷങ്ങളുണ്ട്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ സർക്കാർ വീണ്ടും  ജനങ്ങളാൽ ആശീർവദിക്കപ്പെട്ട് ഭരണത്തിലെത്തും എന്ന പ്രതീക്ഷയുണ്ട്. എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വികസനം എന്നതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്നും നിർമ്മല സീതരാമൻ പറഞ്ഞു.. കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്തെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കാൻ സർക്കാരിന് സാധിച്ചു. കാർഷിക രംഗത്ത് വൻ കുതിപ്പുകൾക്കാണ് സാക്ഷ്യം വഹിച്ചത്. 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകാൻ സാധിച്ചു. ഇന്ത്യയിലെ ജനങ്ങൾ പ്രതീക്ഷയോടെയും  ശുഭാപ്തിവിശ്വാസത്തോടെയും ഭാവിയിലേക്ക് ഉറ്റുനോക്കുന്നു  രാജ്യത്തെ യുവാക്കൾക്കായി നിരവധി പ്രവർത്തനങ്ങളും പദ്ധതികളും അവതരിപ്പിക്കാൻ സാധിച്ചു.

>  സ്‌കിൽ ഇന്ത്യ മിഷൻ വഴി 1.4 കോടി യുവാക്കൾക്ക് പരിശീലനം നൽകാൻ കഴിഞ്ഞു.

>  54 ലക്ഷം യുവാക്കൽക്ക് നൈപുണ്യ പരിശീലനം നൽകി. 3000 പുതിയ ഐടിഐകൾ സ്ഥാപിച്ചു.

>  ഏഴ്  ഐഐടികൾ, 16 ഐഐഐടികൾ, ഏഴ് ഐഐഎമ്മുകൾ, 15 എയിംസ്, 390 സർവ്വകലാശാലകളും സ്ഥാപിച്ചു. ഇന്ത്യ നിക്ഷേപ സൗഹൃദ രാജ്യമായി അടിസ്ഥാന സൗകര്യ  വികസനത്തിൽ റെക്കോർഡ് വർദ്ധനയാണ് രേഖപ്പെടുത്തിയത്. മുദ്ര യോജന വഴി സ്ത്രീകൾക്കും യുവാക്കൾക്കും ചെറുകിട വ്യാപാരികൾക്കും ധനസഹായം നൽകാൻ സാധിച്ചു- ധനമന്ത്രി പറഞ്ഞു

>  പിഎംഎവൈ പദ്ധതി: 3 കോടി കുടുംബങ്ങളെ സുരക്ഷിതമാക്കി, അടുത്ത 5 വർഷത്തിനുള്ളിൽ 2 കോടി കുടുംബങ്ങളെ സുരക്ഷിതമാകും: നിർമ്മല സീതാരാമൻ......

>  റൂഫ്ടോപ്പ് സോളാർ പദ്ധതി; ഒരു കോടി കുടുംബങ്ങൾക്ക് പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി: നിർമ്മല സീതാരാമൻ.  രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റിൽ ജനസൗഹൃദപരമായ നിരവധി പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. റൂഫ്ടോപ്പ് സോളാർ പദ്ധതിയിലൂടെ ഒരു കോടി കുടുംബങ്ങൾക്ക് പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭ്യമാക്കുമെന്ന പ്രഖ്യാപനം  ഇന്ന് ധനമന്ത്രി നടത്തിയിട്ടുണ്ട്. രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ദിനത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതിയാണിതെന്നും മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജന വഴി അടുത്ത അഞ്ച് വർഷത്തിനിടെ രണ്ട് കോടി വീടുകൾ കൂടി...... രാജ്യത്ത് യാഥാർത്ഥ്യമാക്കും. ലോകമേറെ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന കോവിഡ് കാലത്ത് പോലും പ്രകടമായ വികസനം കാഴ്ച വയ്‌ക്കാൻ രാജ്യത്തിനായി. ഇക്കാലത്ത് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം മൂന്ന് കോടി വീടുകളാണ് യാഥാർത്ഥ്യമാക്കിയത്. 25 കോടി ജനങ്ങളെ   ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുന്നതിലും മോദി സർക്കാർ വിജയിച്ചതായി ധനമന്ത്രി ചൂണ്ടിക്കാട്ടി   രാജ്യത്ത് യാഥാർത്ഥ്യമാക്കും. ലോകമേറെ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന കോവിഡ് കാലത്ത് പോലും പ്രകടമായ വികസനം കാഴ്ച വയ്‌ക്കാൻ രാജ്യത്തിനായി.  അർഹരായ മധ്യവർഗ വിഭാഗങ്ങൾക്ക് സ്വന്തമായി വീട് നിർമിക്കാൻ സർക്കാർ സഹായം നൽകും

>  രാജ്യത്തിന്റെ ധനക്കമ്മി 5.8 ശതമാനമായി കുറഞ്ഞു

>  പ്രധാനമന്ത്രി ആവാസ് പ്രകാരം 70 ശതമാനം വീടുകളും നൽകിയത് സ്ത്രീകൾക്ക് 

>  38 ലക്ഷം കർഷകർക്ക് പ്രധാനമന്ത്രി സമ്പദ യോജനയുടെ പ്രയോജനം ലഭിച്ചു.

>  9 നും 14 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്ക് സെർവിക്കൽ ക്യാൻസർ വാക്സിൻ നൽകും.

>  ആയുഷ്മാൻ ഭാരതിന്റെ ആനുകൂല്യങ്ങൾ എല്ലാ ആശാ പ്രവർത്തകർക്കും അംഗൻവാടി  ജീവനക്കാർക്കും നൽകും.

>  ഒരു കോടി സോളാർ പാനൽ കുടുംബങ്ങൾക്ക് സൗജന്യ വൈദ്യുതി നൽകുന്ന പദ്ധതി നടപ്പിലാക്കും  3 കോടി വീടുകൾ നിർമ്മിക്കുക എന്ന സർക്കാരിന്റെ ലക്ഷ്യം കൈവരിച്ചു,

>  അടുത്ത 5 വർഷത്തിനുള്ളിൽ 2 കോടി വീടുകൾ കൂടി നിർമ്മിക്കും റൂഫ് ടോപ്പ് സോളാർ പദ്ധതി പ്രകാരം 300 യൂണിറ്റ് വൈദ്യുതി ജനങ്ങൾക്ക് സൗജന്യമായി ലഭ്യമാക്കും  

>  സയൻസ്, ടെക്നോളജി,എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് എന്നീ STEM കോഴ്‌സുകളിൽ ചേരുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ 43 ശതമാനത്തിന്റെ വർദ്ധന. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന കണക്കാണിത് വർഷത്തിനിടെ ഉന്നത വിദ്യാഭ്യാസം നേടുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ 28 ശതമാനം വർദ്ധന

>  സ്കിൽ ഇന്ത്യ മിഷൻ വഴി 1.4 കോടി യുവാക്കൾക്ക് പരിശീലനം നൽകി. 54 ലക്ഷം യുവാക്കൾക്ക് നൈപുണ്യ പരിശീലനം നൽകി പുതിയ ഐടിഐകൾ, ഏഴ് ഐഐടികൾ, 16 ഐഐഐടികൾ, ഏഴ് ഐഐഎമ്മുകൾ, 15 എയിംസ്, 390 സർവ്വകലാശാലകൾ സ്ഥാപിച്ചു

>  3 പുതിയ റെയിൽവേ സാമ്പത്തിക ഇടനാഴികൾ നിർമ്മിക്കും. 

>  ഊർജം, ധാതുക്കൾ, സിമൻറ് എന്നിവയ്‌ക്കായാണ് ഈ ഇടനാഴികൾ. പ്രധാനമന്ത്രി ഗതിശക്തി യോജനയ്‌ക്ക് കീഴിലാണ് പദ്ധതി  പാസഞ്ചർ ട്രെയിനുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ട്രെയിനുകളിലെ യാത്ര സുരക്ഷിതമാക്കുകയും ചെയ്യും.

>  40,000 ജനറൽ റെയിൽവേ ബോഗികൾ വന്ദേ ഭാരത് നിലവാരത്തിലേക്ക് മാറ്റും പ്രതിരോധ ബജറ്റിൽ 11.1 ശതമാനം  വർദ്ധനവ്, ഇത് 11,11,111 കോടി രൂപയായി ഉയർത്തി, ഇത് ജിഡിപിയുടെ 3.4 ശതമാനമാണ് ഈ വർഷത്തെ റവന്യൂ ചെലവ് 47.66 ലക്ഷം കോടി രൂപ,  10 വർഷത്തിനിടെ സർക്കാരിന്റെ നികുതി വരുമാനം ഇരട്ടിയിലേറെ വർധിച്ചു

>  10 വർഷത്തിനുള്ളിൽ വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയാക്കി, 1000-ലധികം പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകി നികുതി സ്ലാബിലും നികുതി വ്യവസ്ഥയിലും  മാറ്റമില്ല  11.8 കോടി കർഷകർക്ക്  പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി സർക്കാർ സഹായം നേരിട്ടെത്തിച്ചു ജിഎസ്ടിക്ക് കീഴിൽ വൺ നേഷൻ വൺ മാർക്കറ്റ് എന്ന നേട്ടം കൈവരിച്ചു.

>  ഇന്ത്യയ്‌ക്കും മിഡിൽ ഈസ്റ്റിനും യൂറോപ്പിനും ഇടയിൽ  ഇടനാഴി യാഥാർത്ഥ്യമാക്കും എല്ലാവർക്കും വീട്, എല്ലാ വീട്ടിലും വെള്ളം, എല്ലാവർക്കും വൈദ്യുതി, എല്ലാവർക്കും പാചക വാതകം, എല്ലാവർക്കും ബാങ്ക് അക്കൗണ്ട് തുടങ്ങിയവ നേട്ടങ്ങൾ

>  പലിശ രഹിത വായ്പ തുടരുമെന്നുള്ള പ്രഖ്യാപനം കേരളത്തിന് പ്രയോജനകരമാകും; വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ

>  ഗതാ​ഗത മേഖല പുത്തൻ ഉയരങ്ങളിൽ; മൂന്ന് റെയിൽവേ ഇടനാഴികൾ കൂടി, വന്ദേ ഭാരത് നിലവാരത്തിൽ 40,000 ബോ​ഗികൾ, 149 വിമാനത്താവളങ്ങൾ......

>  പുതുതായി മൂന്ന് റെയിൽവേ ഇടനാഴികൾക്ക് കൂടി രൂപം നൽകുമെന്ന് കേന്ദ്ര ധനമന്ത്രി വ്യക്തമാക്കി. ഊർജം, ധാതുക്കൾ, സിമൻറ് എന്നിവയുടെ നീക്കത്തിനാണ് ഈ  ഇടനാഴികൾ ഉപയോഗപ്പെടുത്തുക. പ്രധാനമന്ത്രി ഗതിശക്തി യോജനയ്‌ക്ക് കീഴിലാണ് പദ്ധതി നടപ്പിലാക്കുക വന്ദേ ഭാരത് നിലവാരത്തിൽ 40,000 ബോ​ഗികൾ സജ്ജമാക്കും. വിമാനത്താവള വികസനം വർദ്ധിപ്പിക്കും. പുതുതായി 149 വിമാനത്താവളങ്ങൾ യാഥാർത്ഥ്യമാക്കുമെന്നും നിലവിലുള്ളവ നവീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു  വൻ ന​ഗരങ്ങളിലെ മെട്രോ വികസനം തുടരും. ഇലക്ട്രിക് വാഹന രം​ഗത്തെ വിപുലീകരിക്കുമെന്നും മന്ത്രി ബജറ്റിൽ ഉറപ്പ് നൽകി. 11.11 ലക്ഷം കോടി രൂപയാണ് അടിസ്ഥാന സൗകര്യ വികസനത്തിനായി വകയിരുത്തിയത്. 2047-ഓടെ വികസിത ഭാരതമാണ് ലക്ഷ്യമെന്നും ധനമന്ത്രി പറഞ്ഞു