പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന 5 വർഷത്തേക്ക് നീട്ടി 2028

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന 5 വർഷത്തേക്ക് നീട്ടി   2028

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന 5 വർഷത്തേക്ക് നീട്ടി; 80 കോടിയിലധികം ജനങ്ങൾക്ക് ഗുണകരമാകും

റായ്പൂർ: കേന്ദ്ര സർക്കാരിന്റെ സൗജന്യ ഭക്ഷ്യ ധാന്യ വിതരണ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന 5 വർഷത്തേക്ക് കൂടി നീട്ടി. 2023 ഡിസംബർ 31 ന് കാലാവധി തീരാനിരിക്കെയാണ് 2024 ജനുവരി 1 മുതൽ അഞ്ച് വർഷത്തേക്ക് കൂടി നീട്ടിയത്. ഛത്തീസ്ഗഡിലെ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. രാജ്യത്തെ എൺപത് കോടിയിലധികം പേർ പദ്ധതിയുടെ ഗുണഭോക്താക്കളാണ്.

കൊറോണയുടെ കാലത്ത്, രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെ ആശങ്ക അവർ തങ്ങളുടെ കുട്ടികൾക്ക്  എങ്ങനെ ഭക്ഷണം നൽകും എന്നതായിരുന്നു… പിന്നീട് രാജ്യത്തെ ജനങ്ങളെ പട്ടിണി കിടക്കാൻ അനുവദിക്കില്ലെന്നത് കേന്ദ്രസർക്കാരിന്റെ നിലപാടായിരുന്നു.

അതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി  ഗരീബ് കല്യാൺ അന്ന യോജന ആരംഭിച്ചത്. -പ്രധാനമന്ത്രി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി അന്ത്യോദയ അന്ന യോജന(AAY) ഗുണഭോക്താക്കൾക്കും മുൻഗണന വിഭാഗത്തിൽ  ഉൾപ്പെടുന്നവർക്കും ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി ലഭിക്കും പദ്ധതി നീട്ടുന്നത് രാജ്യത്തെ ജനങ്ങൾക്ക് ഗുണകരമാകുമെന്നും 11.8 കോടി രൂപയാണ് കേന്ദ്രസർക്കാർ അടുത്ത 5 വർഷത്തേക്ക് പദ്ധതിയ്‌ക്ക് വേണ്ടി ചിലവാക്കുന്നതെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു