ക്വാഡ് നേതാക്കളുമായി യുക്രെയ്ൻ വിഷയം ചർച്ച ചെയ്ത് നരേന്ദ്രമോദി; പങ്കെടുത്തത് ബൈഡനും ജപ്പാൻ, ഓസ്‌ട്രേലിയ പ്രധാനമന്ത്രിമാരും

ക്വാഡ് നേതാക്കളുമായി യുക്രെയ്ൻ വിഷയം ചർച്ച ചെയ്ത് നരേന്ദ്രമോദി

ക്വാഡ് നേതാക്കളുമായി യുക്രെയ്ൻ വിഷയം ചർച്ച ചെയ്ത് നരേന്ദ്രമോദി; പങ്കെടുത്തത് ബൈഡനും ജപ്പാൻ, ഓസ്‌ട്രേലിയ പ്രധാനമന്ത്രിമാരും

ക്വാഡ് നേതാക്കളുമായി യുക്രെയ്ൻ വിഷയം ചർച്ച ചെയ്ത് നരേന്ദ്രമോദി; പങ്കെടുത്തത് ബൈഡനും ജപ്പാൻ, ഓസ്‌ട്രേലിയ പ്രധാനമന്ത്രിമാരും

ന്യൂഡൽഹി: ക്വാഡ് നേതാക്കളുടെ വെർച്വൽ ഉച്ചകോടിയിൽ യുക്രെയ്ൻ വിഷയം ചർച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിവരും പങ്കെടുത്തു.

യുക്രെയ്‌നിലെ സംഭവങ്ങൾ, അതിന്റെ മാനുഷിക പ്രത്യാഘാതങ്ങൾ ഉൾപ്പെടെ യോഗത്തിൽ ചർച്ച ചെയ്തു. സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പാതയിലേക്ക് മടങ്ങേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. 2021 സെപ്റ്റംബറിലെ ക്വാഡ് ഉച്ചകോടി മുതലുള്ള ക്വാഡ് സംരംഭങ്ങളുടെ പുരോഗതി യോഗം അവലോകനം ചെയ്തു.

തെക്കുകിഴക്കൻ ഏഷ്യ, ഇന്ത്യൻ മഹാസമുദ്ര മേഖല, പസഫിക് ദ്വീപുകൾ എന്നിവയുൾപ്പെടെ മറ്റ് കാലികമായ വിഷയങ്ങളും നേതാക്കൾ ചർച്ച ചെയ്തു. യുഎൻ ചാർട്ടർ, അന്താരാഷ്‌ട്ര നിയമങ്ങൾ, പരമാധികാരത്തോടും പ്രദേശിക സമഗ്രതയോടുമുള്ള ബഹുമാനം എന്നിവ പാലിക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി ആവർത്തിച്ചു.

ഈ വർഷാവസാനം ജപ്പാനിൽ നടക്കുന്ന ഉച്ചകോടിയിൽ കൃത്യമായ ഫലങ്ങൾ കൈവരിക്കുക എന്ന ലക്ഷ്യത്തോടെ, സഹകരണം ത്വരിതപ്പെടുത്തുന്നതിന് നേതാക്കൾ ധാരണയായി. ഇന്തോ-പസഫിക് മേഖലയിൽ സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുകയെന്ന പ്രധാന ലക്ഷ്യത്തിൽ ക്വാഡ് ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

മനുഷ്യത്വം , ദുരന്ത നിവാരണം, സുസ്ഥിര കടബാധ്യത , വിതരണ ശൃംഖല, ശുദ്ധമായ ഊർജം, കണക്റ്റിവിറ്റി, ശേഷി വികസനം തുടങ്ങിയ മേഖലകളിൽ, ക്വാഡിനുള്ളിൽ മൂർത്തവും പ്രായോഗികവുമായ സഹകരണത്തിനും അദ്ദേഹം ആഹ്വാനം ചെയ്തു. കടപ്പാട് ജനം ന്യൂസ്.