നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലക്കാടെത്തി Prime Minister Narendra Modi arrives in Palakkad as part of assembly election campaign विधानसभा चुनाव प्रचार के सिलसिले में प्रधानमंत्री नरेंद्र मोदी पलक्कड़ पहुंचे

Prime Minister Narendra Modi arrives in Palakkad as part of assembly election campaign

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലക്കാടെത്തി  Prime Minister Narendra Modi arrives in Palakkad as part of assembly election campaign  विधानसभा चुनाव प्रचार के सिलसिले में प्रधानमंत्री नरेंद्र मोदी पलक्कड़ पहुंचे

പാലക്കാട് ബിജെപിക്ക് കേരളത്തിലേക്കുള്ള കവാടം: മാറാത്തത് മാറുമെന്ന് നരേന്ദ്രമോദി

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലക്കാടെത്തി  Prime Minister Narendra Modi arrives in Palakkad as part of assembly election campaign  विधानसभा चुनाव प्रचार के सिलसिले में प्रधानमंत्री नरेंद्र मोदी पलक्कड़ पहुंचे 

പ്രിയപ്പെട്ട സഹോദരങ്ങൾക്ക് വിനീതമായ നമസ്‌കാരം' എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി പ്രസം​ഗം ആരംഭിച്ചത്

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലക്കാടെത്തി. ഊഷ്മള സ്വീകരണം നൽകിയാണ് ജനങ്ങൾ പ്രധാനമന്ത്രിയെ വരവേറ്റത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിന് പ്രവർത്തകർ പ്രധാനമന്ത്രിയുടെ റോഡ്ഷോയിൽ അണിനിരന്നു.

'പ്രിയപ്പെട്ട സഹോദരങ്ങൾക്ക് വിനീതമായ നമസ്‌കാരം' എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി കോട്ടമൈതാനത്ത് പ്രസം​ഗം ആരംഭിച്ചത്. മാറാത്തത് മാറുമെന്നും കേരളം മാറ്റത്തിന്റെ പാതയിലാണെന്നും പ്രധാനമന്ത്രി പൊതുസമ്മേളനത്തിൽ പറഞ്ഞു.

കൽപാത്തിയിലെ വിശാലാക്ഷീ സമേതനായ വിശ്വനാഥസ്വാമിയുടെ പാദങ്ങളിൽ നമസ്കരിച്ച മോദി, കൽപാത്തിയെ കാശിയോട് ഉപമിച്ചു.

പാലക്കാട് ബിജെപിക്ക് കേരളത്തിലേക്കുള്ള കവാടമാണ്. വികസിത കേരളം മോദിയുടെ ​ഗ്യാരന്റിയാണ്. കേരളം പതിറ്റാണ്ടുകളായി എൽഡിഎഫ്-യുഡിഎഫ് മുന്നണികളുടെ ചതിയിൽപെട്ട് കിടക്കുകയാണ്. സംസ്ഥാനത്ത് രാഷ്ട്രീയമാറ്റത്തിന്റെ കാറ്റ് വീശാൻ തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ മാറിയ സാഹചര്യം താൻ നേരിട്ട് കാണുന്നുണ്ട്. ബിജെപിയോടുള്ള ജനങ്ങളുടെ വിശ്വാസ്യത വർദ്ധിച്ചു. കേരളത്തിലെ ജനങ്ങൾ ബിജെപിയെ ആശിർവദിച്ചിരിക്കുന്നു

പാലക്കാട് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ പ്രധാനമന്ത്രിയുടെ ചെണ്ടകൊട്ടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ദൃശ്യം പ്രധാനമന്ത്രി തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ചു. പ്രധാനമന്ത്രിക്ക് ഒപ്പം നിൽക്കുന്ന ദൃശ്യം ലോകം മുഴുവൻ കണ്ടതിന്റെ സന്തോഷത്തിലാണ് ബിജെപി ജില്ലാ ടീം.