രാജീവ് ചന്ദ്രശേഖർ ബിജെപി കേരളാ സംസ്ഥാന അദ്ധ്യക്ഷൻ

രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ......
തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി മുന്‍കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ പ്രഖ്യാപിച്ചു. ഇന്നു 11ന് സംസ്ഥാന കൗൺസിൽ യോഗത്തിൽ വരണാധികാരിയായ കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിയാണ് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്...
ഇന്നലെ ഉച്ചയ്‌ക്ക് 2 മണിക്ക് രാജീവ് ചന്ദ്രശേഖര്‍ നാമനിര്‍ദ്ദശ പത്രിക സമര്‍പ്പിച്ചിരുന്നു.ഇന്നലെ രാവിലെ ചേര്‍ന്ന ബിജെപി കോര്‍ കമ്മറ്റി യോഗത്തില്‍ രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാരോഹണത്തിൽ ഔദ്യോഗിക സ്ഥിരീകരണമായിരുന്നു. അറുപതുകാരനായ രാജീവ് ചന്ദ്രശേഖർ തൃശൂർ ദേശമംഗലം സ്വദേശിയാണ്
ടെക്നോക്രാറ്റ് എന്ന നിലയിൽ ആഗോളതലത്തിൽ ശോഭിച്ച് നിൽക്കേ തന്നെ തന്നെ പൊതുരംഗത്തേക്ക് ഇറങ്ങിയ ആളാണ് രാജീവ് ചന്ദ്രശേഖർ. രണ്ട് പതിറ്റാണ്ടായി രാഷ്‌ട്രീയത്തിൽ സജീവമായ അദ്ദേഹം പൊതുജന ശ്രദ്ധയിൽ കൊണ്ടുവന്ന വിഷയങ്ങൾ നിരവധിയാണ്. രാജ്യത്തെ പിടിച്ച് കുലുക്കിയ 2ജി... സ്പെക്ട്രം അഴിമതി ആദ്യമായി പാർലമെന്റിൽ ഉന്നയിച്ചത് അദ്ദേഹമായിരുന്നു. രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ ഇലക്ട്രോണിക്സ് ആന്റ് ഐടി സഹമന്ത്രിയായിരുന്നു രാജീവ് ചന്ദ്രശേഖർ. 2006 മുതൽ 2024 വരെ മൂന്ന് തവണയായി കർണ്ണാടകയിൽ നിന്നുള്ള രാജ്യസഭാംഗമാണ്
പ്രതിരോധ സ്റ്റാൻഡിങ് കമ്മിറ്റി, ധനകാര്യ കൺസൾട്ടേറ്റീവ് കമ്മിറ്റി, എൻസിസി കേന്ദ്ര ഉപദേശക സമിതി , ബെംഗളൂരു അർബൻ ഡിസ്ട്രിക്റ്റ്, ജില്ലാ വികസന ഏകോപന & നിരീക്ഷണ സമിതിയുടെ സഹ-ചെയർമാൻ എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ശശി തരൂരിന് ശക്തമായ വെല്ലുവിളി സമ്മാനിച്ച രാജീവ് ചന്ദ്രശേഖർ 16,077 വോട്ടിനാണ് പരാജയപ്പെട്ടത്. കേരളാ രാഷ്‌ട്രീയത്തിലേക്കുള്ള രാജീവ് ചന്ദ്രശേഖറിന്റെ പ്രവേശനമായി തെരഞ്ഞെടുപ്പ് പോരാട്ടം മാറി. ഇതിന്റെ തുടര്‍ച്ചയായാണ് സംസ്ഥാന അദ്ധ്യക്ഷ പദവിയും.......
കേരളം മാറണം, അതാണ് ബിജെപിയുടെ ദൗത്യം; പുതിയ ഉത്തരവാദിത്തം അഭിമാനവും സന്തോഷവുമെന്ന് രാജീവ് ചന്ദ്രശേഖര്
എൻഡിഎ സർക്കാരിനെ അധികാരത്തിലെത്തിക്കുകയാണ് തന്‍റെ ദൗത്യമെന്നും അത് പൂർത്തീകരിച്ചെ താൻ മടങ്ങിപോകുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. തന്‍റെ മുഴുവൻ സമയവും വികസിത കേരളത്തിനായി സമർപ്പിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തിരുവനന്തപുരം: പാര്‍ട്ടി ഏൽപ്പിച്ച പുതിയ ഉത്തരവാദിത്തം അഭിമാനവും സന്തോഷവും നൽകുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഔദ്യോഗിക പ്രഖ്യാപനത്തിനുശേഷം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍. നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും നന്ദിയുണ്ടെന്നും പ്രവര്‍ത്തകരുടെ പേരിൽ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞുപുതിയ ഉത്തരവാദിത്തം ഏൽപ്പിച്ച പാര്‍ട്ടിക്കും പാര്‍ട്ടി നേതാക്കള്‍ക്കും നന്ദിയുണ്ട്.
പാര്‍ട്ടിയുടെ എല്ലാ മുൻ അധ്യക്ഷന്മാര്‍ക്കും നന്ദിയുണ്ട്. പാര്‍ട്ടിക്കുവേണ്ടി ബലിദാനികളായവരോട് കടപ്പെട്ടിരിക്കുന്നു. ബലിദാനികളുടെ ത്യാഗമോര്‍ത്ത് മുന്നോട്ട് പോകും. കേരളത്തിലെ ബിജെപിയുടെ കരുത്ത് മനസിലായത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലാണ്. ബിജെപി പ്രവർത്തകരുടെ പാർട്ടിയായിരുന്നു ആണ്നാളെയും അങ്ങനെ തന്നെയായിരിക്കും. എന്തുകൊണ്ട് കടം വാങ്ങി മാത്രം കേരളത്തിന് മുന്നോട്ടുപോകാനാകുന്നുവെന്ന് ചിന്തിക്കണം. എന്തുകൊണ്ട് കുട്ടികൾക്ക് പഠിക്കാൻ പുറത്തു പോകേണ്ടി വരുന്നു. കേരളത്തിൽ കൂടുതൽ സംരംഭങ്ങൾ വരാത്ത എന്തുകൊണ്ടാണ്? കേരളത്തിൽ വികസന മുരടിപ്പാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.എല്ലാം ഒരു വെല്ലുവിളിയായി നിലനിൽക്കുകയാണ്.
കേരളം മാറണമെന്നതാണ് ബിജെപിയുടെ ദൗത്യം. അവസരങ്ങളില്ലെങ്കിൽ യുവാക്കൾ നിൽക്കില്ല. നിക്ഷേപവും തൊഴിലുമുള്ള കേരളമാണ് വേണ്ടത്. വികസന സന്ദേശങ്ങൾ ഓരോ വീട്ടിലും എത്തിക്കണം. മാറ്റം കൊണ്ടുവരാൻ എൻഡിഎ സർക്കാർ കേരളത്തിൽ അധികാരത്തിലെത്തണം. എൻഡിഎ സർക്കാരിനെ അധികാരത്തിലെത്തിക്കുകയാണ് തന്‍റെ ദൗത്യം. അത് പൂർത്തീകരിച്ചെ താൻ മടങ്ങിപ്പോകുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തന്‍റെ മുഴുവൻ സമയവും വികസിത കേരളത്തിനായി സമർപ്പിക്കുകയാണ്. വിദ്യകൊണ്ട് പ്രബുദ്ധരാക്കുക, സംഘടനകൊണ്ട് ശക്തരാകുക, പ്രയത്നം കൊണ്ട് സമ്പന്നരാവുക എന്ന ശ്രീനാരാണയ ഗുരുവിന്‍റെ വാക്യം പറഞ്ഞുകൊണ്ടാണ് പ്രസംഗം അവസാനിപ്പിച്ചത്.