പ്രധാനമന്ത്രി മുദ്ര യോജന (PMMY) , മുദ്ര ലോൺ, Mudra Loan

PM Mudra Loan, പ്രധാനമന്ത്രി മുദ്ര യോജന (PMMY) , മുദ്ര ലോൺ, Mudra Loan, Mudra Loan for Bussiness

പ്രധാനമന്ത്രി മുദ്ര യോജന (PMMY) , മുദ്ര ലോൺ, Mudra Loan

Mudra - Micro Units Development & Refinance Agency Ltd.

രാജ്യത്തെ  സാമ്പത്തികമായി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നരേന്ദ്രമോദി സര്‍ക്കാര്‍ ആരംഭിച്ച ഒരു പദ്ധതിയാണ് പ്രധാനമന്ത്രി മുദ്ര യോജന. ഈ പദ്ധതി പ്രകാരം ചെറുകിട, പുതിയ ബിസിനസ്സ് സംരംഭകര്‍ക്ക് 10 ലക്ഷം രൂപ വരെ   വിവിധ ബാങ്കുകള്‍ ഈടില്ലാ വയ്പകള്‍ നല്‍കി വരുന്നു. 
2020 2021  സാമ്പത്തിക വര്‍ഷത്തില്‍  40151856 ലോണ്‍ അപേക്ഷകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.  ഈ പദ്ധതി പ്രകാരം വിവിധ ബാങ്കുകള്‍    240851.70 കോടി രൂപയുടെ  വിവിധ പദ്ധതികള്‍ക്ക്  അനുമതി
 നല്‍കിയിട്ടുണ്ട്
.

(മുദ്ര ലോണ്‍ നല്‍കുന്ന വിവിധ ബാങ്കുകളില്‍ ചിലത്‌)

ഈ പദ്ധതി പ്രകാരം ലോണ്‍ നല്‍കുന്ന വിവിധ സംരംഭങ്ങള്‍


 

പ്രധാനമന്ത്രി മുദ്ര യോജന (പിഎംഎംവൈ) കോർപ്പറേറ്റ് ഇതര, കാർഷികേതര ചെറുകിട / മൈക്രോ സംരഭങ്ങൾക്ക്  10 ലക്ഷം രൂപ വരെയുള്ള വായ്പാ സൗകര്യങ്ങൾ ലഭ്യമാക്കുന്നുണ്ട്.

ചോദ്യങ്ങളും ഉത്തരങ്ങളും

A)* മുദ്ര ലോൺ എന്നു പറഞ്ഞാൽ എന്താണ്? 
മൈക്രോ യൂണിറ്റ് ഡെവലപ്മെന്റ് ആൻഡ് ഫൈനാൻസ് ഏജൻസി ലിമിറ്റഡ് എന്നതിന്റെ ചുരുക്കപ്പേരാണ് *മുദ്ര* 
______________________________________
*B)* മുദ്രയിൽ എത്ര തരം വായ്പകൾ ഉണ്ട്? 
1. അൻപതിനായിരം രൂപ വരെ കിട്ടുന്ന ശിശു വായ്പ.
2. 50,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ കിട്ടുന്ന കിഷോർ വായ്പ.
3. 5 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ കിട്ടുന്ന തരുൺ വായ്പ.
______________________________________
*C)* എനിക്ക് ചെറിയ പേപ്പർ വിൽക്കുന്ന ബിസിനസ് ഉണ്ട് എനിക്ക് മുദ്ര ലോൺ ലഭിക്കുമോ? 
എല്ലാത്തരത്തിലുള്ള ഉൽപാദന വിതരണ കച്ചവട, സർവീസ് മേഖലകളിലുള്ള ആളുകൾക്കും മുദ്ര ലോൺ ലഭിക്കും. 
______________________________________
*D)* ഞാൻ അടുത്ത കാലത്താണ് ഡിഗ്രി പാസായത്. എനിക്ക് സ്വന്തമായി ഒരു ബിസിനസ് തുടങ്ങണം. മുദ്ര ലോൺ കിട്ടുമോ?
ലോണിന്റെ പ്രൊജക്ടിനെ ആസ്പദമാക്കി കൊണ്ട് മുകളിൽ കാണിച്ചിരിക്കുന്ന മൂന്നു ലോണുകളിൽ ഏതെങ്കിലും ഒന്ന് ലഭ്യമാകും.
______________________________________
*E)* ഞാൻ ഫുഡ് പ്രോസസിംഗ് ടെക്നോളജിയിൽ ഡിപ്ലോമ എഴുതിയിട്ടുള്ളതാണ്. എനിക്ക് സ്വന്തമായി യൂണിറ്റ് തുടങ്ങണം. മുദ്ര ലോൺ കിട്ടുമോ? 
ഫുഡ് പ്രോസസ്സിംഗ് വേണ്ട മുദ്ര ലോൺ ബാങ്കുകളിൽനിന്ന് കിട്ടുന്നതായിരിക്കും. 
______________________________________
*F)* കരകൗശല മേഖലയിൽ മുദ്ര ലോൺ ലഭിക്കുമോ? 
തീർച്ചയായും ലഭിക്കും.
______________________________________
*G)* ഐസ്ക്രീം പാർലർ "Franchisee" മോഡൽ തുടങ്ങുകയാണെങ്കിൽ മുദ്ര ലോൺ ലഭിക്കുമോ?
ലഭിക്കും.
______________________________________
*H)* നിലവിലിരിക്കുന്ന ബിസിനസ് വികസിപ്പിക്കാൻ മുദ്ര ലോൺ ലഭിക്കുമോ? 
തീർച്ചയായും.
______________________________________
*I)* ഏതുതരം ബാങ്കിൽ നിന്നാണ് മുദ്ര ലോൺലഭിക്കുക?
പ്രധാനമന്ത്രി മുദ്ര യോജന (PMMY) പബ്ലിക് സെക്ടർ ബാങ്കുകൾ, ഗ്രാമീണ ബാങ്കുകൾ, പ്രൈവറ്റ് ഷെഡ്യൂൾഡ് ബാങ്കുകൾ, മൈക്രോ ഫിനാൻസ് സാമ്പത്തിക സ്ഥാപനങ്ങൾ, നോൺ ബാങ്കിങ് ഫിനാൻസ് കമ്പനികൾ എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്നതാണ്.
______________________________________
*J)* സാധാരണയായി കാർഷികേതര വായ്പകളെയാണ് പി.എം.എം.വൈ മുദ്ര ലോണുകൾ എന്നറിയപ്പെടുന്നത്.
______________________________________
*K)* ഈ ലോണുകൾക്ക് ഏതെങ്കിലും തരത്തിലുള്ള കൊളാറ്ററൽ സെക്യൂരിറ്റി ആവശ്യമാണോ?
സാധാരണയായി ഈ വായ്പകൾ കൊടുക്കുന്നത് കാർഷികേതര ആവശ്യത്തിനു വേണ്ടിയാണ്. ചെറിയ രീതിയിലുള്ള വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങാനുള്ള വായ്പകൾക്ക് പത്തു ലക്ഷം വരെ കൊളാറ്ററൽ സെക്യൂരിറ്റി ആവശ്യമില്ല. 
______________________________________
*L)* മരപ്പണിക്ക് വേണ്ടിയുള്ള ഒരു വർക്ഷോപ്പ് തുടങ്ങുവാൻ ഈ ലോൺ ലഭിക്കുമോ? 
തീർച്ചയായും. ഈ വായ്പ കൊണ്ട് ഉൽപാദനം ഉണ്ടാവുകയും അതുവഴി ഗുണഭോക്താവിന് വരുമാനം ഉണ്ടാവുകയും ചെയ്യും എന്ന് ബാങ്കിന് ബോധ്യം വന്നാൽ ഈ വായ്പ ലഭിക്കുന്നതാണ്.
______________________________________
*M)* ബാങ്ക് ലോൺ തരുമെന്ന് ഉറപ്പുണ്ടോ?
സാധാരണഗതിയിൽ വായ്പാ തരുമ്പോൾ ഉണ്ടാകുന്ന നടപടിക്രമങ്ങൾ എല്ലാം തന്നെ പാലിക്കണം. സാധാരണ ബാങ്ക് പലിശ ആയിരിക്കും ഈ വായ്പയ്ക്ക്.
______________________________________
*N)* ഈ ലോണിന് ഏതെങ്കിലും തരത്തിലുള്ള സബ്സിഡി ഉണ്ടോ?
ഇല്ല
______________________________________
*O)* ഒരു ട്രാവൽ ഏജൻസി തുടങ്ങുവാൻ ഈ ലോൺ ലഭിക്കുമോ? 
തീർച്ചയായും.
സർവീസ് സെക്ടർ ബിസിനസിന് മുദ്ര വഴി ലോൺ ലഭിക്കും.
______________________________________
*P)* ഏതുതരത്തിലുള്ള ഡോക്യുമെന്റ് ആണ് ബാങ്കിൽ സമർപ്പിക്കേണ്ടത്? 
സാധാരണ റിസർവ് ബാങ്കിന്റെ guidelines പ്രകാരമുള്ള രേഖകൾ ബാങ്കിൽ സമർപ്പിക്കണം അതിന്റെ ലിസ്റ്റ് ബാങ്കിൽ നിന്ന് ലഭിക്കും.
______________________________________
*Q)* ലോൺ ലഭിച്ചില്ലെങ്കിൽ ഗുണഭോക്താവിന് പരാതി പറയുവാനുള്ള അവകാശം ഉണ്ടോ? 
തീർച്ചയായും ഗുണഭോക്താവിന് പരാതി പറയുവാനുള്ള അവകാശം ഉണ്ട്. ഏതു ബാങ്ക് ആണ് വായ്പ നിഷേധിച്ചത് ആ ബാങ്കിന്റെ റീജനൽ മാനേജർ, സോണൽ മാനേജർ എന്നിവർക്ക് പരാതി കൊടുക്കാവുന്നതാണ്. കൂടാതെ പ്രധാനമന്ത്രിക്കും വെബ്സൈറ്റ് വഴി പരാതി അയക്കാവുന്നതാണ്. മാത്രവുമല്ല ഒരു ബാങ്ക് ലോൺ തന്നില്ലെങ്കിൽ അടുത്ത ബാങ്കിനെ ഗുണഭോക്താവിന് സമീപിക്കാം.
______________________________________
*R)* ഒന്നുകൂടി ചോദിക്കട്ടെ ഏതെങ്കിലും തരത്തിലുള്ള കൊളാറ്ററൽ സെക്യൂരിറ്റി ബാങ്കിന് സമർപ്പിക്കണമോ? 
റിസർവ് ബാങ്കിന്റെ നിർദേശപ്രകാരം മുദ്ര ലോണിന് യാതൊരുവിധ കൊളാറ്ററൽ സെക്യൂരിറ്റിയും ഗുണഭോക്താവിന് കൈയിൽനിന്ന് വാങ്ങേണ്ടതില്ലാ. 
______________________________________
*S)* മുദ്ര ലോണിന് വേണ്ടി ഏതെങ്കിലും പ്രത്യേക തരത്തിലുള്ള അപ്ലിക്കേഷൻ ഫോം നിലവിലുണ്ടോ?
മുദ്രാ സ്കീമിന് കീഴിലുള്ള മൂന്നുതരത്തിലുള്ള ലോണുകളും പ്രത്യേകം പ്രത്യേകം അപ്ലിക്കേഷൻ ഫോം നിലവിലുണ്ട്.. mudra.org.in എന്ന വെബ്സൈറ്റിൽ നിന്ന് ലഭിക്കും.
______________________________________
*T)* എങ്ങനെയായിരിക്കും ഇതിന്റെ തിരിച്ചടവ്?
തുടങ്ങുവാൻ പോകുന്ന സ്ഥാപനത്തിന്റെ വരുമാന സാധ്യതയെക്കുറിച്ച് ബാങ്ക് വിലയിരുത്തിയ ശേഷം മാത്രമേ എത്ര രൂപ ലോൺ കൊടുക്കണമെന്നും മാസം എത്ര തുക തിരിച്ചെടുക്കണമെന്നും ഉള്ള നിബന്ധനകൾ മുൻപോട്ടു വയ്ക്കുകയുള്ളൂ. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക വിഭാഗം 2015 മെയ് 14 എല്ലാ ബാങ്കുകൾക്കും മുദ്ര ലോൺ കൃത്യമായ കൊടുക്കണം എന്ന നിർദേശം കൊടുത്തിട്ടുണ്ട്.
______________________________________
*U)* മുദ്രാ ലോൺ എടുക്കുന്നതിന് പാൻകാർഡ് ആവശ്യമുണ്ടോ?
ആവശ്യമില്ല. എങ്കിലും KYC നോംസ് പൂർത്തീകരിക്കേണ്ടതുണ്ട്.
______________________________________
*V)* ഭിന്നശേഷിക്കാർക്ക് ലോണിന് അപേക്ഷിക്കാമോ?
അപേക്ഷിക്കാം.
______________________________________
*W)* 10 ലക്ഷം രൂപയുടെ ലോണിന് ഐടി റിട്ടേൺ ചോദിക്കുമോ?
ബാങ്കിന്റെ ആഭ്യന്തര ഗൈഡ് ലൈൻസ് അനുസരിച്ചിരിക്കും.
______________________________________
*X)* ഏറ്റവും ചെറിയ ലോൺ ആയ ശിശു ലോണിന് എത്ര ദിവസം കൊണ്ട് സാങ്ഷൻ ലഭിക്കും?
ഏഴു മുതൽ 10 ദിവസം വരെ.
______________________________________
*Y)* സ്ത്രീകൾ, പാർട്ട്ണർഷിപ്പ് സ്ഥാപനങ്ങൾ ലിമിറ്റഡ് കമ്പനി എന്നിവർക്ക് ലോൺ ലഭിക്കുമോ?
10 ലക്ഷം രൂപ വരെയുള്ള ലോൺ ലഭിക്കും.
______________________________________
*Z)* സി.എൻ.ജി ടെമ്പോ ടാക്സി വാങ്ങുവാൻ മുദ്രലോൺ ലഭിക്കുമോ?
സ്വയം വരുമാനം ലഭിക്കുവാനുള്ള ജീവിതോപാധി ആണെങ്കിൽ തീർച്ചയായും ലഭിക്കും.
______________________________________
*A1)* ലോൺ ഉപയോഗിച്ച് ഉണ്ടാക്കിയെടുക്കുന്ന ബിസിനസിൽ നിന്നുള്ള വരുമാനത്തെ കുറിച്ച് ബാങ്കിനെ ബോധിപ്പിക്കണമോ?
തീർച്ചയായും ബാങ്കിന് ബോധ്യം വന്നാൽ മാത്രമേ വായ്പ ലഭിക്കുകയുള്ളൂ.
______________________________________
*A2)* കൈത്തറി/ തയ്യൽ മേഖലകൾക്ക് ലോൺ ലഭിക്കുമോ?
വായ്പ കൊണ്ട് വരുമാനം ഉണ്ടാക്കിയെടുക്കുന്ന ഏതു പദ്ധതിക്കും ലോൺ ലഭിക്കും.
______________________________________
*A3)* കുറച്ചുകൂടി ലോൺ ലഭിക്കുന്ന മേഖലകൾ വിശദമാക്കാമോ?
കന്നുകാലി വളർത്തൽ, കെട്ടിട നിർമ്മാണ മേഖല, കൂൺ കൃഷി, കറി പൊടികളും ധാന്യം പൊടികളും നിർമ്മിക്കുന്നതിൽ, ബേക്കറി, കേബിൾ ടിവി, വസ്ത്ര നിർമ്മാണം, വെള്ളവും പാലും വിതരണം ചെയ്യുന്ന സ്ഥാപനം, ലാബോറട്ടറി, സ്റ്റുഡിയോ, ഭക്ഷണ വിതരണം, സൈക്കിൾ റിപ്പയറിങ്, പേപ്പർ പ്ലേറ്റ് നിർമ്മാണം, മസാല പൗഡർ നിർമ്മാണം, ടീഷർട്ട് വിതരണം, പില്ലോ കവർ പ്രൊഡക്ഷൻ, പലചരക്കുകട, കോഴി ഫാം, ബാർബർ ഷോപ്പ്, റെഡിമെയ്ഡ് വസ്ത്ര കട, മൊബൈൽ റിപ്പയർ ഷോപ്പ്, സ്റ്റീൽ പാത്രക്കട, ഫാൻസി സ്റ്റോർ, ബ്യൂട്ടി പാർലർ, സൗണ്ട് & ലൈറ്റ് എക്യുമെൻസ് റെന്റൽ, ടീ സ്റ്റാൾ, ഇലക്ട്രിക്കൽ ഷോപ്പ്, ജ്യൂസ് ഷോപ്പ്, സെക്യൂരിറ്റി സർവീസസ്, ആംബുലൻസ് സർവീസ്, cഎംബ്രോയ്ഡറി ബിസിനസ്... തുടങ്ങിയവയ്ക്ക് പ്രോജക്ടുകൾക്ക് ലഭിക്കും.
>  Help line Numbers andGrievance Cell Informations.. 
> Thanks fpr contacting .. 

ബിസിനസ് തുടങ്ങാനുള്ള ആലോചനയിലാണോ? ക്രെഡിറ്റ് സ്‌കോർ ഇല്ലാതെ ലഭിക്കുന്ന വായ്പ പദ്ധതിയുമായി കേന്ദ്ര......; അപേക്ഷിക്കേണ്ടത് ഇങ്ങനെ.......

ബിസിനസ് തുടങ്ങാനുള്ള പദ്ധതിയിലാണോ നിങ്ങൾ? പദ്ധതി മാത്രമായി ചുരുക്കുന്നവരും കുറവല്ല, കാരണം മറ്റൊന്നുമല്ല; പണം തന്നെയാണ്. ബി്‌സിനസ് തുടങ്ങനായി മികച്ച......
ആശയങ്ങളും അധ്വാനിക്കാനുള്ള മനസും ഉണ്ടെന്നിരിക്കെ പണമില്ലാത്തതിന്റെ പേരിൽ വിഷമിക്കുന്നവർക്ക് കൈത്താങ്ങുമായെത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഫണ്ടിനായി വിഷമിക്കുന്നവർക്കുള്ള മികച്ച മാർഗമാണ് മുദ്ര വായ്പ. ഏതൊരു വായ്പ എടുക്കാൻ ചെന്നാലും ബാങ്ക് ആദ്യം പരിശോധിക്കുന്നത് ക്രെഡിറ്റ് സ്‌കോറാണ്. നല്ല സ്‌കോർ ഇല്ലാത്തവർക്ക് വായ്പ നൽകാൻ ബാങ്ക് മടിക്കും. അല്ലെങ്കിൽ ലോൺ നൽകിയാൽ തന്നെ വൻ തുക പലിശ ഇനത്തിലും ഈടാക്കും. എന്നാൽ സിബിൽ സ്‌കോർ ഇല്ലാത്താവർക്കും ലോൺ എടുക്കാൻ കഴിയുന്ന പദ്ധതിയാണ് മുദ്ര വായ്പ. ഈടില്ലാതെയും നൂലാമാലകളില്ലാതെയും......
മുദ്ര ലോൺ ലഭിക്കും.

ചെറുകിയ വ്യവസായങ്ങളെ വിപുലീകരിക്കാനും വിജയം കൈവരിക്കാനുമാണ് വായ്പ നൽകുന്നത്. എന്തിനൊക്കെ മുദ്ര വായ്പ?......എന്തിനൊക്കെ മുദ്ര വായ്പ? 2015-ലണ് പ്രധാനമന്ത്രി മുദ്ര യോജന ആരംഭിച്ചത്. തൊഴിൽ സൃഷ്ടിക്കാനും വരുമാനം ഉണ്ടാക്കാനും സഹായിക്കുന്ന വിവിധ കാര്യങ്ങൾക്കായി മുദ്ര വായ്പ എടുക്കാവുന്നതാണ്.

മുദ്ര......യോജന പദ്ധതി വഴി കടയയുടമകൾക്കും വ്യാപരികൾക്കിംം സേവന മേഖലയിലെ മറ്റു പ്രവർത്തനങ്ങൾക്കുമുള്ള ബിസിനസ് ലോൺ, ചെറുകിട എന്റർപ്രൈസ് യൂണിറ്റുകൾക്കുമുള്ള ഉപകരണ ധനസഹായം, മുദ്ര കർഡുകൾ വഴി പ്രവർത്തന മൂലധന വായ്പ, ഗതാഗത വാഹന വായ്പകൾ, കോഴി വളർത്തൽ, തേനീച്ച വളർത്തൽ, മത്സ്യക്കൃഷി തുടങ്ങിയ കാർഷിക-കാർഷികേതര വരുമാനം ഉണ്ടാക്കുന്നവർക്കും മുദ്ര ലോണിന് അപേക്ഷിക്കാം.......

10 ലക്ഷം വരെ വായ്പ ശിഷു, കിഷോർ, തരുൺ എന്നീ മൂന്ന് ഹിന്ദി വാക്കുകൾ സൂചിപ്പിക്കുന്ന തരത്തിലുള്ള വായ്പാ വിതരണ സംവിധാനമാണ് മുദ്രാ ബാങ്കിൽ ഉൾപ്പെടുന്നത്. ഫണ്ടിന്റെ ആവശ്യകത അനുസരിച്ച്......അപേക്ഷകർക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം. അവയുടെ ഫണ്ടിങ് രീതി താഴെ പറയും പ്രകാരമാണ്.......

ശിഷു – 50,000 രൂപ വരെയുള്ള വായ്പകൾ

കിഷോർ – 50,000 മുതൽ 5 ലക്ഷം രൂപ വരെയുള്ള വായ്പകൾ തരുൺ – 5 ലക്ഷം രൂപ മുതൽ 10 ലക്ഷം വരെയുള്ള വായ്പകൾ......

ആകെ തുകയുടെ 60 ശതമാനം ശിഷു വിഭാഗത്തിന് നൽകണമെന്നാണ് വ്യവസ്ഥ. കൂടുതൽ പേരിലേക്ക് ചെറിയ തുകകൾ എത്തിച്ച് കൈത്തൊഴിലുകളും ,കുടിൽ വ്യവസായ സംരംഭങ്ങളും കൂടുതൽ ചലനാത്മകമാക്കുകയാണ് ഇതുവഴി ലക്ഷ്യം വെയ്‌ക്കുന്നത്....
/കാർഷിക രംഗം പോലെ തന്നെ രാജ്യത്ത് തൊഴിൽ അവസരങ്ങൾ പ്രദാനം ചെയ്യുന്ന സുപ്രധാന മേഖലയാണ് സൂക്ഷ്മ – ചെറുകിട – ഇടത്തരം സംരംഭങ്ങളുടേത്.

അവർക്ക് കെട്ടിടം, യന്ത്രങ്ങൾ ഉപകരണങ്ങൾ എന്നിവ വാങ്ങാൻ മാത്രമല്ല വേണ്ടത്ര...പ്രവർത്തന മൂലധന വായ്പ ലഭ്യമാക്കുവാനും മുദ്രയ്‌ക്ക് കഴിയും. മുദ്ര വായ്പ ആർക്ക്? ......ചെറിയ കച്ചവടക്കാർക്കും, ഷോപ്പ് ഉടമകൾക്കും യന്ത്രങ്ങൾ / ഉപകരണങ്ങൾ എന്നിവ സമ്പാദിക്കുന്നതിന് വ്യവസായ സംരംഭകർക്കും വായ്പകൾ ലഭിക്കുമ്പോൾ സഹകരണ ബാങ്കുകൾക്കും റീജണൽ റൂറൽ ബാങ്കുകൾക്കും ഷെഡ്യൂൾഡ് ബാങ്കുകൾക്കു...പുനർവായ്പയും അനുവദിക്കുന്നു. വനിതാ സംരംഭകർക്ക് വായ്പകൾ നൽകുന്ന സൂക്ഷ്മ ധനകാര്യസ്ഥാപനങ്ങൾക്കും സമയബന്ധിതമായി സഹായം അനുവദിക്കുന്നതിന് പ്രത്യേകം ശ്രദ്ധ......ചെലുത്തുന്നു.സ്വയംസഹായ സംരംഭങ്ങൾക്കും, ജെ.എൻ.ജി. ഗ്രൂപ്പുകൾക്കും, വ്യക്തിസംരംഭങ്ങൾക്കും, പാർട്ണർഷിപ്പ് / ലിമിറ്റഡ് കമ്പനികൾക്കും 2006 ലെ എം.എസ്.എം.ഇ.ഡി.......
/ആക്ടിന്റെ വ്യവസ്ഥകൾക്ക് വിധേയമായി കാർഷികേതര സംരംഭങ്ങൾ തുടങ്ങുവാനും വികസിപ്പിക്കുവാനും വായ്പ ലഭിക്കുന്നതാണ്.......

മുദ്ര വായ്പയുടെ പ്രത്യേകതകൾ......

1) വ്യക്തികൾക്കും ചെറുസംരംഭരകർക്കും ലഭിക്കും

2) പത്ത് ലക്ഷം രൂപ വരെയാണ് പരാമവധി വായ്പ

3) ഈടോ സെക്യൂരിറ്റിയോ ആവശ്യമില്ല......

4) അടിസ്ഥാന ബാങ്കിംഗ് സൗകര്യങ്ങളില്ലാത്ത പ്രദേശങ്ങളിലും സാമ്പത്തിക സഹായം ലഭിക്കും

 5) തിരിച്ചടവ് കാലാവധി ഏഴ് വർഷം വരെ നീട്ടാം

6) പ്രോസസിംഗ് ഫീസ് ഇല്ല......

പല രീതിയിലുള്ള ഗഡുക്കളായി തിരിച്ചടയ്‌ക്കാം. മിതമായ പലിശ മാത്രമാണ് ഈടാക്കുന്നത്.

8) 18 മുതൽ 60 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം

9) ബിസിനസ് തുടങ്ങനായി കേളേജ് ബിരുദധാരികൾക്ക് അപേക്ഷിക്കാം, സ്ത്രീകൾക്ക് പലിശ കിഴിവ് ലഭിക്കും 10) ക്രെഡിറ്റ് സ്‌കോർ ആവശ്യമില്ല......


എങ്ങനെ അപേക്ഷിക്കാം?  വളരെ ലളിതമായ ഫോറവും അനുബന്ധ രേഖകളുമാണ് മുദ്ര വായ്പയ്‌ക്കായി അപേക്ഷിക്കുവാൻ വേണ്ടത്. നിശ്ചിത ഫോറത്തിലുള്ള അപേക്ഷകൾ ഉപയോഗിക്കണം. ബാങ്കിന്റെ എംബ്ലത്തോടുകൂടി......ബാങ്കിന്റെ ശാഖകളിൽ നിന്നുതന്നെ ഫോം ലഭിക്കും. അത് പൂരിപ്പിച്ച് ഇനി പറയുന്ന രേഖകൾ സഹിതം ശാഖകളിൽ നേരിട്ട് സമർപ്പിക്കണം. * ലോൺ വിഭാഗത്തിന്റെ അടിസ്ഥാനത്തിൽ കൃത്യമായി പൂരിപ്പിച്ച അപേക്ഷാഫോം.......

തിരിച്ചറിയൽ രേഖ-ആധാർ കാർഡ്, വോട്ടേഴ്‌സ് ഐഡി കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്‌പോർട്ട് തുടങ്ങിയവ * വിലാസത്തിന്റെ തെളിവ്-യൂട്ടിലിറ്റി ബില്ലുകൾ ( ഇലക്ട്രിസിറ്റി ബിൽ, ടെലിഫോൺ ബിൽ),......
ആധാർ കാർഡ്, തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട് തുടങ്ങിയവ * അപേക്ഷകന്റെ രണ്ട് പ്ാസ്‌പോർട്ട് സൈസ് ഫോട്ടോ * ജാതി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ)......
ബിസിനസിനായി വാങ്ങുന്ന ചരക്കുകളുടെയോ ഇനങ്ങളുടെയോ ലിസ്റ്റും തുകയും കൊട്ടേഷനും * ഒരു ധനകാര്യസ്ഥാപനത്തിലും കുടിശ്ശികക്കാരൻ ആകരുത് * നിലവിൽ ബാങ്ക് വായ്പ ഉണ്ട് എങ്കിൽ പ്രസ്തുത ബാങ്കിൽ നിന്നുള്ള കണക്ക് സ്റ്റേറ്റ്മെന്റ് * നിലവിൽ സംരംഭം നടത്തുന്നവർ അവസാനത്തെ രണ്ട് വർഷത്തെ ഫൈനൽ അക്കൗണ്ട്സ് (രണ്ട് ലക്ഷത്തിന് മുകളിലുള്ള വായ്പാ അപേക്ഷയ്‌ക്ക് മാത്രം)......

/പ്രതീക്ഷിത ബാലൻസ് ഷീറ്റ് (രണ്ട് ലക്ഷത്തിന് മുകളിലുള്ള വായ്പയ്‌ക്ക് മാത്രം) * നിലവിൽ സംരംഭം നടത്തുന്നവർ അവസാന രണ്ട് വർഷത്തെ വില്പന കണക്ക് * വിശദമായ പ്രോജക്ട് റിപ്പോർട്ട്......

/പ്രൊപ്രൈറ്ററി ഒഴികെയുള്ള സ്ഥാപനങ്ങൾക്ക് ആയതിന്റെ ഘടന സംബന്ധിച്ച് രേഖകളും തീരുമാനവും * പ്രൊപ്രൈറ്റർ/പാർട്ണർ/ഡയറക്ടർ ഓരോരുത്തരുടേയും ആസ്തി ബാധ്യതാ സ്റ്റേറ്റ്മെന്റ്......

/അപേക്ഷ, പ്രോജക്ട് റിപ്പോർട്ട്്,മറ്റ് രേഖകൽ എന്നിവ തയ്യാറാക്കുന്നതിന് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക്ക് വ്യവസായ ഓഫീസുകൾ, ബ്ലോക്ക്/ മുൻസിപ്പാലിറ്റി , കോർപറേഷൻ എന്നിവിടങ്ങളിലെ വ്യവസായ വികസന ഓഫീസർമാർ ...

എന്നിവരുടെ സേവനം തേടാവുന്നതാണ്. ഏഴ് മുതൽ 12 ശതമാനം പലിശയ്‌ക്ക് ഈ വായ്പകൾ ലഭിക്കും എന്ന ഗുണവുമുണ്ട്. ഇപ്രകാരം......

സബ്‌സിഡികൾ ഒവന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മറ്റ് വകുപ്പുകൾ നൽകി വരുന്ന സബ്സിഡി ആനുകൂല്യങ്ങൾ അപേക്ഷകർക്ക് സ്വീകരിക്കാവുന്നതാണ്. തിരിച്ചടവിന് 84 മാസത്തെ കാലാവധിയും ലഭിക്കും. 25 ശതമാനം സംരംഭകന്റെ  വിഹിതമായി കണക്കാക്കും.......