യൂണിക്ലോവിനെ ക്ഷണിച്ച് നരേന്ദ്രമോദി PM Modi calls upon Japans Uniqlo to join India's bid to become textiles centre
യൂണിക്ലോവിനെ ക്ഷണിച്ച് നരേന്ദ്രമോദി PM Modi calls upon Japans Uniqlo to join India's bid to become textiles centre
ഇന്ത്യയെ ലോകത്തിന്റെ വസ്ത്രവ്യാപാര ഹബ്ബാക്കും; ജപ്പാൻ റീട്ടെയ്ൽ ഭീമനായ യൂണിക്ലോവിനെ ക്ഷണിച്ച് നരേന്ദ്രമോദി PM Modi calls upon Japans Uniqlo to join India's bid to become textiles centre
ടോക്കിയോ:ഇന്ത്യയെ ആഗോളതലത്തിലെ വസ്ത്ര വ്യാപാര കേന്ദ്രമാക്കാൻ വൻ സ്ഥാപനങ്ങളെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജപ്പാനിലെ റീട്ടെയ്ൽ ഭീമന്മാരായ യൂണിക്ലോവിനെയാണ് നരേന്ദ്രമോദി ഇന്ത്യ കേന്ദ്രമാക്കാൻ ക്ഷിണിച്ചത്. യൂണിക്ലോവിന്റെ മേധാവി തഡാഷി യാനാനിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയത്. വസ്ത്രനിർമ്മാണ രംഗത്തും വ്യാപാരരംഗത്തും ജപ്പാന്റെ സാങ്കേതിക വാണിജ്യ മികവുകൾ ഇന്ത്യയ്‌ക്ക് സഹായമാകുന്നതരത്തിലുള്ള പങ്കാളിത്തമാണ് പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്.
ഇന്ത്യൻ വ്യാപാര സമൂഹം ലോകംമുഴുവൻ നടത്തുന്ന പരിശ്രമങ്ങളെ തഡാഷി ഏറെ പ്രശംസിച്ചു. ഇന്ത്യയിൽ നിർമ്മാണ സംവിധാനങ്ങൾ സ്ഥാപിക്കാനും ഉൽപ്പാദനവും വിപണനവും സംയോജിപ്പിച്ചുള്ള സംവിധാനത്തിനും തയ്യാറാണെന്നും യൂണിക്ലോവ് മേധാവി അറിയിച്ചു.
ഇന്ത്യ നിലവിൽ വിദേശ കമ്പനികൾക്കും വ്യവസായികൾക്കും വാണിജ്യ വ്യവസായ മേഖലയിൽ നൽകുന്ന ആനുകൂല്യങ്ങളെക്കുറിച്ച് നരേന്ദ്രമോദി വിവരിച്ചു. വസ്ത്രനിർമ്മാണ വ്യാപാര രംഗത്ത് നൂറ്റാണ്ടുകളായുള്ള ഇന്ത്യയുടെ മേന്മയും ഗുണനിലവാരവും ജപ്പാൻ കമ്പനികൾ ഏറെ വിലമതിക്കുന്നുവെന്നും നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ചുകൊണ്ട് തഡാഷി പറഞ്ഞു.