പരീക്ഷ പേ ചര്‍ച്ച 2024  നിർദ്ദേശങ്ങൾ നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി

പരീക്ഷ പേ ചര്‍ച്ച 2024  നിർദ്ദേശങ്ങൾ നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി

പരീക്ഷ പേ ചര്‍ച്ച 2024 

വാർഷിക പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും നിർദ്ദേശങ്ങൾ നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി.

സാങ്കേതികവിദ്യകൾ വിദ്യാർത്ഥികൾ പ്രയോജനപ്പെടുത്തണം; രക്ഷിതാക്കൾ പ്രോഗ്രസ് കാർഡ് വിസിറ്റിംഗ് കാർഡായി ഉപയോഗിക്കരുത്; നിർദ്ദേശങ്ങൾ നൽകി പ്രധാനമന്ത്രി ന്യൂഡൽഹി: വാർഷിക പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും നിർദ്ദേശങ്ങൾ നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി.

സാങ്കേതികവിദ്യ വിദ്യാർത്ഥികൾ ക്രിയാത്മകമായി ഉപയോഗപ്പെടുത്തണമെന്നും എന്നാൽ എല്ലാത്തിനും പരിധി വയ്‌ക്കണമെന്നും അദ്ദേഹം വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകി. വിദ്യാർത്ഥികളുടെ പ്രോഗ്രസ് കാർഡ് മാതാപിതാക്കൾ വിസിറ്റിംഗ് കാർഡാക്കി ഉപയോഗിക്കരുതെന്നും പ്രധാനമന്ത്രി രക്ഷിതാക്കളോട് പറഞ്ഞു. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഏഴാമത് പരീക്ഷ പേ ചർച്ചയിൽ വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

” വിദ്യാർത്ഥികളുടെ മൊബൈൽ ഫോൺ ഉപയോഗം മാത്രമല്ല എല്ലാത്തിനും ഒരു പരിധി വിദ്യാർത്ഥികൾ തന്നെ നിശ്ചയിക്കണം. എല്ലാത്തിനും ഒരു മാനദണ്ഡം ഉണ്ടായിരിക്കണം അമിതമായാൽ എന്തും പ്രശ്‌നമാണെന്ന് വിദ്യാർത്ഥികൾ സ്വയം മനസിലാക്കണം. സാങ്കേതികവിദ്യകളെ ക്രിയാത്മകമായി വിദ്യാർത്ഥികൾ പ്രയോജനപ്പെടുത്തി ഭാവി മെച്ചപ്പെടുത്താൻ ശ്രദ്ധിക്കുക.” – പ്രധാനമന്ത്രി പറഞ്ഞു.