പ്രധാൻ മന്ത്രി ഗ്രാം സഡക് യോജന Pradhan Mantri Gram Sadak Yojana
പ്രധാൻ മന്ത്രി ഗ്രാം സഡക് യോജന Pradhan Mantri Gram Sadak Yojana
പ്രധാൻ മന്ത്രി ഗ്രാം സഡക് യോജന,Pradhan Mantri Gram Sadak Yojana
ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണത്തിനായി ഇന്ത്യാ ഗവണ്മെന്റ് ഗ്രാമ വികസന മന്ത്രാലയം മുഖേന നടപ്പിലാക്കുന്ന സുപ്രധാന പദ്ധതിയാണ് പ്രധാന മന്ത്രി ഗ്രാമ സഡക് യോജന (പി.എം.ജി.എസ്.വൈ) നാഷണല്‍ റൂറല്‍ റോഡ് ഡവലപ്പ്മെന്റ് ഏജന്‍സിയെ ഈ പദ്ധതിയുടെ നോഡല്‍ ഏജന്‍സിയി നിയമിച്ചിട്ടുണ്ട്.
പ്രധാൻ മന്ത്രി ഗ്രാം സഡക് യോജന (പിഎംജിഎസ്വൈ), ഗവ. ദാരിദ്ര്യ നിർമ്മാർജ്ജന തന്ത്രത്തിന്റെ ഭാഗമായി tdmUpIfpambn ബന്ധമില്ലാത്ത വാസസ്ഥലങ്ങളിലേക്ക് കണക്റ്റിവിറ്റി നൽകുന്നതിന് ഇന്ത്യ. ഗവ. ഗ്രാമീണ റോഡ് ശൃംഖലയുടെ സുസ്ഥിരമായ മാനേജ്മെന്റ് ഉറപ്പാക്കുന്നതിന്, സംസ്ഥാന തലത്തിൽ ഉയർന്നതും ഏകീകൃതവുമായ സാങ്കേതിക & മാനേജ്മെന്റ് മാനദണ്ഡങ്ങൾ സ്ഥാപിക്കാനും നയ വികസനവും ആസൂത്രണവും സുഗമമാക്കാനും ഇന്ത്യ ഗവഃ നടപ്പിലാക്കിയ പദ്ധതിയാണ് പ്രധാൻ മന്ത്രി ഗ്രാം സഡക് യോജന.
ഈ പദ്ധതി പ്രകാരം 695538 കിമീറ്റര്‍ റോഡുകളുടെ പണികള്‍ ദേശീയ ഗുണമേന്മയില് പണികള്‍ പൂര്‍ത്തിയായിട്ടുണ്ട്.
119,454 കി.മീറ്റര്‍ റോഡുകളെ ഈ ശ്രിംഖലയുമായി ബന്ധിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. 182,508 വര്‍ക്കുകള്‍ തീര്പ്പാക്കിയിട്ടുളളതാണ്. 63,054 കി.മീറ്റര്‍ റോഡുകളുടെ നവീകരണപണികള് പൂര്ത്തിയായിട്ടുളളതാണ്.
ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണത്തിനായി ഇന്ത്യാ ഗവണ്മെന്റ് ഗ്രാമ വികസന മന്ത്രാലയം മുഖേന നടപ്പിലാക്കുന്ന സുപ്രധാന പദ്ധതിയാണ് പ്രധാന മന്ത്രി ഗ്രാമ സഡക് യോജന (പി.എം.ജി.എസ്.വൈ) നാഷണല്‍ റൂറല്‍ റോഡ് ഡവലപ്പ്മെന്റ് ഏജന്‍സിയെ ഈ പദ്ധതിയുടെ നോഡല്‍ ഏജന്‍സിയി നിയമിച്ചിട്ടുണ്ട്. നമ്മുടെ സംസ്ഥാനത്ത് തദ്ദേശ സ്വയം ഭരണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് റൂറല്‍ റോഡ് ഡെവലപ്പ്മെന്റ് ഏജന്‍സിയാണ് ഈ പദ്ധതിയുടെ നോഡല്‍ ഏജന്‍സി. ഗ്രാമ വികസന കമ്മീഷണറാണ് കെ.എസ്.ആര്.ആര്.ഡി.എ യുടെ മെമ്പര്‍ സെക്രട്ടറി.
പ്രധാന സവിശേഷതകള്‍
- റോഡ് ബന്ധമില്ലാത്ത ആവസകേന്ദ്രങ്ങളെ എല്ലാ കാലാവസ്ഥയിലും ഉപയോഗപ്രദമായ റോഡ് മുഖേന ബന്ധിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
- ഹൈസ്പീഡ് ഡീസല്‍ സെസ്സിന്റെ 50% ഈ പദ്ധതിയുടെ ഫണ്ടിനായി നീക്കിവച്ചിരിക്കുന്നു.
- ഒരു വര്‍ഷമാണ് റോഡ് നിര്‍മ്മാണത്തിനുള്ള കാലാവധി.
- സാമ്പത്തിക, ഭൗതിക പുരോഗതി ഓണ്‍ ലൈനായി മോണിറ്റര്‍ ചെയ്യപ്പെടുന്നു.
- ത്രിതല ഗുണ നിലവാര പരിശോധന സംവിധാനം നിലവിലുണ്ട് ( ജില്ലാ തലം, സംസ്ഥാന തലം-സ്റ്റേറ്റ് ക്വാളിറ്റി മോണിറ്റര്‍മാര്‍, ദേശീയ തലം- നാഷണല്‍ ക്വാളിറ്റി മോണിറ്റര്‍മാര്‍).
- 2000 മുതല്‍ 2013 വരെ അനുവദിച്ച പ്രവൃത്തികള്‍ (ഫേസ് 1 മുതല്‍ ഫേസ് 8 വരെ) പി.എം.ജി.എസ്.വൈ 1 ല്‍ ഉള്‍പ്പെടുന്നു.
- 2014 മുതല്‍ അനുവദിച്ച പ്രവൃത്തികള്‍ പി.എം.ജി.എസ്.വൈ 2 ല്‍ ഉള്‍പ്പെടുന്നു.
- 100% കേന്ദ്ര സഹായത്തിലാണ് പി.എം.ജി.എസ്.വൈ 1 നടപ്പിലാക്കിയത്.
- 60:40 എന്ന അനുപാതത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പി.എം.ജി.എസ്.വൈ 2ന് ഫണ്ട് വകയിരുത്തുന്നത്.