സ്റ്റാർട്ട് അപ്പ് ഇക്കോസിസ്റ്റം ഉള്ള ലോകത്തിലെ മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ

സ്റ്റാർട്ട് അപ്പ് ഇക്കോസിസ്റ്റം Start Up Eco System

സ്റ്റാർട്ട് അപ്പ് ഇക്കോസിസ്റ്റം ഉള്ള ലോകത്തിലെ മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ

സ്റ്റാർട്ട് അപ്പ് ഇക്കോസിസ്റ്റം ഉള്ള ലോകത്തിലെ മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ; ലോകത്തെ മുഴുവൻ സ്വാധീനിക്കാനുള്ള ശക്തി ഇന്ത്യയ്‌ക്കുണ്ടെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : മികച്ച സ്റ്റാർട്ട് അപ്പ് ഇക്കോസിസ്റ്റം ഉള്ള ലോകത്തെ മൂന്നാമത്തെ രാജ്യമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് വിദ്യാർത്ഥികൾ പരമാവധി ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. ഇന്ത്യയുടെ പ്രതിച്ഛായ മാറുകയാണെന്നും പണ്ടത്തെ തലമുറ നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകൾ ഇന്നത്തെ വിദ്യാർത്ഥികൾക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൂനെയിലെ സിംബയോസിസ് സർവ്വകലാശാലയിവൽ നടന്ന സുവർണ ജൂബിലി ആഘോഷപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ ഇന്ന് മുന്നേറുകയാണ്. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥകളിലൊന്നാണ് നമ്മുടെ രാജ്യം. രാജ്യത്ത് ഇത്രയധികം വ്യത്യാസങ്ങൾ വന്നിട്ടുണ്ടെന്ന് അതിന് കാരണം രാജ്യത്തെ യുവാക്കൾ തന്നെയാണ്. അനന്തമായ അവസരങ്ങൾ ഉള്ള തലമുറയെയാണ് ഇന്ന് വിദ്യാർത്ഥികൾ പ്രതിനിധീകരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ഇന്ന് നമ്മുടെ രാജ്യത്താണ് ഉള്ളത്. സ്റ്റാർട്ടപ്പ് ഇന്ത്യ, സ്റ്റാൻഡപ്പ് ഇന്ത്യ, മേക്ക് ഇൻ ഇന്ത്യ, സ്വാശ്രയ ഇന്ത്യ തുടങ്ങിയ മിഷനുകൾ നിങ്ങളുടെ ആഗ്രഹങ്ങളാണ് പൂർത്തീകരിക്കുന്നത്. ലോകത്തെ മുഴുവൻ സ്വാധീനിക്കാനുള്ള ശക്തിയുണ്ട് ഇന്ത്യയ്‌ക്ക്. ഒറ്റയ്‌ക്ക് മുന്നോട്ട് പോകുമെന്ന് മുൻപ് ചിന്തിക്കാത്ത മേഖലകളിലും ആഗോള നേതാവാകാൻ തയ്യാറായിരിക്കുകയാണ് ഇന്ത്യ എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

മൊബൈൽ ഫോൺ നിർമ്മാണം പോലും ഇന്ത്യയിൽ നടക്കുന്നുണ്ട്. വർഷങ്ങൾക്ക് മുൻപ് മൊബൈലോ മറ്റ് ഉപകരണങ്ങളോ നിർമ്മിക്കണമെങ്കിൽ വിദേശ രാജ്യങ്ങളിൽ നിന്നും എല്ലാ സാമഗ്രികളും ഇറക്കുമതി ചെയ്യണമായിരുന്നു. എന്നാൽ ഇന്നത്തെ സ്ഥിതി വളരെ വ്യത്യസ്തമാണ്. മൊബൈൽ നിർമ്മാണത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ് നിൽക്കുന്നത്. ഏഴ് വർഷം മുൻപ് രണ്ട് മൊബൈൽ നിർമ്മാണ കമ്പനികൾ മാത്രമാണ് രാജ്യത്ത് ഉണ്ടായിരുന്നത്. എന്നാൽ ഇന്നത് 200 ൽ അധികമായി വർദ്ധിച്ചു കഴിഞ്ഞു എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.