പ്രധാനമന്ത്രി അടൽ പെൻഷൻ യോജന, Prime Minister Atal Pension Yogana
പ്രധാനമന്ത്രി അടൽ പെൻഷൻ യോജന- Prime Minister Atal Pension Yogana
പ്രധാനമന്ത്രി അടൽ പെൻഷൻ യോജന; Prime Minister Atal Pension Yogana > കുറഞ്ഞ പ്രീമിയത്തിൽ ഉയർന്ന പെൻഷൻ നേടാം >
Download Form പ്രധാനമന്ത്രി അടൽ പെൻഷൻ യോജന; Prime Minister Atal PensionYogana
ഏഴ് രൂപയുടെ പ്രതിദിന നിക്ഷേപത്തിലൂടെ നേടാം 5000 രൂപ പെൻഷൻ;
അസംഘടിതമേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സാമ്പത്തിക സുരക്ഷ ഉറപ്പു വരുത്തുന്നതിനായി സർക്കാർ രൂപീകരിച്ച പെൻഷൻ പദ്ധതിയാണ് അടൽ പെൻഷൻ യോജന (എ പി വൈ).
ഈ പദ്ധതിപ്രകാരം കുറഞ്ഞ പ്രീമിയത്തില്‍ ഉയര്‍ന്ന പെന്‍ഷന്‍ കരസ്ഥമാക്കാം, ഏതൊരു തൊഴിലാളിക്കും അവന്റെ വാര്‍ദ്ധക്യകാലത്ത് ഒരു കൈതാങ്ങായി പെന്‍ഷന്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കിയ ഒരു മെഗാ പദ്ധതിയാണ് പ്രധാനമന്ത്രി അടല്‍ പെന്‍ഷന്‍ യോജന ഈ പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് 1000 രൂപക്കും, 5000 രൂപക്കും ഇടയില്‍ പെന്‍ഷന്‍ ലഭ്യമാകുന്നതാണ്. 2015-ൽ ആരംഭിച്ച പെൻഷൻ പദ്ധതിയാണ് അടൽ പെൻഷൻ യോജന (എ പി വൈ). 18-നും 40-നും ഇടയിൽ പ്രായമുള്ള ഏതൊരു ഇന്ത്യൻ പൗരനും ഈ പദ്ധതിയുടെ ഭാഗമായി മാറാവുന്നതാണ്
അസംഘടിതമേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സാമ്പത്തിക സുരക്ഷ ഉറപ്പു വരുത്തുന്നതിനായി കേന്ദ്ര സർക്കാർ 2015-ൽ ആരംഭിച്ച പെൻഷൻ പദ്ധതിയാണ് അടൽ പെൻഷൻ യോജന (എ പി വൈ). 18-നും 40-നും ഇടയിൽ പ്രായമുള്ള ഏതൊരു ഇന്ത്യൻ പൗരനും ഈ പദ്ധതിയുടെ ഭാഗമായി മാറാവുന്നതാണ്. എപിവൈ നിയന്ത്രിക്കുന്നത് പെൻഷൻ റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയാണ് (പി എഫ് ആർ ഡി എ). ഈ പദ്ധതി പ്രകാരം, നിക്ഷേപകർക്ക് 60 വയസിനു ശേഷം പെൻഷൻ ലഭിക്കുന്നു. നിക്ഷേപത്തുകയും പദ്ധതിയിൽ ചേർന്ന കാലയളവും അനുസരിച്ചാവും പെൻഷൻ തുക തീരുമാനിക്കുക. കുറഞ്ഞത് 1000 രൂപ മുതൽ 5000 രൂപ വരെ പെൻഷൻ ലഭിക്കാൻ ഈ പദ്ധതിയിലൂടെ കഴിയും.
അടല്‍ പെന്‍ഷന്‍ യോജനയില്‍ അംഗമാകാന്‍ വേണ്ട രേഖകള്‍
സേവിങ്സ് ബാങ്ക് അക്കൗണ്ട്, ആധാർ നമ്പർ, മൊബൈൽ നമ്പർ എന്നിവയാണ് വേണ്ടത്. അപേക്ഷകന് ആധാർ നമ്പറും സാധുവായ ബാങ്ക് അക്കൗണ്ടും ഉണ്ടായിരിക്കണം. നേരിട്ട് ബാങ്കിൽ നിന്നുതന്നെ എ പി വൈ-യിൽ രജിസ്റ്റർ ചെയ്യാം. ഫോമുകൾ ഓൺലൈനിലും ലഭ്യമാണ്. നിങ്ങൾക്ക് ഫോം ഡൗൺലോഡ് ചെയ്ത് ശരിയായി പൂരിപ്പിച്ച് ബാങ്കിൽ സമർപ്പിക്കാം. ഇതുമായി ബന്ധപ്പെട്ട് ഒരു സ്ഥിരീകരണഎസ് എം എസ് രജിസ്റ്റർ ചെയ്ത നമ്പറിൽ ലഭിക്കും.
ഈ പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍
എത്ര നേരത്തെ ഈ പദ്ധതിയിൽ ഭാഗമാകുന്നോ അതിനനുസരിച്ച് കൂടുതൽ പെൻഷൻ നേടാനും കഴിയും. ഉദാഹരണത്തിന്, 18 വയസിൽ അടൽ പെൻഷൻ യോജനയിൽ ചേരുന്ന ഒരാൾക്ക് 60 വയസിനുശേഷം 5000 രൂപ പെൻഷൻ ലഭിക്കണമെങ്കിൽ അദ്ദേഹം പ്രതിമാസം 210 രൂപ ഈ പദ്ധതിയിൽ നിക്ഷേപിക്കണം. പ്രതിദിനം 7 രൂപ നിക്ഷേപിക്കുന്നതിലൂടെ 5000 രൂപ വീതം പെൻഷൻ ലഭിക്കുമെന്ന് സാരം. അതേ സമയം 1000 രൂപയുടെ പെൻഷനായി പ്രതിമാസം 42 രൂപ നിക്ഷേപിച്ചാൽ മതിയാവും. 2000 രൂപയുടെ പെൻഷന് 84 രൂപയും, 3000 രൂപയുടെ പെൻഷന് 126 രൂപയും, 4000 രൂപയുടെ പെൻഷന് 168 രൂപയുമാണ് പ്രതിമാസം നിക്ഷേപിക്കേണ്ടത്.
ലളിതമായ നടപടി ക്രമങ്ങള്‍
ഏതു വരുമാനക്കാർക്കും ഈ പെൻഷൻ പദ്ധതിയിൽ അംഗമാകാൻ കഴിയും എന്നതാണ് മറ്റൊരു സവിശേഷത. സർക്കാരിതര സ്ഥാപനങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർ, കെട്ടിട നിർമാണത്തൊഴിലാളികൾ, വീട്ടുജോലിക്കാർ, തുടങ്ങി വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകളുൾപ്പെടെയുളളവർക്ക് പെന്‍ഷൻ നേടിത്തരുന്ന സമ്പാദ്യ പദ്ധതിയാണ് അടൽ പെൻഷൻ യോജന.
പ്രോവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി തുടങ്ങി പെൻഷൻ ലഭിക്കാൻ സാധ്യതയില്ലാത്ത സാധാരണക്കാരായ തൊഴിലാളികൾക്ക് ഏതു ബാങ്കിലും പെൻഷൻ അക്കൗണ്ട് തുടങ്ങാം. വീട്ടമ്മമാർക്കും ഈ പെൻഷൻ പദ്ധതിയിൽ ചേരാവുന്നതാണ്.അടയ്ക്കുന്ന വാർഷിക തുകയുടെ 50 ശതമാനം അഥവാ 1000 രൂപ എന്ന നിലയിൽ നൽകി ആദ്യത്തെ അഞ്ചു വർഷം കേന്ദ്ര സര്‍ക്കാരും അക്കൗണ്ടുടമയോടൊപ്പം സമ്പാദ്യത്തിൽ പങ്കു ചേരും.
എല്ലപേര്‍ക്കും പെന്‍ഷന്‍ , പെൻഷനൊപ്പം വരുമാനവും ലഭിയ്ക്കും, അടയ്ക്കുന്ന തുകയ്ക്ക് അനുസരിച്ച് പ്രീമിയം
മറ്റു പെൻഷൻ പദ്ധതികളിലൊന്നും ഉറപ്പായ വരുമാനം വാഗ്ദാനം ചെയ്യുന്നില്ല. ഈ പദ്ധതിയില്‍ ചേർന്നവർക്ക് പെൻഷന്‍ തുക സംബന്ധിച്ചു സര്‍ക്കാർ ഉറപ്പു നൽകുന്നു. പെൻഷൻ ലഭിക്കുമ്പോൾ അക്കൗണ്ടുടമ മരണമടഞ്ഞാല്‍ ജീവിതപങ്കാളിക്ക് തുടർന്നും പെൻഷൻ തുക കിട്ടും. ജീവിത പങ്കാളിയുടെ മരണശേഷം മുതലും പലിശയും ചേർന്ന കോര്‍പ്പസ് തുക നോമിനിക്ക് ലഭിക്കും. 5,000 രൂപ പ്രതിമാസ പെൻഷൻ ലഭിക്കുന്ന രീതിയിൽ തുടങ്ങിയ അക്കൗണ്ടില്‍ 60 വയസ്സായി പെൻഷൻ ലഭിച്ചു തുടങ്ങുമ്പോൾ ഉദ്ദേശം 8..5 ലക്ഷം രൂപ മുതലും പലിശയും ഉൾപ്പെടെ സമാഹരിച്ചിട്ടുണ്ടാകും.
ഈ പദ്ധതിയുടെ ഭാഗമായി നടത്തിയ പണമിടപാടുകൾ പരിശോധിക്കാൻ എപിവൈ, എൻപിഎസ് ലൈറ്റ് എന്നീ മൊബൈൽ ആപ്ലിക്കേഷനുകൾ ഉപഭോക്താക്കൾക്ക് ഉപയോഗിക്കാവുന്നതാണ്. ഒടുവിലത്തെ 5 ഇടപാടുകൾ പരിശോധിക്കുന്നതിന് ഫീസൊന്നും ഈടാക്കില്ല. അതോടൊപ്പം സൗജന്യമായി പണമിടപാടുകൾ സംബന്ധിച്ച സ്റ്റേറ്റ്മെന്റ്, e-PRAN എന്നിവ ഡൗൺലോഡ് ചെയ്യാനും കഴിയും.
പി വൈ ഇടപാടുകളുടെ സ്റ്റേറ്റ്മെന്റ് കാണാൻ APY NSDL CRA-യുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക; നിങ്ങളുടെ PRAN, സേവിങ്സ് അക്കൗണ്ട് എന്നിവയുടെ വിവരങ്ങൾ ഉപയോഗിച്ച് വെബ്‌സൈറ്റിൽ ലോഗ് ഇൻ ചെയ്യാൻ കഴിയും. ഉമാംഗ്(UMANG) ആപ്പിലൂടെയും അടൽ പെൻഷൻ യോജനയിലെ അംഗങ്ങൾക്ക് തങ്ങളുടെ സംഭാവന, പണമിടപാടുകൾ, e-PRAN തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
60 വയസിന് ശേഷം നല്ലൊരു തുക പെൻഷനായി ലഭിക്കണോ? അടൽ പെൻഷൻ യോജന നിങ്ങളെ സഹായിക്കും; ഇനിയും വൈകരുതെന്ന് മാത്രം /അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പെൻഷൻ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നരേന്ദ്രമോദി സർക്കാർ ആരംഭിച്ച പദ്ധതിയാണ് അടൽ പെൻഷൻ യോജന. സർക്കാരിതര സ്ഥാപനങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർ, കെട്ടിട നിർമാണത്തൊഴിലാളികൾ, വീട്ടുജോലിക്കാർ, തുടങ്ങി വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകളുൾപ്പെടെയുളളവർക്ക് പെൻഷൻ നേടിത്തരുന്ന സമ്പാദ്യ പദ്ധതിയാണിത്. പദ്ധതിയിൽ അംഗമായവർക്ക് 60 വയസ് മുതൽ പെൻഷൻ ലഭിച്ചു തുടങ്ങും
സവിശേഷതകൾ......
18 വയസ്സ് മുതൽ 40 വയസ്സ് വരെ പ്രായമുള്ള എല്ലാ സേവിങ്ങ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്കും ഈ പദ്ധതിയിൽ ചേരാവുന്നതാണ്.
പ്രീമിയം തുകക്ക് അക്കൗണ്ട് ഉടമയുടെ സേവിംഗ്‌സ് അക്കൗണ്ടിൽ നിന്നും ബാങ്ക് മുഖേനയുള്ള ‘ഓട്ടോ ഡെബിറ്റ്’ സൗകര്യം.
പ്രതിമാസ പെൻഷൻ വരിസംഖ്യക്ക് അനുസൃതമായിരിക്കും.
42 രൂപ മുതൽ 210 രൂപ വരെയുള്ള വരിസംഖ്യക്ക് യഥാക്രമം 1000 രൂപ മുതൽ 5000 രൂപ വരെ ആജീവനാന്ത പെൻഷൻ ലഭിക്കും.......
ഏതൊരു വ്യക്തിക്കും ഒരു സേവിംഗ് അക്കൗണ്ട് മുഖേന മാത്രമേ ഈ പദ്ധതിയിൽ ചേരാനാകൂ. പോളിസി ഉടമയുടെ മരണ ശേഷം ഭാര്യ അല്ലെങ്കിൽ ഭർത്താവിന് പെൻഷൻ ലഭിക്കും.
കാലശേഷം അനന്തരാവകാശിക്ക് പലിശയും അടച്ച തുകയും തിരിച്ച് ലഭിക്കും. ആദായനികുതി അടയ്‌ക്കുന്നവർക്ക് അംഗമാകാൻ സാധിക്കില്ല.......
നിങ്ങൾ ചെയ്യേണ്ടത്:
അത് പൂരിപ്പിച്ച് നൽകുക മൊബൈൽ / ആധാർ നമ്പർ ചേർക്കുക ജീവിത പങ്കാളിയുടെ പേര്, നോമിനിയുടെ പേരും വിവരങ്ങളും ഫോമിൽ ഉൾപ്പെടുത്താം
അക്കൗണ്ട് ഉള്ള ബാങ്കിൽ ചെന്ന് അപേക്ഷാ ഫോറം വാങ്ങുക.......
അത് പൂരിപ്പിച്ച് നൽകുക
മൊബൈൽ / ആധാർ നമ്പർ ചേർക്കുക..
ജീവിത പങ്കാളിയുടെ പേര്, നോമിനിയുടെ പേരും വിവരങ്ങളും ഫോമിൽ ഉൾപ്പെടുത്താം
https://www.bankofbaroda.in/personal-banking/other-services/atal-pension-yojanahttps://www.axisbank.com/retail/investment/atal-pension-yojana/features-benefits
https://www.sbi.co.in/documents/14463/1946821/07122019_ATAL+PENSION+YOJNA_Details.pdf/b28aa396-093c-dd32-719d-6dd3d21da51a?t=1575698327068
https://www.hdfcbank.com/personal/resources/learning-centre/invest/check-how-apply-for-atal-pension-yojana-online-and-offline
https://www.iob.in/APY
Download Form പ്രധാനമന്ത്രി അടൽ പെൻഷൻ യോജന; Prime Minister Atal Pension Yogana