50000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും

50000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും

പ്രധാനമന്ത്രി; 50,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തറക്കല്ലിടും, നാല് സംസ്ഥാനങ്ങളില്‍ വികസന പൂമഴ  നിരവധി വികസന പദ്ധതികള്‍. 

ന്യൂഡൽഹി: ഛത്തീസ്ഗഢിൽ നിന്ന് തുടങ്ങി നാല് സംസ്ഥാനങ്ങൾ സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂലൈ ഏഴ് മുതൽ ഛത്തീസ്ഗഢ്, ഉത്തർപ്രദേശ്, തെലങ്കാന, രാജസ്ഥാൻ എന്നിവിടങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കുന്നത്. രണ്ട് ദിവസത്തെ സന്ദർശനത്തിൽ റായ്പൂർ, ഗോരഖ്പൂർ, വാരാണാസി എന്നിവിടങ്ങളിൽ സംഘടിപ്പിച്ചിരിക്കുന്ന നിരവധി പൊതുപരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കും. 50,000 കോടി രൂപയുടെ അമ്പതോളം വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടൽ ചടങ്ങും അദ്ദേഹം നിർവഹിക്കും... 



 ജൂലൈ ഏഴിന് റായ്പൂരിലെത്തുന്ന പ്രധാനമന്ത്രി റായ്പൂർ-വിശാഖപട്ടണം ആറുവരി പാതയുടെ തറക്കല്ലിടൽ ചടങ്ങിലും യോഗത്തിലും പങ്കെടുക്കും. തുടർന്ന് ഗോരഖ്പൂരിലേക്ക് പോകുന്ന 
പ്രധാനമന്ത്രി അവിടെ ഗീതാ പ്രസിൽ നടക്കുന്ന പൊതു പരിപാടിയിൽ പങ്കെടുക്കും. അതിനുശേഷം മൂന്ന് വന്ദേഭാരത് ട്രെയിനുകൾ ഫ്‌ലാഗ് ഓഫ് ചെയ്യുകയും ഗോരഖ്പൂർ റെയിൽവേ സ്റ്റേഷന്റെ പുനർവികസനത്തിന് തറക്കല്ലിടുകയും ചെയ്യും.......


ജൂലൈ എട്ടിന് പ്രധാനമന്ത്രി വാരാണാസിയിൽ നിന്ന് തെലങ്കാനയിലെ വാറങ്കലിലേക്ക് പോകും. നാഗ്പൂർ-വിജയവാഡ ഇടനാഴിയുടെ പ്രധാന ഭാഗങ്ങൾ ഉൾപ്പെടെ വിവിധ പദ്ധതികളുടെ തറക്കല്ലിടൽ ചടങ്ങ് അദ്ദേഹം നിർവഹിക്കും. എൻഎച്ച്-563-ലെ കരിംനഗർ-വാറങ്കൽ സെക്ഷന്റെ നാലുവരിപ്പാതയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. തുടർന്ന് രാജസ്ഥാനിലെത്തിയ......



/പ്രധാനമന്ത്രി അമൃത്സർ-ജാംനഗർ എക്‌സ്പ്രസ് വേ യാത്രക്കാർക്ക് സമർപ്പിക്കും. ബിക്കാനീർ റെയിൽവേ സ്റ്റേഷന്റെ പുനർവികസനത്തിന് അദ്ദേഹം തറക്കല്ലിടുകയും ബിക്കാനീറിൽസംഘടിപ്പിക്കുന്ന പൊതുയോഗത്തിൽ പങ്കെടുക്കുകയും ചെയ്യുന്നതായിരിക്കും..

News Courtest- Janam News