ഭാരത് 6 ജി രാജ്യം 6 ജി യിലേക്ക്‌ Bharath 6 G

6g india Bharath 6 G

ഭാരത്  6 ജി  രാജ്യം 6 ജി യിലേക്ക്‌  Bharath 6 G

 " ഭാരത്  6 ജി "
6 ജിയിലേക്ക് ചുവടുവയ്ക്കാന്‍ ഇന്ത്യ; മാര്‍ഗ്ഗരേഖ പുറത്തിറക്കി പ്രധാനമന്ത്രി

The 'Bharat 6G' vision document unveiled by the Prime Minister is prepared by Technology Innovation Group on 6G (TIG-6G) that was constituted in November 2021 with members from various ministries/departments, research and development institutions, academia, standardization bodies, telecom service providers and industry

6 ജിയിലേക്ക് ചുവടുവയ്ക്കാന്‍ ഇന്ത്യ; മാര്‍ഗ്ഗരേഖ പുറത്തിറക്കി പ്രധാനമന്ത്രി

ഈ പുതിയ 6ജി മാര്‍ഗ്ഗരേഖയ്ക്കൊപ്പം തന്നെ രാജ്യത്തെ അക്കാദമിക് സ്ഥാപനങ്ങളും ഗവേഷകരും വികസിച്ചുകൊണ്ടിരിക്കുന്ന 6ജി സാങ്കേതികവിദ്യകൾ പരിശോധിക്കുന്നതിനായി ഒരു പ്ലാറ്റ്‌ഫോം 6ജി ടെസ്റ്റ് ബെഡിനും പ്രധാനമന്ത്രി തുടക്കം കുറിച്ചു.

ദില്ലി: രാജ്യത്ത് 5ജി നെറ്റ്വര്‍ക്ക് വളരെ വേഗത്തില്‍ തന്നെ ഉപയോക്താക്കളിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. ഇതിനൊപ്പം തന്നെ അടുത്ത തലമുറ മൊബൈല്‍ ടെക്നോളജി ഗവേഷണം രാജ്യത്ത് ആരംഭിക്കുന്നു. ഇതിന്‍റെ മുന്നോടിയായി രാജ്യത്തിന്‍റെ 6ജി മാര്‍ഗ്ഗരേഖ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച പുറത്തിറക്കി. അടുത്ത തലമുറ ടെലികോം ടെക്നോളജി അതിവേഗത്തില്‍ നടപ്പിലാക്കുന്നതിന് ഉതകുന്ന പ്രവര്‍ത്തനങ്ങളാണ് മാര്‍ഗ്ഗരേഖയില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. 

2021 നവംബറിൽ സ്ഥാപിതമായ 6ജി (ആറാം തലമുറ മൊബൈൽ നെറ്റ്‌വർക്ക്)  ടെക്നോളജി ഇന്നൊവേഷൻ ഗ്രൂപ്പാണ് ഭാരത് 6ജി മാര്‍ഗ്ഗരേഖ തയ്യാറാക്കിയത്. വിവിധ മന്ത്രാലയങ്ങൾ,വകുപ്പുകൾ, ഗവേഷണ വികസന സ്ഥാപനങ്ങൾ, അക്കാദമികൾ, ടെലികോം സേവന ദാതാക്കൾ എന്നിവയിൽ നിന്നുള്ള അംഗങ്ങളാണ് ഈ സംഘത്തില്‍ ഉള്ളത്. ഇന്ത്യയിൽ 6ജി നടപ്പിലാക്കാനുള്ള പ്രവർത്തന പദ്ധതികളും, അനുബന്ധ സൌകര്യങ്ങളും വികസിപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ ഈ സംഘം നല്‍കും.