പ്രധാനമന്ത്രി ആവാസ് യോജന Prime Minister Awas Yogana
പ്രധാനമന്ത്രി ആവാസ് യോജന Prime Minister Awas Yogana
![പ്രധാനമന്ത്രി ആവാസ് യോജന Prime Minister Awas Yogana](https://delightedindiaprojects.in/uploads/images/awas.png )
പ്രധാനമന്ത്രി ആവാസ് യോജന Prime Minister Awas Yogana
2022 വർഷത്തോടെ എല്ലാവർക്കുംപാർപ്പിടം എന്ന ലക്ഷ്യത്തോടെ 2016 ഏപ്രിൽ 1 മുതൽ പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) എന്ന പദ്ധതി നടപ്പിലാക്കി;
പ്രധാനമന്ത്രി ആവാസ് യോജന നരേന്ദ്രമോദിയുടെ എറ്റവും വലിയ സ്വപ്നപദ്ധതിയാണ്. വീടില്ലാത്ത ഇന്ത്യയിലെ കോടികണക്കിന് ജനങ്ങള്‍ക്ക് വളരെ തുണയായ ഒരു പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. ഈ പദ്ധതി ആരംഭിച്ച ശേഷം ഇന്ത്യയിലെ ചേരികളില്‍ നിന്നും നിരവധിപേര്‍ക്ക് ചേരികളില്‍ നിന്ന് മോചനം ലഭിച്ച് അവര്‍ക്ക് പുതിയ ഭവനത്തില്‍ ഒരു പുതിയ ജീവിതം ആരംഭിക്കുവാന്‍ കഴിഞ്ഞിട്ടുളളതാണ്.ആധുനിക ഇന്ത്യയെ രൂപപെടുത്തന്നതിന് ഈ പദ്ധതി വളരെ വലുതാണ് ഈ പദ്ധതി പ്രകാരം ഇന്ത്യയില്‍ 115.46 ലക്ഷംവീടുകൾ അനുവദിച്ചു.4.79 ലക്ഷംവീടുകൾ പുതുതായി അനുമതി ലഭിച്ചു 56.2 ലക്ഷം വീടുകൾ പൂർത്തീകരിച്ചു കഴിഞ്ഞ വര്‍ഷം 1.89 ലക്ഷം കോടി കേന്ദ്ര സഹായം, കഴിഞ്ഞ വര്‍ഷം ഈ വര്‍ഷം 125192 കോടി. കേന്ദ്ര സഹായംമൊത്തം നിക്ഷേപം 7.6 ലക്ഷം കോടി നിക്ഷേപമുളള ഒരു മെഗാ പദ്ധതിയാണിത്. ഈ പദ്ധതി പൂര്‍ത്തീകരിക്കുമ്പോള്‍ ഇന്ത്യയില്‍ ഒരു വീട് സ്വന്തമായി ഇല്ലാത്ത ആരും ഉണ്ടാകില്ല എന്നത് ഒരു അത്ഭുതമാണ്.
പ്രധാനമന്ത്രി ആവാസ് യോജന (അർബൻ) ദൗത്യം 2015 ജൂൺ 25-ന് ആരംഭിച്ചു, ഇത് 2022-ഓടെ നഗരപ്രദേശങ്ങളിലെ എല്ലാവർക്കും വീട് നൽകാൻ ഉദ്ദേശിക്കുന്നു. സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങൾ (UTs), സെൻട്രൽ നോഡൽ ഏജൻസികൾ (CNAs) എന്നിവ വഴി മിഷൻ നടപ്പിലാക്കുന്ന ഏജൻസികൾക്ക് കേന്ദ്ര സഹായം നൽകുന്നു. )
യോഗ്യരായ എല്ലാ കുടുംബങ്ങൾക്കും/ ഗുണഭോക്താക്കൾക്കും ഏകദേശം 1.12 കോടിയുടെ വീടുകൾക്കായുള്ള സാധുതയുള്ള ഡിമാൻഡിനെതിരെ വീട് നൽകുന്നതിന്. PMAY(U) മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, സാമ്പത്തികമായി ദുർബലരായ വിഭാഗത്തിന് (EWS) ഒരു വീടിന്റെ വലിപ്പം 30 ചതുരശ്ര മീറ്റർ വരെയാകാം. കാർപെറ്റ് ഏരിയ, എന്നിരുന്നാലും, മന്ത്രാലയത്തിന്റെ കൂടിയാലോചനയിലും അംഗീകാരത്തിലും വീടുകളുടെ വലിപ്പം വർധിപ്പിക്കാനുള്ള സൗകര്യം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഉണ്ട്.
- സ്വന്തമായൊരു വീട് വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണാവസരം. ഭവന വായ്പ എടുക്കുന്നവർക്ക് പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ)യിലൂടെ സബ്സിഡിയോടുകൂടി വായ്പ ലഭിക്കും. അപേക്ഷക്കരുടെ സാമ്പത്തികനിലയനുസരിച്ച് ഏകദേശം 2.67 ലക്ഷം രൂപവരെ പലിശ സബ്സിഡിയായി ലഭിക്കും. ഇതിൽ പ്രത്യേകം ഓർക്കേണ്ട കാര്യം, ഭവന വായ്പ എടുക്കുന്നവർക്ക് മാത്രമേ പിഎംഎവൈ പദ്ധതിയിൽ അപേക്ഷിക്കാനാകൂ. ഇടത്തരം വരുമാനത്തില്‍ പെട്ടവർക്ക് മാർച്ച് 31 വരെ പദ്ധതി ആനുകൂല്യത്തിനായി അപേക്ഷിക്കാം. അതേസമയം സാമ്പത്തികമായി പിന്നോക്കം നല്‍ക്കുന്നവർ, താഴ്ന്ന വരുമാനത്തില്‍ പെട്ടവര്‍ എന്നിവർക്കുള്ള ധനസഹായം 2022 മാര്‍ച്ച് 31 വരെ തുടരും.
ആനുകൂല്യം ലഭിക്കാൻ
- പദ്ധതിയിൽ അപേക്ഷിക്കുന്നവർക്കോ കുടുംബാംഗങ്ങൾക്കോ ഇന്ത്യയിലെവിടെയും സ്വന്തമായി വീട് ഉണ്ടാകാൻ പാടില്ല എന്നതാണ് പ്രധാന വ്യവസ്ഥ. ഭാര്യ, ഭർത്താവ്, വിവാഹം കഴിയാത്ത മക്കൾ (മകൾ/മകൻ) എന്നിവരാണ് കുടുംബത്തിന്റെ നിർവചനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നഗരപ്രദേശങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് മാത്രമല്ല ഇടത്തരം വരുമാനക്കാർക്കും ഈ പദ്ധതിയിൽ അപേക്ഷിക്കാം.
പ്രധാനമന്ത്രി ആവാസ് യോജന (അർബൻ) ദൗത്യം 2015 ജൂൺ 25-ന് ആരംഭിച്ചു, ഇത് 2022-ഓടെ നഗരപ്രദേശങ്ങളിലെ എല്ലാവർക്കും വീട് നൽകാൻ ഉദ്ദേശിക്കുന്നു. സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങൾ (UTs), സെൻട്രൽ നോഡൽ ഏജൻസികൾ (CNAs) എന്നിവ വഴി മിഷൻ നടപ്പിലാക്കുന്ന ഏജൻസികൾക്ക് കേന്ദ്ര സഹായം നൽകുന്നു. ) യോഗ്യരായ എല്ലാ കുടുംബങ്ങൾക്കും/ ഗുണഭോക്താക്കൾക്കും ഏകദേശം 1.12 കോടിയുടെ വീടുകൾക്കായുള്ള സാധുതയുള്ള ഡിമാൻഡിനെതിരെ വീട് നൽകുന്നതിന്. PMAY(U) മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, സാമ്പത്തികമായി ദുർബലരായ വിഭാഗത്തിന് (EWS) ഒരു വീടിന്റെ വലിപ്പം 30 ചതുരശ്ര മീറ്റർ വരെയാകാം. കാർപെറ്റ് ഏരിയ, എന്നിരുന്നാലും, മന്ത്രാലയത്തിന്റെ കൂടിയാലോചനയിലും അംഗീകാരത്തിലും വീടുകളുടെ വലിപ്പം വർധിപ്പിക്കാനുള്ള സൗകര്യം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഉണ്ട്.
115.46 ലക്ഷം വീടുകൾ അനുവദിച്ചു
94.79 ലക്ഷംവീടുകൾ 56.2 ലക്ഷംവീടുകൾ പൂർത്തീകരിച്ചു1.89 ലക്ഷം കോടികേന്ദ്ര സഹായംപ്രതിജ്ഞാബദ്ധമാണ്125192 കോടി.കേന്ദ്ര സഹായംറിലീസ് ചെയ്തു7.6 ലക്ഷം കോടിമൊത്തം നിക്ഷേപം
പ്രധാനമന്ത്രി ആവാസ് യോജന - അർബൻ (PMAY-U), ഹൗസിംഗ് ആൻഡ് അർബൻ അഫയേഴ്സ് മന്ത്രാലയം (MoHUA) നടപ്പിലാക്കുന്ന ഇന്ത്യാ ഗവൺമെന്റിന്റെ ഒരു പ്രധാന ദൗത്യം 2015 ജൂൺ 25-ന് ആരംഭിച്ചു. EWS/LIG കൾക്കിടയിലുള്ള നഗര ഭവന ക്ഷാമം ഈ മിഷൻ പരിഹരിക്കുന്നു. 2022-ൽ രാഷ്ട്രം സ്വാതന്ത്ര്യത്തിന്റെ 75 വർഷം പൂർത്തിയാകുമ്പോൾ, ചേരി നിവാസികൾ ഉൾപ്പെടെയുള്ള MIG വിഭാഗങ്ങൾ, യോഗ്യരായ എല്ലാ നഗര കുടുംബങ്ങൾക്കും ഒരു വീട് ഉറപ്പാക്കി.
ഭവന, നഗരകാര്യ മന്ത്രാലയം, പ്രധാനമന്ത്രി ആവാസ് യോജന - അർബൻ (PMAY-U) ന് കീഴിൽ ഒരു ഉപപദ്ധതിയായ താങ്ങാനാവുന്ന വാടക ഭവന സമുച്ചയങ്ങൾ (ARHCs) ആരംഭിച്ചു. ഇത് നഗര കുടിയേറ്റക്കാർക്ക്/ വ്യാവസായിക മേഖലയിലും അനൗപചാരിക നഗര സമ്പദ്‌വ്യവസ്ഥയിലെയും ദരിദ്രർക്ക് അവരുടെ ജോലിസ്ഥലത്തിന് സമീപം മാന്യമായ താങ്ങാനാവുന്ന വാടക ഭവനത്തിലേക്ക് പ്രവേശനം ലഭ്യമാക്കും.
2022 വർഷത്തോടെ എല്ലാവർക്കുംപാർപ്പിടം എന്ന ലക്ഷ്യത്തോടെ 2016 ഏപ്രിൽ 1 മുതൽ പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) എന്ന പദ്ധതി നടപ്പിലാക്കുന്നു. 1,20,000 രൂപ 60:40 അനുപാതത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ധനസഹായം നൽകുന്നു. സംസ്ഥാന സർക്കാർ പി.എം.എ.വൈ.(ജി) ഭവന പദ്ധതിയിലെ പൊതു വിഭാഗത്തിന് രണ്ട് ലക്ഷം രൂപയും പട്ടികജാതി വിഭാഗത്തിന് മൂന്ന് ലക്ഷം രൂപയും പട്ടികവർഗ്ഗ വിഭാഗത്തിന് മൂന്നര ലക്ഷം രൂപയുമായി വർദ്ധിപ്പിച്ച് നൽകുന്നു. കേരളത്തിൽ ഇപ്പോൾ ലൈഫ് ഭവന പദ്ധതിയിലുൾപ്പെടുത്തി പൊതുവിഭാഗം, പട്ടികജാതി വിഭാഗം എന്നിവർക്ക് 4,00,000 രൂപയും സങ്കേതങ്ങളിൽ കഴിയുന്ന പട്ടിക വർഗ്ഗകുടുംബങ്ങൾക്ക് 6,00,000 രൂപയും നൽകുന്നു. 1,20,000 രൂപ കഴി ഞ്ഞുള്ള തുക ത്രിതല പഞ്ചായത്തുകളും പട്ടികജാതി/പട്ടികവർഗ്ഗ വികസന വകുപ്പുകളും നൽകുന്നു. ഇപ്പോൾ ലൈഫ് മിഷന്റെ ഭാഗമായി ബാക്കി തുക നൽകുന്നു.
ഓരോ വീടിനുമുള്ള ധനസഹായത്തിനു പുറമെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ പരമാവധി 90 ദിവസത്തെ അവിദഗ്ധ തൊഴിൽ ഗുണഭോക്താക്കൾക്ക് നൽകുന്നു. ഗുണഭോക്താവിന് ആവശ്യമുണ്ടെങ്കിൽ 70,000 രൂപ വരെ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുക്കുന്നതിനും സഹായം നൽകുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിവിധ പദ്ധതികൾ പ്രകാരം ലഭ്യമാക്കുന്ന അടിസ്ഥാന സൗകര്യങ്ങളായ കക്കൂസ്, കുടിവെള്ളം, വൈദ്യുതി, ഇന്ധനം, ഖര-ദ്രവ മാലിന്യ സംസ്കരണ സംവിധാനങ്ങൾ എന്നിവ സംയോജന സാധ്യതകളിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്നു. മൂന്ന് ഗഡുക്കളായി 1,20,000 രൂപ പി.എഫ്.എം.എസ് മുഖേന ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകുന്നു. പി.എം.എ.വൈ.(ജി) ഭവന പദ്ധതിയിലേക്കുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് 2011-ലെ സാമൂഹിക സാമ്പത്തിക ജാതി സെൻസസ് ലിസ്റ്റിലെ അർഹരായവരെയാണ്. പദ്ധതി പ്രകാരം നിർമ്മിക്കുന്ന വീടുകളുടെ കുറഞ്ഞ തറ വിസ്തീർണ്ണം 35 മീറ്റർ സ്ക്വയറാണ് (ഇപ്പോൾ ലൈഫ് മിഷന്റെ ഭാഗമായി 400 ചതുരശ്ര അടി).
- ഒരു ഗുണഭോക്താവിന്‍റെ കുടുംബത്തില്‍ ഒരു ഭര്‍ത്താവ്, ഭാര്യ, അവിവാഹിതരായ പുത്രന്മാര്‍ കൂടാതെ/അല്ലെങ്കില്‍ അവിവാഹിതരായ പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്നു
- പ്രായപൂര്‍ത്തിയായ സമ്പാദിക്കുന്ന ഒരു അംഗത്തെ (വൈവാഹിക അവസ്ഥ കണക്കിലെടുക്കാതെ) ഒരു പ്രത്യേക കുടുംബമായി കണക്കാക്കാവുന്നതാണ്
ന്യൂഡൽഹി: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിക്ക് കീഴിൽ ദരിദ്രർക്കായി മൂന്ന് കോടി വീടുകളുടെ നിർമാണം പൂർത്തിയായതായി നരേന്ദ്രമോദി. ഈ വീടുകൾ സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകം കൂടിയാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
‘രാജ്യത്തെ എല്ലാ പാവപ്പെട്ടവർക്കും വീട് നൽകുകയെന്നത് കേന്ദ്രസർക്കാരിന്റെ ദൃഢനിശ്ചയമായിരുന്നു. അക്കാര്യത്തിൽ സുപ്രധാന ചുവടുവെപ്പ് നടത്തിയിരിക്കുകയാണ് സർക്കാർ. ജനങ്ങളുടെ പങ്കാളിത്തം കൊണ്ട് മൂന്ന് കോടിയിലധികം വീടുകളുടെ നിർമ്മാണം സാധ്യമായി. പ്രധാനപ്പെട്ട എല്ലാ അടിസ്ഥാന സൗകര്യങ്ങളുമടങ്ങിയ ഈ വീടുകൾ ഇന്നത്തെ സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകം കൂടിയാണെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഗ്രാമങ്ങളിൽ 2.52 കോടി വീടുകളുടെ നിർമ്മാണമാണ് പൂർത്തിയായത്. ഇതിനായി 1.95 ലക്ഷം കോടി രൂപ അനുവദിച്ചിരുന്നു. അതേസമയം നഗരങ്ങളിൽ പദ്ധതിയുടെ ഭാഗമായി നിർമിച്ച വീടുകളുടെ എണ്ണം 58 ലക്ഷമാണ്. ഇതിനുവേണ്ടി അനുവദിച്ചിരുന്നത് 1.18 ലക്ഷം കോടി രൂപയായിരുന്നു. പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്‌ക്ക് കീഴിൽ ഗ്യാസ് കണക്ഷൻ, ജല-വൈദ്യുതി വിതരണം എന്നിവ ഉൾപ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളോടെയുമാണ് വീടുകളുടെ പണി പൂർത്തീകരിച്ചത്.
2022-23 സാമ്പത്തിക വർഷത്തിൽ പ്രധാനമന്ത്രി ആവാസ് യോജനക്ക് കീഴിൽ ഗ്രാമങ്ങളിലും നഗരങ്ങളിലുമായി 80 ലക്ഷം വീടുകളുടെ നിർമാണം കൂടി പൂർത്തിയാക്കുമെന്നാണ് പ്രഖ്യാപനം. കഴിഞ്ഞ കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
News Courtesy-Janam News
3 Crore Houses Under PM Awas Yojana, A Symbol Of Women Empowerment: PM Modi