മോദി മികച്ച നേതൃത്വഗുണങ്ങളുള്ള വ്യക്തിയാണെന്നും ലോകത്ത് താന്‍ ഏറെ ബഹുമാനിക്കുന്ന നേതാക്കളില്‍ ഒരാളാണെന്നും വ്യക്തമാക്കി ഇന്ത്യയുടെ കുതിപ്പിനെയും സമാധാന നിലപാടിനെയും പ്രശംസിച്ച് ട്രംപ് Trump praised India s progress and peace stanc and saying that Modi is a person with great leadership qualities and is one of the leaders he most respects in the world

Trump praised India's progress and peace stanc and saying that Modi is a person with great leadership qualities and is one of the leaders he most respects in the world.

മോദി മികച്ച നേതൃത്വഗുണങ്ങളുള്ള വ്യക്തിയാണെന്നും ലോകത്ത് താന്‍ ഏറെ ബഹുമാനിക്കുന്ന നേതാക്കളില്‍ ഒരാളാണെന്നും വ്യക്തമാക്കി ഇന്ത്യയുടെ കുതിപ്പിനെയും സമാധാന നിലപാടിനെയും പ്രശംസിച്ച് ട്രംപ്  Trump praised India s progress and peace stanc and saying that Modi is a person with great leadership qualities and is one of the leaders he most respects in the world

മോദി ദൂരദര്‍ശിയുള്ള നേതാവ്’; ഇന്ത്യയുടെ കുതിപ്പിനെയും സമാധാന നിലപാടിനെയും പ്രശംസിച്ച് ട്രംപ്......

 വാഷിങ്ടണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റവും ആഗോളതലത്തിലെ സ്വാധീനവും എടുത്തുപറഞ്ഞ ട്രംപ്, മോദി മികച്ച നേതൃത്വഗുണങ്ങളുള്ള വ്യക്തിയാണെന്നും ലോകത്ത് താന്‍ ഏറെ ബഹുമാനിക്കുന്ന നേതാക്കളില്‍ ഒരാളാണെന്നും വ്യക്തമാക്കി.

ഒരു പ്രത്യേക ടെലിവിഷന്‍ അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം  ലോക രാഷ്‌ട്രീയത്തില്‍ താന്‍ ഏറ്റവും ആദരിക്കുന്ന നേതാക്കളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പേര് പരാമര്‍ശിച്ചത്.  ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിനൊപ്പം നരേന്ദ്ര മോദിയെയും അദ്ദേഹം പ്രത്യേകമായി എടുത്തുകാട്ടി. ഇന്ത്യയില്‍ നിന്നുള്ള സമീപകാല സാമ്പത്തിക സൂചികകള്‍ ശ്രദ്ധേയമാണെന്നും രാജ്യത്തിന്റെ വളര്‍ച്ച ലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കുന്നതാണെന്നും ട്രംപ് പറഞ്ഞു 

വലിയ ജനസംഖ്യയുള്ള രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ വികസന യാത്ര ശ്രദ്ധേയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുദ്ധങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുന്ന സമീപനമാണ് മോദിയുടെ പ്രധാന സവിശേഷതകളിലൊന്നെന്നും  അത് വിവേകപൂര്‍ണമായ നിലപാടാണെന്നും ട്രംപ് വിലയിരുത്തി.

PM addressing session on ”Forging New Partnerships and Rebuilding International Solidarity” at G7 in Evian, France

സമാധാനത്തിനും വികസനത്തിനും പ്രാധാന്യം നല്‍കുന്ന സമീപനം ഇന്ത്യയെ കൂടുതല്‍ ശക്തമായ ആഗോള ശക്തിയാക്കി മാറ്റുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  അഭിമുഖത്തിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിനെക്കുറിച്ചും ട്രംപ് പരാമര്‍ശിച്ചു. മോദിയെയും ഷിയെയും വ്യത്യസ്ത ശൈലിയിലുള്ള ശക്തരായ നേതാക്കളായി വിശേഷിപ്പിച്ച അദ്ദേഹം, ഇരുവരും ആഗോള രാഷ്‌ട്രീയത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങളാണെന്ന്  പറഞ്ഞു.

ഹോളിവുഡ് സിനിമകളില്‍ കാണുന്ന കഥാപാത്രങ്ങളെപ്പോലെ ശ്രദ്ധേയമായ സാന്നിധ്യമാണ് ഈ നേതാക്കള്‍ക്കുള്ളതെന്നും, അവരുടെ വ്യക്തിത്വവും അവതരണ ശൈലിയും വേറിട്ടതാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു പ്രത്യേകിച്ച് ഷി ജിന്‍പിംഗിന്റെ ശരീരഭാഷയും പൊതുപ്രവര്‍ത്തന ശൈലിയും തനിക്ക് ശ്രദ്ധേയമായി തോന്നിയതായും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ-അമേരിക്ക ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുന്ന ഘട്ടത്തിലാണ് ട്രംപിന്റെ ഈ പരാമര്‍ശങ്ങള്‍ പുറത്തുവന്നത്.

ആഗോള സാമ്പത്തിക രംഗത്തും നയതന്ത്ര തലത്തിലും ഇന്ത്യയുടെ ഉയര്‍ന്നുവരുന്ന സ്വാധീനത്തെ സൂചിപ്പിക്കുന്ന പ്രതികരണമായാണ് അദ്ദേഹത്തിന്റെ വാക്കുകളെ വിലയിരുത്തപ്പെടുന്നത് 

भारत इन विषयों पर सभी पार्टनर्स के साथ मिलकर काम करने के लिए पूरी तरह से तैयार है।

बहुत-बहुत धन्यवाद।