പ്രധാനമന്ത്രി കൗശൽ വികാസ് യോജന -
നൈപുണ്യവികസനത്തിന്.
*പ്രധാനമന്ത്രിയുടെ കൗശൽ വികാസ്* എന്ന
പദ്ധതിയിലൂടെ നിങ്ങൾക്കോ നിങ്ങൾക്ക് പരിചയം ഉള്ളവർക്കോ 22 വ്യത്യസ്ഥ മേഖലകളിൽ പഠിക്കാനും,ജോലി നേടാനും സുവർണാവസരം.
- കേന്ദ്ര സർക്കാരിനു കീഴിലുള്ള ദേശീയ നൈപുണ്യ വികസന കോര്‍പ്പറേഷനാണ് പിഎംകെവിവൈ പദ്ധതി നടപ്പാക്കുന്നത്.
- ഐടി, ടൂറിസം, ലോജിസ്റ്റിക്സ്, ടെലികോം, റീട്ടെയില്‍, ഹെല്‍ത്ത് കെയര്‍ തുടങ്ങി വിവിധ മേഖലകളിൽ ഇത്തരത്തിൽ പരിശീലനം ലഭ്യമാണ്.
- കേരളത്തിലും ഈ പദ്ധതി പ്രകാരം നിരവധി തൊഴില്‍ പരിശീലന സ്ഥാപനങ്ങളും, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴില്‍ പരിശീലനം ലഭ്യമാണ്
പദ്ധതിക്കു കീഴിൽ രാജ്യത്തെ യുവാക്കൾക്ക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി, ഇലക്‌ട്രോണിക്‌സ്, പ്ലംബിംഗ്, കണ്‍സ്ട്രക്ഷന്‍, , ഐടി, ഐടി എനേബിള്‍ഡ് സര്‍വ്വീസസ്, പവര്‍, ലോജിസ്റ്റിക്‌സ്, ടെലികോം, റീട്ടെയില്‍, ഹെല്‍ത്ത് കെയര്‍ ഉള്‍പ്പെടെയുള്ള മേഖലകളിൽ തൊഴില്‍ പരിശീലനം ലഭിക്കും. കംപ്യൂട്ടര്‍ സാക്ഷരത ഉറപ്പാക്കാനുള്ള ഡിജിറ്റൽ ലിറ്ററസി പദ്ധതിയും ഇതിൽ ഉൾപ്പെടുന്നുണ്ട്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് നൈപുണ്യ വികസന സംരഭകത്വ മന്ത്രാലയം നേരിട്ട് സർട്ടിഫിക്കറ്റ് നൽകും. വിദേശ ജോലികൾക്കും ഇവ അംഗീകൃത സർട്ടിഫിക്കറ്റ് ആയിരിക്കും.
ഒരുകോടി യുവാക്കൾക്ക് അടുത്ത മൂന്നു വര്‍ഷം കൊണ്ട് സൗജന്യ തൊഴിൽ പരിശീലനം നൽകാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള നൈപുണ്യ വികസന പദ്ധതിയാണ് പിഎംകെവിവൈ. ദേശീയ നൈപുണ്യ വികസന കോര്‍പ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്ര സർക്കാരിൻറെ നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിന് കീഴിലാണ് പദ്ധതി .
നൈപുണ്യ വികസനത്തിലൂടെ തൊഴിൽ രഹിതരായ ചെറുപ്പക്കാർക്ക് മെച്ചപ്പെട്ട ജോലി ലഭിക്കുന്നതിനു തന്നെയാണ് പദ്ധയിയിൽ ഊന്നൽ നൽകിയിരിക്കുന്നത്. രാജ്യത്തെ തൊഴിൽ രഹിതര്‍ക്കും, 10, പ്ലസ് ടു എന്നിവയ്ക്കു ശേഷം വിദ്യാഭ്യസം പൂര്‍ത്തീകരിക്കാനാകാത്തവര്‍ക്കും പദ്ധതിയിൽ അംഗമാകാം
ചെയ്യേണ്ടത് ഇത്രമാത്രം. *08800055555* ഈ ടോൾ
ഫ്രീ നമ്പരിലേക്ക് വിളിക്കുക.
5 മിനിട്ടിനുള്ളിൽ
നിങ്ങൾക്ക് മെയിൻ ഓഫീസിൽ നിന്നും ഒരു കോൾലഭിക്കും.
ശ്രദ്ധിച്ച് കേട്ട് നിങ്ങൾക്ക് ഇഷ്ടപ്പെട്ട
തൊഴിൽ മേഖലകളും പെഴ്സണൽ ഡീറ്റയിൽസും നിർദ്ദേശാനുസരണം പറയുക. രെജിസ്റ്റർ ആയാൽ കേരളത്തിലെ ട്രെയിനിംഗ് സെന്ററുകളുടെ കോണ്ടാക്ട് ഡീറ്റയിൽസ് നിങ്ങൾക്ക് എസ്.എം.എസ് ലഭിക്കും. ആ നമ്പറിൽ വിളിച്ച് നിങ്ങൾക്ക് ട്രെയിനിംഗ് കിട്ടേണ്ട കാലപരിധി നിശ്ചയിക്കുക. ട്രെയിനിംഗ് പിരീഡിൽ ഓരോ മാസവും 5500 രൂപ വെച്ച് നിങ്ങൾക്ക്
പ്രധാനമന്ത്രിയുടെ പദ്ധതി പ്രകാരം
ലഭിക്കുന്നതാണ്. കോഴ്സ് കഴിഞ്ഞാൽ മേയ്ക്ക് ഇൻ
ഇൻഡ്യ പ്രോജക്ടിൽ നിങ്ങൾക്ക് ഒരു തൊഴിലവസരം വിദ്യാഭ്യാസ യോഗ്യത ക്രമത്തിൽ ലഭിക്കുന്നതാണ്.
. ഇത് ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ (NRLM) ഭാഗമാണ് - ദാരിദ്ര്യ നിർമ്മാർജ്ജന ദൗത്യമായ ആജീവിക. സുസ്ഥിരമായ തൊഴിൽ നൽകിക്കൊണ്ട് നൈപുണ്യമുള്ളവരാകാൻ തയ്യാറായ 55 ദശലക്ഷത്തിലധികം ദരിദ്രരായ ഗ്രാമീണ യുവാക്കൾക്ക് ഈ പദ്ധതി പ്രയോജനപ്പെടും.
ദാരിദ്ര്യം കുറയ്ക്കുന്നതിനുള്ള അതിന്റെ സാധ്യതയിൽ നിന്നാണ് ഈ പദ്ധതി പ്രാധാന്യം നേടുന്നത്. പ്രധാനമന്ത്രിയുടെ 'മെയ്ക്ക് ഇൻ ഇന്ത്യ' കാമ്പെയ്‌നിലെ പ്രധാന സംഭാവന എന്ന നിലയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
DDU-GKY യുടെ കീഴിൽ നൈപുണ്യവും പ്ലെയ്‌സ്‌മെന്റും
> അവസരങ്ങളെക്കുറിച്ച് സമൂഹത്തിനുള്ളിൽ അവബോധം വളർത്തുക ദരിദ്രരായ ഗ്രാമീണ യുവാക്കളെ തിരിച്ചറിയുക താൽപ്പര്യമുള്ള ഗ്രാമീണ യുവാക്കളെ അണിനിരത്തുക
> യുവാക്കളുടെയും മാതാപിതാക്കളുടെയും കൗൺസിലിംഗ് അഭിരുചിയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് തൊഴിലവസരം വർധിപ്പിക്കുന്ന അറിവും വ്യവസായവുമായി ബന്ധപ്പെട്ട കഴിവുകളും മനോഭാവവും പകർന്നുനൽകുന്നു
> സ്വതന്ത്രമായ സൂക്ഷ്മപരിശോധനയ്ക്ക് വിധേയരാകാൻ കഴിയുന്നതും മിനിമം വേതനത്തിന് മുകളിൽ നൽകുന്നതുമായ രീതികളിലൂടെ
സ്ഥിരീകരിക്കാൻ കഴിയുന്ന ജോലികൾ നൽകുന്നു
> പ്ലെയ്‌സ്‌മെന്റിന് ശേഷം സുസ്ഥിരതയ്‌ക്കായി ജോലി ചെയ്യുന്ന വ്യക്തിയെ പിന്തുണയ്ക്കുന്നു
വിവരങ്ങള്‍ക്ക്: ഹെൽപ്പ് ലൈൻ: 8800055555, 18001239626