പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പരിയോജന

പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പരിയോജന Jan Aushadhi Medical Store

പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പരിയോജന

http://janaushadhi.gov.in/index.aspx  

പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പരിയോജന,  Jan Aushadhi Medical Store

  " PM Modi's remarks on Jan Aushadhi Diwas"

പ്രധാനമന്ത്രി ജന്‍ ഔഷധി മെഡിക്കല്‍ സ്‌റ്റോര്‍ വഴി നിരവധി ജീവന്‍ രക്ഷാ മരുന്നുകളും, മറ്റ് മരുന്നുകളും 10 മുതല്‍ 80%  ഡിസ്‌കൗണ്ടില്‍ ഇവിടെ ലഭ്യമാണ്.
സാധാരണക്കാരന് അവന്റെ നിത്യ ബഡ്ജറ്റില്‍ പണം ലാഭിക്കുവാനുളള ഒരു പദ്ധതിയാണിത്. വന്‍ തുക മുടക്കി സ്വകാര്യ മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്നും മരുന്നുകള്‍ വാങ്ങിക്കുവാന്‍ കഴിയാത്ത ആള്‍ക്കാര്‍ക്ക്  പ്രധാനമന്ത്രി ജന്‍ ഔഷധി മെഡിക്കല്‍ സ്‌റ്റോര്‍റുകള്‍ വളരെ വലിയ സഹായമാണ്. ജീവിത ശൈലി രോഗങ്ങള്‍ക്കുളള മരുന്നുകള്‍ വളരെ വില കുറവില്‍ ഇവിടെ ലഭ്യമാണ്.  കേരളത്തിലെ എല്ലാ പട്ടണങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും പ്രധാനമന്ത്രി ജന്‍ ഔഷധി മെഡിക്കല്‍ സ്‌റ്റോറുകള്‍ തുറന്ന് പ്രര്‍ത്തിക്കുന്നുണ്ട്‌

പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പരിയോജന കേന്ദ്രം എന്നറിയപ്പെടുന്ന പ്രത്യേക കേന്ദ്രങ്ങളിലൂടെ സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ ഗുണമേന്മയുള്ള മരുന്നുകൾ ലഭ്യമാക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റ് ഓഫ് ഫാർമസ്യൂട്ടിക്കൽസ് വകുപ്പ് ആരംഭിച്ച ഒരു കാമ്പെയ്‌നാണ് പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പരിയോജന (PMBJP). ജനറിക് മരുന്നുകൾ ലഭ്യമാക്കുന്നതിനായി പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പരിയോജന കേന്ദ്രം (പിഎംബിജെപികെ) രൂപീകരിച്ചിട്ടുണ്ട്, അവ കുറഞ്ഞ വിലയിൽ ലഭ്യമാണെങ്കിലും ഗുണനിലവാരത്തിലും കാര്യക്ഷമതയിലും വിലകൂടിയ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമാണ്. സർക്കാരിന്റെ ഫാർമസ്യൂട്ടിക്കൽസ് വകുപ്പിന് കീഴിലാണ് ബിപിപിഐ (ബ്യൂറോ ഓഫ് ഫാർമ പബ്ലിക് സെക്ടർ അണ്ടർടേക്കിംഗ്സ് ഓഫ് ഇന്ത്യ) സ്ഥാപിച്ചത്.

 ജൻ ഔഷധി സംരംഭം കുറഞ്ഞ വിലയിൽ ലഭ്യമായതും എന്നാൽ വിലയേറിയ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമായ ഗുണമേന്മയുള്ളതും കാര്യക്ഷമതയുള്ളതുമായ ജനറിക് മരുന്നുകൾ വിൽക്കുന്ന സമർപ്പിത സ്റ്റോറുകൾ വഴി ഗുണനിലവാരമുള്ള മരുന്നുകൾ താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാക്കും


 ഹൈലൈറ്റ്:

  • പ്രധാനമന്ത്രിയുടെ പദ്ധതിയിൽ ഉൾപ്പെട്ടു പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോറുകളാണ് ജാൻ ഔഷധി കേന്ദ്രങ്ങൾ.
  • ജീവിത ശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾക്കെല്ലാം വലിയ രീതിയിലുള്ള വിലക്കുറവാണ് ഈ ജാൻ ഔഷധി കേന്ദ്രങ്ങളിൽ.
  • പ്രധാനമന്ത്രിയുടെ പദ്ധതിയിൽ ഉൾപ്പെട്ടു പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോറുകളാണ് ജാൻ ഔഷധി കേന്ദ്രങ്ങൾ. കിടപ്പുരോഗികൾക്കു ഉപയോഗിക്കുന്ന ഡയപ്പറുകൾ ഷുഗർ രോഗികൾക്കുള്ള ഇൻസുലിൻ അങ്ങനെ തുടങ്ങി മറ്റു ജീവിത ശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾക്കെല്ലാം വലിയ രീതിയിലുള്ള വിലക്കുറവാണ് ഈ ജാൻ ഔഷധി കേന്ദ്രങ്ങളിൽ. 

ജൻ ഔഷധികൾ വഴി ഇനി ആയുർവേദ മരുന്നും...കൊല്ലം ∙ രാജ്യത്തെ ജൻ ഔഷധി വിൽപന കേന്ദ്രങ്ങളിലൂടെ ആയുർവേദ മരുന്നുകളുടെ വിൽപനയും ആരംഭിക്കുന്നു.  ആദ്യഘട്ടത്തിൽ 70 ആയുർവേദ മരുന്നുകൾ രാജ്യത്തൊട്ടാകെയുള്ള 6,500 ജൻ ഔഷധി ശാലകളിലൂടെ വിൽക്കാനാണു  പ്രധാൻമന്ത്രി ഭാരതീയ ജൻ ഔഷധി പരിയോജന (പിഎംബിജെപി) ഒരുങ്ങുന്നത്. ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനു  ഗുഡ് മാനുഫാക്ചറിങ് പ്രാക്ടീസ് (ജി‌എം‌പി) സർട്ടിഫിക്കേഷനുള്ള കമ്പനികളിൽ നിന്നായിരിക്കും  സംഭരണം. ഈ നീക്കം ആയുർ‌വേദത്തെക്കുറിച്ചുള്ള കൂടുതൽ ഗവേഷണങ്ങൾക്കു സഹായകരമാകുമെന്നും ഗവേഷണങ്ങൾക്കു സഹായകരമാകുമെന്നും കൂടുതൽ ഗുണനിലവാരമുള്ള മരുന്നുകൾ നിർമിക്കാൻ പ്രോത്സാഹനമാകുമെന്നും  ആയുർവേദ മെഡിസിൻ മാനുഫാക്ചറേഴ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (എഎംഎംഒഐ) ജനറൽ സെക്രട്ടറി ഡോ. ഡി. രാമനാഥൻ പറഞ്ഞു.  കേരളത്തിൽ മാത്രം 680 ലൈസൻസികളാണ് ആയുർവേദ മരുന്ന് ഉൽപാദിപ്പിക്കുന്നത് രാജ്യത്താകമാനം 9000 കമ്പനികൾ പ്രവർത്തിക്കുന്നു. മിതമായ നിരക്കിൽ ഗുണനിലവാരമുള്ള മരുന്നുകൾ ലഭ്യമാക്കുന്നതിനു ഫാർമസ്യൂട്ടിക്കൽസ് വകുപ്പ് അവതരിപ്പിച്ച പിഎംബിജെപി പദ്ധതി വഴി നിലവിൽ അലോപ്പതി മരുന്നുകളുടെ ജനറിക് പതിപ്പുകൾ മാത്രമാണു വിൽക്കുന്നത്. ബ്രാൻഡഡ് വിലയേക്കാൾ 50 മുതൽ 90% വരെ കുറവിൽ  ഇവിടെ നിന്നു മരുന്നു ലഭിക്കും....