പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് 100 ലേക്ക് PMs Mann Ki Baat successfully reaches 100 episodes
PMs Mann Ki Baat successfully reaches 100 episodes
മൻ കി ബാത്ത് 100 ലേക്ക്; വിപുലമായി ആഘോഷിക്കാൻ ഒരുങ്ങി ആകാശവാണി......
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രിയ പരിപാടിയായ മൻ കി ബാത്ത് 100 എപ്പിസോഡുകൾ പിന്നിടുന്നതുമായി ബന്ധപ്പെട്ട് ക്യാമ്പെയ്ൻ സംഘടിപ്പിച്ച് ആകാശവാണി. മാർച്ച് 15 മുതൽ ഏപ്രിൽ 29 വരെയാണ് ക്യാമ്പെയ്ൻ നടക്കുക. ഏപ്രിൽ 30നാണ് പ്രധാനമന്ത്രിയുടെ ജനപ്രിയ പരിപാടിയായ മൻ കി ബാത്തിന്റെ 100-ാം എപ്പിസോഡ് പ്രക്ഷേപണം ചെയ്യുക. 100-ാം എപ്പിസോഡിനു മുന്നോടിയായി ഇന്ത്യയുടെ പരിവർത്തനത്തിൽ ‘മൻ കി ബാത്ത് ചെലുത്തിയ സ്വാധീനം’ എന്നതിനെ അടിസ്ഥാനമാക്കിയാണ് ക്യാമ്പൈൻ സംഘടിപ്പിക്കുക. മൻകി.ബാത്തിലെ ഒരോ എപ്പിസോഡിലെയും പ്രസക്ത ഭാഗങ്ങൾ ക്യാമ്പെയ്‌ന്റെ ഭാഗമായി പ്രക്ഷേപണം ചെയ്യും. കൂടാതെ ആകാശവാണിയിലെ വാർത്ത ബുളളറ്റിനുകളിലും മറ്റ് പരിപാടികളിലുടെയും ഇവ ഉൾപ്പെടുത്തും
രാജ്യത്തെ 42 വിവിധ് ഭാരതി സ്റ്റേഷനുകൾ, 25 എഫ്എം റെയിൻബോ ചാനലുകൾ, നാല് എഫ്എം ഗോൾഡ് ചാനലുകൾ എന്നിവയുൾപ്പെടെയുളള വിവിധ ആകാശവാണി സ്റ്റേഷനുകളും.ക്യാമ്പെയ്‌നുമായി സഹകരിക്കും. കൂടാതെ ന്യൂസ് ഓൺഎയർ ആപ്പിലും, ഓൾ ഇന്ത്യ റേഡിയോയുടെ യൂട്യുബ് ചാനലിലൂടെയും പരിപാടി പ്രക്ഷേപണം ചെയ്യും......
.
പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ജനങ്ങളെ അഭിസംബോദന ചെയ്ത് സംസാരിക്കുന്ന റേഡിയോ അധിഷ്ഠിത പരിപാടിയാണ് മൻ കി ബാത്ത്. കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങളും......
പ്രധാനമന്ത്രിയുടെ സന്ദേശങ്ങളും ജനങ്ങളിലെത്തിക്കുകയെന്നതാണ് പരിപാടിയുടെ ലക്ഷ്യം 2014 ഒക്‌ടോബർ 3 വിജയ ദശമി ദിനത്തിലാണ് പ്രക്ഷേപണം ആരംഭിച്ചത്.......