കേന്ദ്രസർക്കാരിന്റെ ഭക്ഷ്യസുരക്ഷ നയത്തെ പ്രശംസിച്ച് ഐഎംഎഫ്
കേന്ദ്രസർക്കാരിന്റെ ഭക്ഷ്യസുരക്ഷ നയത്തെ പ്രശംസിച്ച് ഐഎംഎഫ്
കൊറോണക്കാലത്ത് പോലും ഇന്ത്യയിൽ ദാരിദ്ര്യം പിടിച്ചു നിർത്തി; കേന്ദ്രസർക്കാരിന്റെ ഭക്ഷ്യസുരക്ഷ നയത്തെ പ്രശംസിച്ച് ഐഎംഎഫ്.
മഹാമാരി വിതച്ച പ്രത്യാഘാതങ്ങളിലൂടെയാണ് കഴിഞ്ഞ രണ്ടര വർഷമായി നാം കടന്നുപോയത്. എങ്കിൽ പോലും ഈ കാലയളവിൽ രാജ്യത്ത് ദാരിദ്ര്യത്തെ ഒരു പരിധിവരെ പിടിച്ചു നിർത്താൻ കേന്ദ്രസർക്കാരിന് കഴിഞ്ഞുവെന്നാണ് ഐഎംഎഫ് വ്യക്തമാക്കുന്നത്.
ഇന്ത്യയിലെ അതിദാരിദ്ര്യം ഒരു ശതമാനത്തിന് താഴെയായി നിലനിർത്താൻ രാജ്യത്തിന് കഴിഞ്ഞതിൽ ഐഎംഎഫ് പ്രശംസയറിയിച്ചു. കൊറോണക്കാലത്ത് പോലും ഇന്ത്യയ്ക്ക് ഇത് സാധ്യമായത് പ്രധാനമന്ത്രിയുടെ ഗരീബ് കല്യാൺ അന്ന യോജനയെന്ന പദ്ധതി മുഖേനയാണെന്ന് ഐഎംഎഫ് വ്യക്തമാക്കി. മഹാമാരി, ദാരിദ്ര്യം, അസമത്യം: ഇന്ത്യയിൽ നിന്നുള്ള വസ്തുതകൾ എന്ന പഠന റിപ്പോർട്ടിലാണ് ഐഎംഎഫ് ഇക്കാര്യം സൂചിപ്പിച്ചത്.
2019ലെ കണക്കുമായാണ് ഐഎംഎഫ് താരതമ്യപ്പെടുത്തിയത്. കൊറോണ സമയത്ത് ലോക്ക്ഡൗൺ മൂലം കടുത്ത ദാരിദ്ര്യം അനുഭവപ്പെടേണ്ടിയിരുന്നത് കുറയ്ക്കാനും രാജ്യത്തെ പിടിച്ചുനിർത്താനും ഗരീബ് അന്ന യോജന പദ്ധതി മുഖ്യപങ്കുവഹിച്ചിട്ടുണ്ട്. പാവപ്പെട്ടവർക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്ന മോദി സർക്കാരിന്റെ പദ്ധതിയാണ് പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന.
Courtesy- JANAM TV
യാതൊരുവിധ കച്ചവടതാല്പര്യവും ഇല്ലാതെ പൊതുജനസേവനത്തിനായി മാത്രം ലക്ഷ്യം വച്ചുളള ഒരു ഇന്‍ഫര്‍മേഷന്‍ വെബ് സൈറ്റാണ് https://delightedindiaprojects.in നരേന്ദ്രമോദി നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികള്‍ കുടുതല്‍ ജനങ്ങളുടെ മുന്പില് എത്തുവാന്‍ വേണ്ടിയാണ് ഈ വെബ് ബുക്ക് യാഥാര്‍ത്ഥ്യമാക്കിയത് .
https://delightedindiaprojects.in
Delighted India Projects